Archive
മധ്യേഷ്യന്‍ രാജ്യങ്ങളുമായി കൂടുതല്‍ സഹകരണത്തിന് ഇന്ത്യ
ന്യൂഡെല്‍ഹി: മധ്യേഷ്യന്‍ രാജ്യങ്ങളുമായി കൂടുതല്‍ സഹകരണത്തിന് ഇന്ത്യ തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി മേഖലയിലെ അഞ്ച് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിതലത്തിലുള്ള സംയുക്ത സമ്മേളനം ഈ മാസം 12,13 തിയതികളില്‍ ഉസ്ബക്കിസ്ഥാനിലെ സമര്‍കണ്ടില്‍ നടക്കും. യോഗത്തില്‍ കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്, തുര്‍ക്ക്മെനിസ്ഥാന്‍, താജിക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ
എന്‍ജിടിയുടെ വിധി സ്റ്റേചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു
തൂത്തുക്കുടി : തെക്കന്‍ തമിഴ്നാട്ടിലെ തീരദേശ നഗരമായ തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് കോപ്പര്‍ സ്മെല്‍റ്റിംഗ് പ്ലാന്റ് തുറക്കണമെന്ന നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ വിധി സ്റ്റേചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. വ്യാപകമായ മലിനീകരണം ആരോപിച്ച് വേദാന്ത ഉടമസ്ഥതയിലുള്ള പ്ലാന്റിനെതിരെ നടന്ന സമരം കവിഞ്ഞ വര്‍ഷം അക്രമാസക്തമായിരുന്നു.
ഇന്ത്യന്‍ സ്ഥാനപതി ചുമതലയേറ്റു
ബീജിംഗ്: ചൈനയിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി വിക്രം മിസ്റി ചുമതലയേറ്റു. ചൈനീസ് വിദേശകാര്യമന്ത്രാലയത്തില്‍ തന്റെ രേഖകള്സമര്പ്പിച്ച ശേഷം ഏഷ്യന്‍ അഫയേഴ്സ് ഡയറക്റ്റര്‍ ജനറല്‍ വു ജിയാംഗ്ഹോയെ സന്ദര്‍ശിച്ച വിക്രം മിസ്റി ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തി. കഴിഞ്ഞ നവംബറില്‍ വിരമിച്ച ഗൗതം
സര്‍വകാല കളക്ഷന്‍ റെക്കോര്‍ഡുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് സര്‍വ്വകാല റെക്കോര്‍ഡ് കളക്ഷന്‍. 8.54 (8,54,77,240) കോടി രൂപയാണ് തിങ്കളാഴ്ചത്തെ കെഎസ്ആര്‍ടിസിയുടെ വരുമാനം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 19 നായിരുന്നു കെഎസ്ആര്‍ടിസിക്ക് ഇതിന് മുമ്പ് ഉയര്‍ന്ന വരുമാനം കിട്ടിയത്. 8,50,68,777 രൂപയായിരുന്നു അത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 500
ഇന്ത്യയെ ഉള്‍പ്പെടുത്താതെ ലോകത്തിന് സുസ്ഥിര വികസനം സാധ്യമല്ല: നോര്‍വെ പ്രധാനമന്ത്രി
ന്യൂഡെല്‍ഹി: ഇന്ത്യയെ ഉള്‍പ്പെടുത്താതെ ലോകത്തിന് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധിക്കില്ലെന്ന് നോര്‍വെ പ്രധാനമന്ത്രി എര്‍ണാ സോള്‍ബെര്‍ഗ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും എര്‍ണാ സോള്‍ബെര്‍ഗും തമ്മില്‍ ഇന്ന് ഡല്‍ഹിയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു സോള്‍ബെര്‍ഗിന്റെ അഭിപ്രായപ്രകടനം. ഇരുരാജ്യങ്ങളും തമ്മില്‍ നിലവിലുള്ള
വൈദഗ്ധ്യ വിടവ് 1.97 ട്രില്യണ്‍ ഡോളറിന്റെ വളര്‍ച്ചയില്‍ പ്രതിസന്ധി
ന്യൂഡെല്‍ഹി: പുത്തന്‍ സാങ്കേതിക വിദ്യകളിലെ നിക്ഷേപത്തിലൂടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 1.97 ട്രില്യണ്‍ ഡോളറിന്റെ വളര്‍ച്ച അടുത്ത പത്ത് വര്‍ഷത്തില്‍ രാജ്യത്തിനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ നിക്ഷേപങ്ങള്‍ക്ക് അനിവാര്യമായ വൈദഗ്ധ്യങ്ങളിലുള്ള അഭാവം പരിഹരിക്കാനായില്ലെങ്കില്‍ ഈ ജിഡിപി വളര്‍ച്ച പ്രതിസന്ധിയിലാകുമെന്ന് ആക്സഞ്ചര്‍ തയാറാക്കിയ റിപ്പോര്‍ട്ട്
എച്ച്എഎല്‍ ജീവനക്കാരുടെ എണ്ണം 15 വര്‍ഷത്തെ താഴ്ന്ന നിലയില്‍
ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സിലെ ജീവനക്കാരുടെ എണ്ണം 15 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാമന്‍ രാജ്യസഭയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കമ്പനിയിലെ ജീവനക്കാരുടെ എണ്ണം ഉയര്‍ത്താന്‍ പരിശ്രമിക്കുകയാണ്. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
തിരിച്ചടവ് മുടക്കുന്ന ബില്‍ഡര്‍മാരുടെ കേസ് ആദ്യം പരിഗണിക്കേണ്ടത് റെറ
ന്യൂഡെല്‍ഹി: തിരിച്ചടവില്‍ വീഴ്ച വരുത്തുന്ന ബില്‍ഡര്‍മാരുടെ കേസുകള്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന് കൈമാറുന്നതിന് മുമ്പ്, പുതിയ റിയല്‍ എസ്റ്റേറ്റ് നിയമമായ റെറ(RERA)യുടെ കീഴിലുള്ള റെഗുലേറ്റര്‍മാര്‍ പരിഗണിക്കമെന്ന് ആവശ്യം. കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയവുമായുള്ള കൂടിക്കാഴ്ചയിലാണ് നാഷണല്‍ റിയല്‍എസ്റ്റേറ്റ് ഡെവലപ്മെന്റ് കൗണ്‍സില്‍ പ്രതിനിധികള്‍
സിഡ്നിയിലെ ചരിത്ര വിജയം: ടീം ഇന്ത്യക്ക് പാക് പ്രധാനമന്ത്രിയുടെ അഭിനന്ദനം
സിഡ്നി: ഓസ്ട്രേലിയയില്‍ നടന്ന ടെസ്റ്റ് പരമ്പരയിലെ ചരിത്ര വിജയത്തില്‍ ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ‘ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര ജയിക്കുന്ന ഉപഭൂഖണ്ഡത്തിലെ ആദ്യ രാജ്യമായി മാറിയ ഇന്ത്യന്‍ ടീമിനും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയ്ക്കും അഭിനന്ദനങ്ങള്‍’ – അദ്ദേഹം
ഒഎന്‍ജിസി അസമില്‍ 6000 കോടി നിക്ഷേപിക്കും
ന്യൂഡെല്‍ഹി: പൊതുമേഖലാ എണ്ണ-വാതക കമ്പനിയായ ഒഎന്‍ജിസി അടുത്ത ഏഴു വര്‍ഷത്തില്‍ അസമില്‍ 6000 കോടി രൂപയുടെ നിക്ഷേപം നടക്കും. 200ഓളം എണ്ണ-വാതക കിണറുകള്‍ കുഴിക്കുന്നതിനും അതിലൂടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുമാണ് ഈ നിക്ഷേപത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു. ശിവസാഗര്‍, ചരായ്ദ്യോ ജില്ലകളിലാണ് ഈ
പൗരത്വ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു
ന്യൂഡെല്‍ഹി: പൗരത്വ ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. അഭ്യന്തരമന്ത്രി രാജ്നാഥ് സിംഗാണ് ബില്‍ അവതരിപ്പിച്ചത്. പാകിസ്ഥാന്, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നും കുടിയേറിയ ഹിന്ദുക്കള്‍ക്കും അവിടുത്തെ മറ്റു ന്യൂനപക്ഷങ്ങള്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് ബില്‍. അസമിലെ ജനങ്ങള്‍ക്കെതിരാണ് പ്രസ്തുത ബില്‍ എന്ന
ഇന്ത്യക്കാര്‍ ഇന്നൊവേഷന്‍സിന്റെ ഉടമകളാകണം: പ്രകാശ് ജാവദേക്കര്‍
ജലന്ധര്‍: ഇന്ത്യക്കാര്‍ നൂതനാവിഷ്കാരങ്ങള് നടത്തിയാല്‍ മാത്രം പോര, അവയുടെ ഉടമസ്ഥാവകാശം കൂടി നേടുന്നവരാകണമെന്ന് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍. പഞ്ചാബിലെ ജലന്ധറില്‍ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിനോട് അനുബന്ധിച്ച് നടന്ന എട്ടാമത് വനിതാ സയന്‍സ് കോണ്‍ഗ്രസില്‍ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു
ഇന്ത്യയുടെ തേയില ഉല്‍പ്പാദനം 6.59% കുറഞ്ഞു
കൊല്‍ക്കത്ത: ഇന്ത്യയുടെ തേയില ഉല്‍പ്പാദനം നവംബറില്‍ 6.59 ശതമാനം കുറഞ്ഞതായി ടീ ബോര്‍ഡ് ഇന്ത്യ. 2017 നവംബറില്‍ 123.18 മില്യണ്‍ കിലോഗ്രാം തേയില ഉല്‍പ്പാദനം രേഖപ്പെടുത്തിയ സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം നവംബറില്‍ 115.06 മില്യണ്‍ കിലോഗ്രാം തേയില ഉല്‍പ്പാദനമാണ് നടന്നത്. ഇന്ത്യയുടെ
പിഎസ്ബികളുടെ 69 വിദേശ ശാഖകള്‍ കൂടി അടച്ചുപൂട്ടും
ന്യൂഡെല്‍ഹി: അടുത്ത ഏതാനും മാസത്തിനുള്ളില്‍ പൊതുമേഖലാ ബാങ്കുകളുടെ ഏകദേശം 69 വിദേശ ഓഫീസുകള്‍ കൂടി അടച്ചുപൂട്ടും. പാഴ്ചെലവുകള്‍ നീക്കി ബാങ്കിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായാണ് ലാഭത്തിലല്ലാത്ത വിദേശ ശാഖകള്‍ അടച്ചുപൂട്ടാന്‍ പൊതുമേഖലാ ബാങ്കുകള്‍ ഒരുങ്ങുന്നത്. ബാങ്കിംഗ് മേഖല ശുദ്ധീകരിക്കുന്നതിനും ഉത്തരവാദിത്തമുള്ളതാക്കി മാറ്റുന്നതിനുള്ള