വിനിമയ വിപണിയില്‍ മൂല്യമുയര്‍ന്ന് രൂപ

വിനിമയ വിപണിയില്‍ മൂല്യമുയര്‍ന്ന് രൂപ

ന്യൂഡെല്‍ഹി: രൂപയുടെ മൂല്യം ഡോളറിനെതിരെ അഞ്ചു മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. വിനിമയ വിപണിയില്‍ ഡോളറിനെതിരെ 33 പൈസ മൂല്യമുയര്‍ന്ന് രൂപയുടെ മൂല്യം 69.39 എന്ന നിലയിലെത്തി. ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് രൂപയുടെ വ്യാപാരം പുരോഗമിക്കുന്നത്.

ചൈന-യുഎസ് വ്യാപാര യുദ്ധവുമായി ബന്ധപ്പെട്ട് ഡോളറിന് നേരിട്ട തളര്‍ച്ചയാണ് രൂപയ്ക്ക് ഗുണകരമായത്. മാര്‍ച്ചില്‍ അവസാനിക്കുന്ന ഈ സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ ജിഡിപി അനുമാനം ഇന്ന് പുറത്ത് വരുന്നതും, അമേരിക്ക ചൈന വ്യാപാര ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ പലിശ നിരക്കുകള്‍ ഉയര്‍ത്താനുളള നടപടി ഫെഡറല്‍ റിസര്‍വ് മരവിപ്പിച്ചേക്കുമെന്ന അഭ്യൂഹവുമാണ് ഡോളറിനെതിരെ രൂപയുടെ മൂല്യമുയരാന്‍ സഹായിച്ച ഘടകങ്ങള്‍.

തിങ്കളാഴ്ച രാവിലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 69.39ആയിരുന്നു. ഇതിനുമുമ്പ് 2018 ഓഗസ്റ്റ് 10നാണ് സമാന നിലവാരത്തില്‍ രൂപയുടെ മൂല്യമെത്തിയത്.

Comments

comments

Categories: Business & Economy
Tags: Rupee