ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍, മേയ് മാസങ്ങളില്‍ നടന്നേക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍, മേയ് മാസങ്ങളില്‍ നടന്നേക്കും

ന്യൂഡെല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഏപ്രില്‍ രണ്ടാം ആഴ്ചയിലും രണ്ടാം ഘട്ടം മെയ് രണ്ടാം ആഴ്ചയിലും നടന്നേക്കുമെന്ന് റിപ്പോര്‍ട്ട്. മേയ് മാസത്തിലെ മൂന്നാമത്തെ അല്ലെങ്കില്‍ നാലാമത്തെ ആഴ്ചയിലായിരിക്കും വോട്ടെണ്ണലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ ഏഴ് മുതല്‍ മേയ് പന്ത്രണ്ട് വരെയായിരുന്നു. ഒമ്പത് ഘട്ടമായാരുന്നു ഈ തിരഞ്ഞെടുപ്പ്.

തിരഞ്ഞെടുപ്പ് തിയതിയില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടതിന് രാജ്യത്തെ ഉത്സവ തിയതികളും സ്‌കൂള്‍ പരീക്ഷകളും സംബന്ധിച്ചുള്ള വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. ഓരോ സംസ്ഥാനത്തും തിരഞ്ഞെടുപ്പിന് സൗകര്യപ്രദമായ തിയതികള്‍ നിശ്ചയിക്കാന്‍ കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ അതത് സംസ്ഥാനങ്ങളിലെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാരുമായി ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്.

മാര്‍ച്ച് മധ്യത്തോടെ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തിയതികള്‍ ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്.

Comments

comments

Categories: Current Affairs, Slider