എണ്ണ വില പെട്ടെന്നുയരുന്നത് ദോഷം: ആര്‍ബിഐ

എണ്ണ വില പെട്ടെന്നുയരുന്നത് ദോഷം: ആര്‍ബിഐ

അസംസ്‌കൃത എണ്ണ വിലയിലുണ്ടാകുന്ന വര്‍ധന കറന്റ് എക്കൗണ്ട് കമ്മി വഷളാക്കും; ധനക്കമ്മിയെയും ബാധിക്കും

മുംബൈ: അസംസ്‌കൃത എണ്ണ വിലയില്‍ പെട്ടന്നുണ്ടാകുന്ന വര്‍ധന രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ അസ്വസ്ഥമാക്കുമെന്ന മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഠനം. കറന്റ് എക്കൗണ്ട് കമ്മി, പണപ്പെരുപ്പം, സാമ്പത്തികമായ കണക്കുകള്‍ എന്നിവയെ ഇത് തകിടം മറിക്കുകയും ഉയര്‍ന്ന വളര്‍ച്ചയുടെ നേട്ടങ്ങള്‍ കുറയ്ക്കുകയും ചെയ്യും. രാജ്യത്തിന്റെ ധനക്കമ്മിയിലും ഇത് പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി.

”അസംസ്‌കൃത എണ്ണ വിലയിലുണ്ടാകുന്ന വര്‍ധന കറന്റ് എക്കൗണ്ട് കമ്മി വഷളാക്കും. ഉയര്‍ന്ന വളര്‍ച്ചകൊണ്ടുമാത്രം ഈ പ്രതികൂല പ്രത്യാഘാതത്തെ നിയന്ത്രിക്കാന്‍ സാധിക്കില്ല. അതുകൊണ്ടു തന്നെ, എണ്ണ വിലയിലുണ്ടാകുന്ന ആഘാതം ജിഡിപി അനുപാതത്തില്‍ ഉയര്‍ന്ന കറന്റ് എക്കൗണ്ട് കമ്മി ഉണ്ടാകുന്നതിലേക്ക് നയിക്കും,” കേന്ദ്ര ബാങ്കിലെ സാമ്പത്തിക വിദഗ്ധര്‍ ചേര്‍ന്ന് തയാറാക്കിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ബാരലിന് 85 ഡോളര്‍ കവിഞ്ഞ ഏറ്റവും മോശം സാഹചര്യത്തില്‍ എണ്ണയിറക്കുമതി മൂലമുള്ള കറന്റ് എക്കൗണ്ട് കമ്മി 106.4 ദശലക്ഷം ഡോളറിലേക്ക് വര്‍ധിച്ചു. ജിഡിപിയുടെ 3.61 ശതമാനമായിരുന്നു ഇത്. ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന ആഘാതം പണപ്പെരുപ്പത്തിനു കാരണമാകുമെന്നും വിലവര്‍ധിക്കുമ്പോള്‍ അത് നേരിട്ട് തന്നെ ഉപഭോക്താക്കളെ ബാധിക്കുമെന്നും പഠനം വ്യക്തമാക്കി.

Comments

comments

Categories: FK News, Slider
Tags: Oil price, RBI