നിസാന്‍ കിക്ക്‌സ് ഈ മാസം 22 ന്

നിസാന്‍ കിക്ക്‌സ് ഈ മാസം 22 ന്

9.4 ലക്ഷത്തിനും 15 ലക്ഷം രൂപയ്ക്കും ഇടയിലായിരിക്കും എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി : നിസാന്‍ കിക്ക്‌സ് എസ്‌യുവി ഈ മാസം 22 ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ബുക്കിംഗ് സ്വീകരിക്കുന്നത് ഡിസംബറില്‍ ആരംഭിച്ചിരുന്നു. 25,000 രൂപയാണ് ബുക്കിംഗ് തുക. നിസാന്‍ ഡീലര്‍ഷിപ്പുകള്‍ അല്ലെങ്കില്‍ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് എസ്‌യുവിയുടെ ബുക്കിംഗ് നടത്താം. 9.4 ലക്ഷത്തിനും 15 ലക്ഷം രൂപയ്ക്കും ഇടയിലായിരിക്കും എക്‌സ് ഷോറൂം വില. മാരുതി സുസുകി എസ്-ക്രോസ്, റെനോ കാപ്ചര്‍, നിലവിലെ സെഗ്‌മെന്റ് ലീഡറായ ഹ്യുണ്ടായ് ക്രെറ്റ എന്നിവയാണ് പ്രധാന എതിരാളികള്‍.

ഗ്ലോബല്‍ സ്‌പെക് കിക്ക്‌സിനേക്കാള്‍ വലുപ്പമുള്ളതാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന നിസാന്‍ കിക്ക്‌സ്. നിസാന്റെ ‘വി’ പ്ലാറ്റ്‌ഫോമിന് പകരം റെനോയുടെ എം0 പ്ലാറ്റ്‌ഫോമിന്റെ പരിഷ്‌കരിച്ച വേര്‍ഷനിലാണ് ഇന്ത്യാ സ്‌പെക് നിസാന്‍ കിക്ക്‌സ് നിര്‍മ്മിച്ചിരിക്കുന്നത്. 4,384 എംഎം നീളവും 1,813 എംഎം വീതിയും 1,656 എംഎം ഉയരവും വരുന്നതാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന നിസാന്‍ കിക്ക്‌സ്. 2,673 മില്ലി മീറ്ററാണ് വീല്‍ബേസ്.

റെനോ കാപ്ചറിന് കരുത്തേകുന്ന അതേ എന്‍ജിനുകളാണ് നിസാന്‍ കിക്ക്‌സ് ഉപയോഗിക്കുന്നത്. 1.5 ലിറ്റര്‍ ഡീസല്‍ മോട്ടോര്‍ 110 എച്ച്പി കരുത്തും 240 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് കൂട്ട്. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 106 എച്ച്പി കരുത്തും 142 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിക്കും. രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് പിന്നീട് നല്‍കിയേക്കും.

കാബിനകത്ത് ചില സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളും കാണാനാകും. 8.0 ഇഞ്ച് വലുപ്പമുള്ള വലിയ ഫ്‌ളോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം ലഭിക്കും. 360 ഡിഗ്രി കാമറയുടെ ഡിസ്‌പ്ലേ ആയും ഇത് പ്രവര്‍ത്തിക്കും. ഡാഷ്‌ബോര്‍ഡിലെ ലെതര്‍ ഇന്‍സെര്‍ട്ടുകള്‍ മറ്റൊരു സെഗ്‌മെന്റ് ഫസ്റ്റാണ്. ഓട്ടോമാറ്റിക് എല്‍ഇഡി ഹെഡ്‌ലാംപുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് വൈപ്പറുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.

Comments

comments

Categories: Auto
Tags: Nissan kicks