തൊഴില്‍നഷ്ടം അമേരിക്കയില്‍ എട്ടുലക്ഷം പേര്‍ ആശങ്കയില്‍

തൊഴില്‍നഷ്ടം അമേരിക്കയില്‍ എട്ടുലക്ഷം പേര്‍ ആശങ്കയില്‍

ട്രംപ് മതില്‍ പണിയാന്‍ വിഭവസമാഹരണത്തിനായുള്ള പ്രസിഡന്റിന്റെ സമ്മര്‍ദ്ദത്തില്‍ തൊഴിലുകള്‍ നഷ്ടമായിരിക്കുന്നു

മെക്‌സിക്കോയില്‍ നിന്നു നുഴഞ്ഞുകയറുന്ന അഭയാര്‍ത്ഥികളെ തടയാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടികള്‍ ലോകമെമ്പാടും നിന്നുള്ള കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയിരുന്നു.

യുഎസിന്റെ തെക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാന്‍ അഞ്ചു ബില്ല്യണ്‍ ഡോളര്‍ സമാഹരിക്കാനെന്ന പേരില്‍ സര്‍ക്കാര്‍ രണ്ടാഴ്ചയായി ഗതാഗത സുരക്ഷാ വിഭാഗങ്ങള്‍ അച്ചുപൂട്ടുന്നു. ഇതു വരെ 25% ഓഫിസുകള്‍ അടച്ചുപൂട്ടിയിട്ടുണ്ട്. ഇതോടെ സര്‍ക്കാര്‍, കരാര്‍ ജീവനക്കാര്‍ ജോലി ചെയ്യാന്‍ പോകാന്‍ കഴിയാതെ വല്ലാത്ത സമ്മര്‍ദ്ദത്തിലാണു കഴിയുന്നത്.

എട്ടുലക്ഷം പേരാണ് ജീവിതം വഴിമുട്ടി നില്‍ക്കുന്നത്. ചിലര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി അനുവദിച്ചപ്പോള്‍, മറ്റു ചിലര്‍ക്ക് ശമ്പളമില്ലാതെ ജോലിചെയ്യേണ്ടി വന്നു. പക്ഷേ, ഇവരെല്ലാം ഇനി ജീവിതച്ചെലവ് എങ്ങനെ മുമ്പോട്ടു കൊണ്ടു പോകുമെന്ന ആശങ്കയിലാണ്. നാസയിലെ കരാറുകാരനായ വിര്‍ജീനിയനിവാസി ജോണ്‍ ഡീലും നാസ ജീവനക്കാരിയായ ഭാര്യയും വരുമാനം പൂര്‍ണമായി നിലച്ച സാഹചര്യത്തില്‍ ദുരിതക്കയത്തിലായിരിക്കുകയാണ്. ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ക്രിസ്മസായിരുന്നു ഇത്തവണത്തേത്. വീട്ടില്‍ പലവ്യഞ്ജനങ്ങള്‍ വാങ്ങാന്‍ ബുദ്ധിമുട്ടുണ്ട്. അധ്യാപികയായ മകളാണ് ഈ കുടുംബത്തിന്റെ ഇപ്പഴത്തെ അത്താണി.

ഈ അവസ്ഥയിലേക്കു തള്ളിവിട്ട ട്രംപ് ഭരണത്തോടുള്ള രോഷവും അവര്‍ മറച്ചുവെക്കുന്നില്ല. തങ്ങള്‍ സാധാരണ തൊഴിലാളികളാണെന്നും ട്രംപിനപ്പോലെ ഭീമമായ വരുമാനമുള്ളവരല്ലെന്നും ഡീല്‍ പറയുന്നു. ജോലി നഷ്ടപ്പെട്ടതോടെ ഓരോ നാണയവും കൂട്ടിവെക്കുകയായിരുന്നു, എന്നാല്‍ ഭവനവായ്പ അടക്കമുള്ളവ വര്‍ധിച്ചു വരുകയാണ്. ട്രംപ് മതില്‍ പണിയാന്‍ അഞ്ചു ബില്ല്യണ്‍ ഡോളര്‍ ആവശ്യപ്പെട്ടുകൊണ്ട് ഡിസംബര്‍ 22 നാണ് ഭാഗിക അടച്ചുപൂട്ടല്‍ തുടങ്ങിയത്. അടച്ചുപൂട്ടലിന്റെ പൂര്‍ണ ഉത്തരവാദിത്തം ട്രംപ് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ അവസരത്തില്‍ ജീവനക്കാര്‍ തങ്ങള്‍ക്ക് ഇളവ് അനുവദിക്കണമന്ന് ആവശ്യപ്പെട്ട് ഫെഡറല്‍ തൊഴിലാളി നിയന്ത്രണ ഏജന്‍സിയായ ഓഫീസ് ഓഫ് പഴ്‌സണല്‍ മാനേജ്‌മെന്റിന് കത്തയയ്ക്കുകയും ചെയ്തു.

നിയമവകുപ്പിലെ ജീവനക്കാരിയായിരുന്ന കൊളിന്‍ റെഗാന്‍ സുഹൃത്തിന്റെ കൂടിയാണ് ഇപ്പോള്‍ കഴിയുന്നത്. ഡെട്രോയിറ്റ്‌നിവാസിയായ 31കാരി ഷിക്കാഗോയിലേക്കു ജോലി ആവശ്യാര്‍ത്ഥം മാറിയതാണ്. കര്യമായ സമ്പാദ്യമില്ലാത്ത അവള്‍ ജോലിയില്‍ പുനപ്രവേശിക്കാനാകും എന്ന പ്രതീക്ഷയിലാണ്. താന്‍ ഇപ്പോള്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായ വ്യക്തിയാണ്. കൈയിലുള്ള പെന്‍ഷന്‍തുക വിദഗ്ധമായി വിനിയോഗിക്കണമെന്നാണ് എല്ലാവരും ഉപദേശിക്കുന്നതെന്ന് അവള്‍ പറയുന്നു. അടച്ചുപൂട്ടല്‍ വാര്‍ത്ത പുറത്തുവന്നപ്പോള്‍ത്തന്നെ അവള്‍ പലചരക്ക് കടയിലേയ്ക്കാണു പോയത്. അവശ്യവസ്തുക്കളെല്ലാം ആദ്യമേ തന്നെ വാങ്ങിവെച്ചു.

മിതവ്യയം ശീലിച്ചാലേ അതിജീവനം സാധ്യമാകൂ. കൈവശമുള്ള പണം ആദ്യം തന്നെ വീണ്ടുവിചാരമില്ലാതെ ചെലവാക്കിയാല്‍ താന്‍ തന്നെ അനുഭവിക്കേണ്ടി വരുമെന്നും അവള്‍ മനസിലാക്കിയിരുന്നു. അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പഠിക്കുകയും എവിടെയെങ്കിലും താല്‍ക്കാലിക അവസരങ്ങളുണ്ടോയെന്നും തിരക്കിയും ഇന്റര്‍നെറ്റിലാണ് കൂടുതല്‍ സമയം റെഗാന്‍ ഇപ്പോള്‍ ചെലവഴിക്കുന്നത്. കഷ്ടകാലമെന്നു പറയട്ടെ, ഇപ്പോഴത്തെ അസന്ദിഗ്ധാവസ്ഥയില്‍ ആരും ഇത്തരമൊരാളെ ജോലിക്കു വെക്കാന്‍ ആഗ്രഹിക്കില്ലെന്നതാണു വാസ്തവം.

ഷട്ട്ഡൗണ്‍ സ്‌റ്റോറീസ് ഹാഷ് ടാഗ് ഉപയോഗിച്ചു അഭിശപ്തദിനങ്ങള്‍ രേഖപ്പെടുത്തുന്നവരുമുണ്ട് കൂട്ടത്തില്‍. ജോലി നഷ്ടപ്പെട്ട ദേശീയ പാര്‍ക്ക് കാവല്‍ക്കാരി ഷാരോണ്‍ സ്റ്റിറ്റലര്‍ തന്റെ ദൈനംദിനജീവിതം സംബന്ധിച്ച് ദിവസവും ട്വീറ്റ് ചെയ്യാറുണ്ട്. ഓരോ ദിവസവും പിന്നിടുമ്പോള്‍ തനിക്കു ജോലിയില്‍ പ്രവേശിക്കാനാകുമെന്ന് അവര്‍ പ്രതീക്ഷ പുലര്‍ത്തുന്നു. എന്നാല്‍ അതു സംഭവിക്കുന്നതിന്റെ യാതൊരു ലക്ഷണവും കാണാനാകുന്നില്ല. രാജ്യത്തെ പാര്‍ക്കുകള്‍ പരിപാലിക്കപ്പെടാതെ മാലിന്യകേന്ദ്രങ്ങളായി തീര്‍ന്നിരിക്കുകയാണ് ഇപ്പോള്‍. തെക്കന്‍ കാലിഫോര്‍ണിയയിലെ ജോഷ്വ ട്രീ ദേശീയോദ്യാനം ഈ ആഴ്ച പൂട്ടിയിടേണ്ടിവന്നു. ശുചീകരണ തൊഴിലാളികളില്ലാത്തതിനാല്‍ ചവറ്റുകുട്ടകളും ടോയ്‌ലെറ്റുകളും നിറഞ്ഞു കവിഞ്ഞ സാഹചര്യത്തിലാണിത്.

യു എസ് ഇമിഗ്രേഷന്‍ കോടതികളിലും വലിയ തടസ്സങ്ങള്‍ അനുഭവപ്പെടുന്നു. തടവറയിലേക്കു വിചാരണത്തടവുകരെ അയയ്ക്കാന്‍ പറ്റാത്തവിധം കാര്യങ്ങള്‍ കുഴഞ്ഞു മറിയുകയാണിവിടെ. കേസുകള്‍ മാറ്റിവെക്കുന്നത് നിത്യസംഭവമായിരിക്കുന്നു. സ്മിത്ത്‌സോണിയന്‍ മ്യൂസിയവും വാഷിങ്ടണ്‍ ഡിസിയിലെ ദേശീയ മൃഗശാലയും അനിശ്ചിതമായി അടച്ചിട്ടിരിക്കുന്നു. അവശ്യ ജീവനക്കാര്‍ മാത്രമാണ് ഇവിടെ ഇപ്പോള്‍ മൃഗങ്ങളെ പരിപാലിക്കാനുള്ളത്. മറ്റ് വിഭാഗങ്ങളിലെ ജോലിക്കാരെപ്പോലെ ഇവരും വേതനം കൂടാതെയാണ് ജോലി ചെയ്യുന്നത്.

സാധാരണജോലിക്കാര്‍ മാത്രമല്ല, ഉന്നത സ്ഥാനീയരും ഇത്തരത്തില്‍ കഠിന ജോലിയിലാണ്. യൂട്ടായിലെ സോള്‍ട്ട് ലേക് സിറ്റി എയര്‍പോര്‍ട്ടിലെ ഗതാഗത, സുരക്ഷാ അഡ്മിനിസ്‌ട്രേഷന്‍ സൂപ്രണ്ട് ഏയ്ഞ്ചല്‍ സ്റ്റീഫന്‍സണ് കഴിഞ്ഞ രണ്ടാഴ്ചയും ദിവസം എട്ട് മണിക്കൂര്‍ വിശ്രമവും വേതനവുമില്ലാതെ ജോലി ചെയ്യേണ്ടിവന്നു. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡിമിനിസ്‌ട്രേഷനില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിന്റെ സ്ഥിതിയും ഒട്ടും ഭേദമല്ല. തങ്ങളുടെ രണ്ടു പോരുടെയും ശമ്പളം നിലച്ചിരിക്കുന്നു. എന്നാല്‍ അവശ്യസര്‍വീസ് ജീവനക്കാരായതിനാല്‍ അവധിയെടുത്തു പോകാനുമാകില്ല. എന്നു ശമ്പളക്കുടിശ്ശിക കിട്ടുമെന്നറിയില്ല. ഇപ്പോള്‍ കൈയിലുള്ള സമ്പാദ്യമാണു പൊട്ടുന്നത്. അതിന്റെ സമ്മര്‍ദ്ദവും ഉത്കണ്ഠയും അനുഭവിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു.

Comments

comments

Categories: Current Affairs
Tags: jobloss