രാജ്യത്തെ വിമാനക്കമ്പനികള്‍ വാങ്ങിയത് 120 വിമാനങ്ങള്‍

രാജ്യത്തെ വിമാനക്കമ്പനികള്‍ വാങ്ങിയത് 120 വിമാനങ്ങള്‍

മുംബൈ : ഇന്ത്യയിലെ ആഭ്യന്തര വിമാന കമ്പനികള്‍ 2018 ല്‍ 120 വിമാനങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ആദ്യമായിട്ടാണ് ഇന്ത്യന്‍ വിമാന കമ്പനികള്‍ ഒറ്റ വര്‍ഷം കൊണ്ട് ഇത്രയും പുതിയ വിമാനങ്ങള്‍ സ്വന്തമാക്കുന്നത്.

ഇതോടെ ഇന്ത്യയിലെ ഒമ്പത് വിമാന കമ്പനികള്‍ക്കും കൂടി മൊത്തം 660 വിമാനങ്ങളായി. ഇതില്‍ പകുതിയും സ്വന്തമാക്കിയത് ഇന്‍ഡിഗോയാണ്. 55 വിമാനങ്ങള്‍ പോയ വര്‍ഷം ഇന്‍ഡിഗോ സ്വന്തമാക്കി. ഇതോടെ ഇന്‍ഡിഗോ വിമാനങ്ങളുടെ എണ്ണം 206 ആയി.

പുതിയ വിമാനങ്ങളെത്തിയതോടെ എയര്‍ ഇന്ത്യയ്ക്ക് ആകെ വിമാനങ്ങളുടെ എണ്ണം 125 ഉം ജെറ്റ് എയര്‍വേയ്‌സിന് 124 മായി ഉയര്‍ന്നു.പുതിയതായി ഇന്ത്യയിലേക്ക് എത്തിയ വിമാനങ്ങളില്‍ നല്ലൊരു പങ്കും ‘എയര്‍ബസ് എ 320 നിയോ’ ശ്രേണിയില്‍ വരുന്നവയാണ്.

Comments

comments

Categories: Business & Economy, Slider
Tags: Airlines