ഫ്രാക്റ്റല്‍ അനലിറ്റിക്‌സില്‍ അപാക്‌സ് പാര്‍ട്‌നേഴ്‌സ് നിക്ഷേപമിറക്കും

ഫ്രാക്റ്റല്‍ അനലിറ്റിക്‌സില്‍ അപാക്‌സ് പാര്‍ട്‌നേഴ്‌സ് നിക്ഷേപമിറക്കും

175 മില്യണ്‍ ഡോളര്‍ മുതല്‍ 200 മില്യണ്‍ വരെ നിക്ഷേപിക്കാനാണ് പദ്ധതി

മുംബൈ: സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ അപാക്‌സ് പാര്‍ട്‌നേഴ്‌സ് ഡാറ്റ അനലിറ്റിക്സ് സ്ഥാപനമായ ഫ്രാക്റ്റല്‍ അനലിറ്റിക്‌സില്‍ മൈനോറിറ്റി സ്റ്റേക്ക് സ്വന്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇത് അനുസരിച്ച് നിലവിലുള്ള നിക്ഷേപകര്‍ ഒഴിയും. അടുത്ത ആഴ്ച കരാര്‍ ഒപ്പുവെക്കുമെന്നാണ് സൂചന.

ഇന്ത്യ, യുഎസ് ആസ്ഥാനമായ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ടിഎ അസോസിയേറ്റ്‌സും മലേഷ്യയിലെ ഖസാന നാഷണല്‍ ബെറാഡുമാണ് മുന്‍ നിക്ഷേപകര്‍. ഖസാന നാഷണല്‍ ബെറാഡിന് ഏഴ് ശതമാനം ഓഹരി ഫ്രാക്റ്റല്‍ അനലിറ്റിക്‌സ് വിറ്റപ്പോള്‍ 2016-ല്‍ ടിഎ അസോസിയേറ്റ്‌സ് ഫ്രാക്റ്റല്‍ അനലിറ്റിക്‌സില്‍ നിന്നും പാതി പിന്മാറിയിരുന്നു. ഇതോടെ അഞ്ചു വര്‍ഷത്തെ നിക്ഷേപം ടിഎ അസോസിയേറ്റ്‌സ് അവസാനിപ്പിക്കും.

175 മില്യണ്‍ ഡോളര്‍ മുതല്‍ 200 മില്യണ്‍ വരെ നിക്ഷേപിക്കാനാണ് അപാക്‌സ് പാര്‍ട്‌നേഴ്‌സിന്റെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്. മറ്റു ചില മാറ്റങ്ങളും അപാക്‌സ് ഈ സ്ഥാപനത്തില്‍ വരുത്തും. അപാക്‌സ് പാര്‍നേഴ്‌സും ടിഎ അസോസിയേറ്റ്‌സും ഇതിനെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല. ഫ്രാക്റ്റലും ഖസാനയും വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

2008 ഒകേ്റ്റാബറിലാണ് ഫ്രാക്ടലിന് ആദ്യ വിദേശ ഫണ്ട് ലഭിക്കുന്നത്. സാഷ മിര്‍ചാന്ദിനി സ്ഥാപകയായ് കെയ് ക്യാപിറ്റലാണ് ആദ്യ നിക്ഷേപം നടത്തിയത്. 2013 ജൂണില്‍ ടിഎ അസോസിയേറ്റ്‌സ് 129 കോടി രൂപ നിക്ഷേപിച്ചു. 2014-ല്‍ കാനഡയിലെ ലോയാലിറ്റി മാനേജ്മന്റ് സ്ഥാപനമായ ഐമിയ ഇന്‍കോര്‍പ്പറേഷന്‍ ഫ്രാക്റ്റലിലെ മൂന്ന് ശതമാനം ഓഹരി സ്വന്തമാക്കി.

2016 ഏപ്രിലില്‍ ഖസാന 660 കോടി രൂപ കമ്പനിയില്‍ നിക്ഷേപിച്ചു. പാതി പിന്മാറിയപ്പോള്‍ മൂന്ന് മടങ്ങ് പ്രതിഫലമാണ് ടിഎ അസോസിയേറ്റ്‌സിന് ലഭിച്ചത്. ഫ്രാക്റ്റലിന്റെ മൂല്യം 275 മില്യണ്‍ ഡോളര്‍ ആയി ഉയര്‍ന്നിരുന്നു. കഴിഞ്ഞ ഫണ്ടിംഗിനെക്കാള്‍ മൂന്ന് മടങ്ങ് കൂടുതലാണിത്.

Comments

comments

Categories: Business & Economy
Tags: investment