സൈബര്‍ ആക്രമണം: യുഎസില്‍ പ്രധാന പത്രങ്ങളുടെ പ്രിന്റിംഗ് തടസപ്പെട്ടു

സൈബര്‍ ആക്രമണം: യുഎസില്‍ പ്രധാന പത്രങ്ങളുടെ പ്രിന്റിംഗ് തടസപ്പെട്ടു

വാഷിംഗ്ടണ്‍: കഴിഞ്ഞ ശനിയാഴ്ചയുണ്ടായ (ഡിസംബര്‍ 29) സൈബര്‍ ആക്രമണത്തെ തുടര്‍ന്നു യുഎസിലെ പ്രധാന പത്രങ്ങളായ ലോസ് ഏഞ്ചല്‍സ് ടൈംസ്, ദി ചിക്കാഗോ ട്രൈബ്യൂണ്‍, ദി ബാള്‍ട്ടിമോര്‍ സണ്‍ എന്നിവയുടെ പ്രിന്റിംഗും, വിതരണവും തടസപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതാദ്യമായിട്ടാണ് പത്രത്തിന്റെ പ്രിന്റിംഗിനു നേരേ വലിയൊരു സൈബര്‍ ആക്രമണമുണ്ടാകുന്നത്.

സൈബര്‍ ആക്രമണത്തിനു തുടക്കമിട്ടത് യുഎസിനു പുറത്തുനിന്നാണെന്നു കണ്ടെത്തിയതായി ലോസ് ഏഞ്ചല്‍സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തെ തുടര്‍ന്ന് ദി ടൈംസ്, ദി ട്രൈബ്യൂണ്‍, ദി സണ്‍ ഉള്‍പ്പെടെയുള്ള പത്രങ്ങളുടെ വിതരണത്തില്‍ കാലതാമസം നേരിടുകയുണ്ടായി. ആക്രമണത്തിനു കാരണമായ മാല്‍വേര്‍ (കമ്പ്യൂട്ടറുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകള്‍) തങ്ങളാണ് ആദ്യം കണ്ടെത്തിയതെന്നു ദി ചിക്കാഗോ ട്രൈബ്യൂണ്‍, ദി സണ്‍, ദി ന്യൂയോര്‍ക്ക് ഡെയ്‌ലി ന്യൂസ്, ഓര്‍ലാന്‍ഡോ സെന്റിനല്‍ എന്നിവയുടെ ഉടമസ്ഥരായ ട്രൈബ്യൂണ്‍ പബ്ലിഷിംഗ് പറഞ്ഞു. ആക്രമണത്തില്‍ വാള്‍ സ്ട്രീറ്റ് ജേണല്‍, ന്യൂയോര്‍ക്ക് ടൈംസ് എന്നീ പത്രങ്ങളുടെ വെസ്റ്റ് കോസ്റ്റ് എഡിഷനും തടസപ്പെടുകയുണ്ടായി.

Comments

comments

Categories: FK News
Tags: cyber attack