മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം

മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം

ന്യൂഡെല്‍ഹി: മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചു.ഇതിന് വേണ്ടി ഭരണഘടന ഭേദഗതി ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്.

ഭരണഘടനയുടെ 15, 16 വകുപ്പുകളാണ് ഈ കാബിനറ്റ് തീരുമാനം നടപ്പിലാക്കാന്‍ ഭേദഗതി വരുത്തേണ്ടത്. ജനറല്‍ കാറ്റഗറിയില്‍ വരുന്ന ജാതിവിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനത്തില്‍ കൂടാത്ത സംവരണം ലഭിക്കാന്‍ ഈ രണ്ട് ഭേദഗതികള്‍ കൊണ്ട് സാധിക്കും.

എട്ട് ലക്ഷത്തിന് താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കായിരിക്കും സംവരണം ലഭിക്കുക. പത്ത് ശതമാനം സംവരണം സര്‍ക്കാര്‍ ജോലികളില്‍ നല്‍കും. നിലവില്‍ ഒബിസി, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് സംവരണം നല്‍കുന്നുണ്ട്. സര്‍ക്കാര്‍ ജോലികളില്‍ അന്‍പത് ശതമാനത്തില്‍ കൂടുതല്‍ സംവരണം പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടുണ്ട്. ഈ വിധി തിരുത്തി അറുപത് ശതമാനം സംവരണം കൊണ്ടു വരാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Comments

comments

Categories: Current Affairs, Slider
Tags: job quota