ആധാര്‍- ഡ്രൈവിംഗ് ലൈസന്‍സ് ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാക്കുന്നു

ആധാര്‍- ഡ്രൈവിംഗ് ലൈസന്‍സ് ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാക്കുന്നു

ന്യൂഡെല്‍ഹി: ഡ്രൈവിംഗ് ലൈസന്‍സിനെ ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ലൈസന്‍സ് ഡ്യൂപ്ലിക്കേഷന്‍ തടയുന്നതിന് വേണ്ടിയാണ് ഈ നടപടിയെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു.

പുതുതായി ലൈസന്‍സെടുക്കുന്നവര്‍ക്കു പുറമേ നിലവില്‍ ഡ്രൈവിംഗ് ലൈസന്‍സുള്ളവരും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കല്‍ നടത്തേണ്ടി വരും.

വാഹനാപകടം ഉണ്ടാക്കുന്നവര്‍ ഡൂപ്ലിക്കേറ്റ് ലൈസന്‍സ് സംഘടിപ്പിച്ചു നിയമത്തെ കബളിപ്പിക്കുന്നത് ഇതിലൂടെ ഒഴിവാക്കാന്‍ സാധിക്കും. ആധാറുമായി ബന്ധിപ്പിക്കുമ്പോള്‍ കണ്ണ്, വിരലടയാളം പോലുള്ള ബയോമെട്രിക് വിവരങ്ങള്‍ ഉള്ളതിനാല്‍ ഇത്തരക്കാര്‍ക്കു രക്ഷപ്പെടാനാവില്ല.

അപടകത്തിലോ മറ്റ് കുറ്റകൃത്യങ്ങളിലോപ്പെട്ട് ഒരു സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍ലസ് റദ്ദാക്കപ്പെട്ടയാള്‍ മറ്റ് സംസ്ഥാനങ്ങളിലെത്തി ലൈസന്‍സ് കൈക്കലാക്കുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി. വ്യാജ ലൈസന്‍സുകളുടെ വ്യാപക ലഭ്യതയും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

Comments

comments

Categories: Current Affairs, Slider