പാക്കിസ്ഥാന്‍ 6.2 ബില്ല്യണ്‍ ഡോളര്‍ നല്‍കാന്‍ യുഎഇ

പാക്കിസ്ഥാന്‍ 6.2 ബില്ല്യണ്‍ ഡോളര്‍ നല്‍കാന്‍ യുഎഇ

പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിനായി ഇന്നലെയാണ് അബുദാബി കിരീടാവകാശി ഷേഖ് മുഹമ്മദ് ബിന്‍ സയിദ് ഇസ്ലാമബാദിലെത്തിയത്

ഇസ്ലാമബാദ്: കഴിഞ്ഞ മൂന്ന് മാസത്തിനിടെ പാക്കിസ്ഥാന്‍-യുഎഇ ഭരണനേതൃത്വം ചര്‍ച്ച നടത്തുന്ന് മൂന്നാം തവണ. ജിസിസി രാജ്യവുമായി തങ്ങള്‍ക്കുള്ള ബന്ധം അതിശക്തമാണെന്ന് തെളിയിക്കുകയാണ് പാക്കിസ്ഥാന്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടുലയുന്ന പാക്കിസ്ഥാന് സാമ്പത്തികമായി സഹായം നല്‍കി കൂടെ നില്‍ക്കുമെന്ന് യുഎഇ വ്യക്തമാക്കിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് അബുദാബി കിരീടാവകാശി ഷേഖ് മുഹമ്മദ് ബിന്‍ സയിദ് ഇന്നലെ ഇസ്ലാമബാദിലെത്തിയത്.

ഒരു മാസം മുമ്പാണ് ഇമ്രാന്‍ ഖാന്‍ അബുദാബി സന്ദര്‍ശിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി അന്ന് തീരുമാനമായിരുന്നു. മൂന്ന് മാസത്തിനിടെ അബുദാബിയിലേക്കുള്ള ഇമ്രാന്റെ രണ്ടാം സന്ദര്‍ശനമായിരുന്നു അദ്.

ഗള്‍ഫില്‍ പാക്കിസ്ഥാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎഇ. പാക്കിസ്ഥാന് സഹായമായി 6.2 ബില്ല്യണ്‍ ഡോളര്‍ നല്‍കാനാണ് യുഎഇയുടെ തീരുമാനം. സൗദി അറേബ്യയുമായും സമാനമായ സാമ്പത്തിക കരാറില്‍ പാക്കിസ്ഥാന്‍ ധാരണയായിരുന്നു.

Comments

comments

Categories: Arabia