Archive
ഇന്ത്യന്‍ പ്രസാധകര്‍ക്ക് പുതിയ വഴി തുറന്ന് ഷാര്‍ജ പബ്ലിഷിംഗ് സിറ്റി
ന്യൂഡെല്‍ഹി: ഷാര്‍ജ പബ്ലിഷിംഗ് സിറ്റി(എസ്പിസി) ഇന്ത്യന്‍ പ്രസാധകരെ കുറഞ്ഞ ലോജിസ്റ്റിക്സ് ചെലവുകള്‍ പ്രയോജനപ്പെടുത്തുന്നതിനായി ക്ഷണിക്കുന്നതായി ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്മാന് അഹമ്മദ് അല്‍ അമീരി. ഡെല്‍ഹി ലോക പുസ്തകമേളയുടെ 48 ാം എഡിഷനില്‍ പങ്കെടുക്കുന്ന ഷാര്‍ജ പബ്ലിഷിംഗ് സിറ്റി ലോകത്തിലെ ഫ്രീസോണ്‍
കൊച്ചി-മുസിരിസ് ബിനാലെ, കാഴ്ചകള്‍ പോലെ ശബ്ദങ്ങളും ശക്തം: അടൂര്‍ ഗോപാലകൃഷ്ണന്
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ പരിണാമം ശ്രദ്ധേയമാണെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. നാലാം ലക്കത്തിലെ ശബ്ദങ്ങള്‍ കാഴ്ചകള്‍ പോലെ തന്നെ ശക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിനാലെ സന്ദര്‍ശനത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണിനു മാത്രമല്ല കാതുകള്‍ക്കും ഇമ്പം നല്‍കുന്നതാണ് ബിനാലെ
ഐസിഐസിഐ ബാങ്ക് സ്മോള്‍ ബിസിനസ് ഫിന്ക്രെഡിറ്റുമായി ധാരണാപത്രം ഒപ്പുവെച്ചു
കൊച്ചി: സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുന്നതിനായി രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ(എന്‍ബിഎഫ്സി) സ്മോള്‍ ബിസിനസ് ഫിന്‍ക്രെഡിറ്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി ധാരാണാപത്രത്തില്‍ ഒപ്പുവെച്ചു. പ്രധാനപ്പെട്ട മേഖലകളില്‍ വായ്പ
റോഡ് സുരക്ഷ: അശ്രദ്ധയോട് ‘നോ’ പറയാം
ന്യൂഡെല്‍ഹി: പുതിയ വര്‍ഷത്തില്‍ ഇന്ത്യ എങ്ങനെ നിരത്തുകളില്‍ പെരുമാറുമെന്ന സര്‍വെ നടത്തിയിരിക്കുകയാണ് പ്രമുഖ കാര്‍ നിര്‍മാതാക്കളായ ഫോര്‍ഡ് ഇന്ത്യ. ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിനും വാഹനം ഓടിക്കുമ്പോള്‍ ജാഗരൂകരായിക്കുന്നതിനും മറ്റുള്ളവരോട് റോഡില്‍ മാന്യത കാണിക്കുന്നതിനും നാം 2019ല്‍ എങ്ങനെ സ്വയം അളക്കണമെന്ന നിര്‍ദേശവും
കേരളത്തിലെ തണുപ്പിന് കാരണം പാക്കിസ്ഥാനില്‍ നിന്നെത്തിയ കാറ്റ്
തിരുവനന്തപുരം: കഴിഞ്ഞ 30 വര്‍ഷത്തെ ഏറ്റവും വലിയ തണുപ്പിലൂടെയാണ് കേരളം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്.മൂന്നാറില്‍ തണുപ്പ് പൂജ്യത്തിലും താഴെ മൈനസ് മൂന്നായി. ശബരിമലയില്‍ 16ഡിഗ്രിയായി. സാധാരണ ജനമേഖലകളില്‍ പുനലൂരിലാണ് ഈ വര്‍ഷത്തെ റെക്കോഡ് തണുപ്പ്.16.2 ഡിഗ്രി. മുപ്പതുവര്‍ഷം മുമ്പ് കോട്ടയത്ത് രേഖപ്പെടുത്തിയ 17
യൂനോയ: പുതിയ പാഠ്യപദ്ധതിയുമായി യൂറോകിഡ്സ്
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ബാല്യകാല വിദ്യാഭ്യാസ കമ്പനിയായ യൂറോകിഡ്സ് ഇന്റര്‍നാഷണല്‍ പ്രീ-സ്കൂളേഴ്സിനായി ‘യൂനോയ’ എന്ന പേരില്‍ പുതിയ പാഠ്യപദ്ധതി അവതരിപ്പിച്ചു. കുട്ടികളെ ശ്രദ്ധയോടെ കാര്യങ്ങള്‍ മനസിലാക്കാന്‍ ശീലിപ്പിക്കുന്നതാണ് യൂറോ കിഡ്സിന്റെ പുതിയ പാഠ്യപദ്ധതി. ശ്രദ്ധ, പ്രതിരോധം, ദയ തുടങ്ങിയ മാനസിക ശീലങ്ങളായിരിക്കും
ഗുജറാത്ത് അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവല്‍ ആരംഭിച്ചു
അഹമ്മദാബാദ്: ഗുജറാത്തിലെ അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവല്‍ ആരംഭിച്ചു. ഈ മാസം 14 വരെയാണ് ഫെസ്റ്റിവല്‍ നടക്കുക. ലോകത്തെ പ്രശസ്തമായ കൈറ്റ് ഫെസ്റ്റിവലുകളില്‍ ഒന്നാണിത്. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും പട്ടം പറത്തലില്‍ വിദഗ്ധരായ നിരവധി പേര് ഇവിടെ എത്തിച്ചേരുന്നു. കൈറ്റ് ഫെസ്റ്റിവല്‍
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരം: മികച്ച ചിത്രം ‘റോമ’
ലൊസാഞ്ചല്‍സ്: 76-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. അല്‍ഫോന്‍സോ ക്വാറോണ്‍ ആണ് മികച്ച സംവിധായകന് ചിത്രം റോമ. ക്വാറോണിന്റെ ആത്മകഥാപരമായ ‘റോമ’ കഴിഞ്ഞ വര്‍ഷം ലോകസിനിമയില്‍ ഏറ്റവും ശ്രദ്ധ ലഭിച്ച സിനിമകളില്‍ ഒന്നാണ്. എഴുപതുകളിലെ മെക്സിക്കോ ചിത്രീകരിച്ചിരിക്കുന്ന സിനിമ ബ്ലാക്ക് ആന്റ്
ഫ്രാക്റ്റല്‍ അനലിറ്റിക്സില്‍ അപാക്സ് പാര്‍ട്നേഴ്സ് നിക്ഷേപമിറക്കും
മുംബൈ: സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ അപാക്സ് പാര്‍ട്നേഴ്സ് ഡാറ്റ അനലിറ്റിക്സ് സ്ഥാപനമായ ഫ്രാക്റ്റല്‍ അനലിറ്റിക്സില്‍ മൈനോറിറ്റി സ്റ്റേക്ക് സ്വന്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇത് അനുസരിച്ച് നിലവിലുള്ള നിക്ഷേപകര്‍ ഒഴിയും. അടുത്ത ആഴ്ച കരാര്‍ ഒപ്പുവെക്കുമെന്നാണ് സൂചന. ഇന്ത്യ, യുഎസ് ആസ്ഥാനമായ സ്വകാര്യ
ഹര്‍ത്താലിനിടെ സ്വകാര്യമുതല്‍ നശിപ്പിക്കുന്നത് തടയുന്ന ഓര്‍ഡിനന്‍സിന് അനുമതി
തിരുവനന്തപുരം: ഹര്‍ത്താലിനിടെ സ്വകാര്യമുതല്‍ നശിപ്പിക്കുന്നത് തടയുന്ന ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അനുമതി നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്വകാര്യ സ്വത്ത് നശിപ്പിക്കുന്നത് പൊതുമുതല്‍ നശിപ്പിക്കുന്നതിന് തുല്യമായി കണക്കാക്കും. ബന്ദിന് ആഹ്വാനം ചെയ്തവരില്‍ നിന്ന് നഷ്ടം ഈടാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വീടുകള്‍, പാര്‍ട്ടി ഓഫീസുകള്‍,
ആര്‍ബിഐ ലൈസന്‍സ് നേടി റുപിസര്ക്കിളും ഇന്ത്യമണിമാര്ട്ടും
മുംബൈ: ഇന്ത്യയിലെ പിയര്‍ ടു പിയര്‍ വായ്പാമേഖലയില്‍ (വ്യക്തികള്‍ തമ്മിലുള്ള വായ്പ ഇടപാട്) രണ്ട് പുതിയ കമ്പനികള്‍ കൂടി ചുവടുറപ്പിക്കുന്നു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റുപിസര്ക്കിള്, ഇന്ത്യമണിമാര്ട്ട് എന്നിവര്‍ക്കാണ് റിസര്‍വ് ബാങ്ക് പുതിയതായി പി2പി വായ്പാ പ്ലാറ്റ്ഫോം ലൈസന്‍സ് നല്‍കിയത്. ബാങ്ക്
ഹര്‍ത്താലിനെതിരെ നിയമനിര്‍മ്മാണം വേണമെന്ന് ഹൈക്കോടതി
കൊച്ചി : ഹര്‍ത്താലിനെതിരെ നിയമനിര്‍മ്മാണം വേണമെന്ന് ഹൈക്കോടതി. നിയമം ഇല്ലാത്തതുമൂലമാണ് ഹര്‍ത്താല്‍ നിത്യസംഭവമാകുന്നത്. ഇക്കാര്യത്തില്‍ ഇടപെടുന്നതില്‍ കോടതിക്ക് പരിമിതിയുണ്ട്. അടിക്കടി ഹര്‍ത്താലുകള്‍ ഉണ്ടാകുന്നത് അംഗീകരിക്കാനാകില്ല. ഹര്‍ത്താല്‍ നടത്തുന്നത് ഏഴുദിവസം മുമ്പ് പ്രഖ്യാപിക്കണമെന്നും ഇടക്കാല ഉത്തരവില്‍ ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ
വിനിമയ വിപണിയില്‍ മൂല്യമുയര്‍ന്ന് രൂപ
ന്യൂഡെല്‍ഹി: രൂപയുടെ മൂല്യം ഡോളറിനെതിരെ അഞ്ചു മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. വിനിമയ വിപണിയില്‍ ഡോളറിനെതിരെ 33 പൈസ മൂല്യമുയര്‍ന്ന് രൂപയുടെ മൂല്യം 69.39 എന്ന നിലയിലെത്തി. ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് രൂപയുടെ വ്യാപാരം പുരോഗമിക്കുന്നത്. ചൈന-യുഎസ് വ്യാപാര യുദ്ധവുമായി ബന്ധപ്പെട്ട് ഡോളറിന്
വാറ്റ്; ആദ്യ വര്‍ഷം റെജിസ്റ്റര്‍ ചെയ്തത് 296,000 ബിസിനസുകള്‍
ദുബായ്: യുഎഇയില്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) പ്രാബല്യത്തിലായി ഒരു വര്‍ഷം തികയുമ്പോള്‍ റെജിസ്റ്റര്‍ ചെയ്തത് 296,000 ബിസിനസുകളെന്ന് ഫെഡറല്‍ ടാക്സ് അതോറിറ്റി. മൊത്തത്തില്‍ അക്രഡിറ്റ് ചെയ്തത് 176 ടാക്സ് ഏജന്റുകളെയാണ്. വാറ്റ് ആവശ്യങ്ങള്‍ക്കായി സ്വീകരിക്കപ്പെട്ട ടാക്സ് റിട്ടേണുകളുടെ എണ്ണം 650,000 കവിഞ്ഞു.
പാക്കിസ്ഥാന് 6.2 ബില്ല്യണ്‍ ഡോളര്‍ നല്കാന് യുഎഇ
ഇസ്ലാമബാദ്: കഴിഞ്ഞ മൂന്ന് മാസത്തിനിടെ പാക്കിസ്ഥാന്-യുഎഇ ഭരണനേതൃത്വം ചര്‍ച്ച നടത്തുന്ന് മൂന്നാം തവണ. ജിസിസി രാജ്യവുമായി തങ്ങള്‍ക്കുള്ള ബന്ധം അതിശക്തമാണെന്ന് തെളിയിക്കുകയാണ് പാക്കിസ്ഥാന്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടുലയുന്ന പാക്കിസ്ഥാന് സാമ്പത്തികമായി സഹായം നല്കി കൂടെ നില്‍ക്കുമെന്ന് യുഎഇ വ്യക്തമാക്കിക്കഴിഞ്ഞു. ഇതിന്റെ