Archive

Back to homepage
Current Affairs Slider

ആധാര്‍ വഴി ലാഭിച്ചത് 90,000 കോടി: ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: സബ്‌സിഡികള്‍ ആധാറുമായി ബന്ധപ്പെടുത്തി വിതരണം ചെയ്തതിലൂടെ 90,000 കോടി രൂപ രാജ്യത്തിന് ലാഭിക്കാനായെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. 2018 മാര്‍ച്ച് വരെയുള്ള കണക്കാണിത്. ആനുകൂല്യങ്ങള്‍ വ്യാജമായി പറ്റിയിരുന്ന നിരവധി വ്യാജ ഗുണഭോക്താക്കളെ പട്ടികയില്‍ ഒഴിവാക്കിയതിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായതെന്നും

Current Affairs Slider

കരട് ഐടി നിയമം സോഷ്യല്‍ മീഡിയ സെന്‍സര്‍ഷിപ്പിന് വഴിവെച്ചേക്കും

ന്യൂഡെല്‍ഹി: ഐടി നിയമത്തിലെ നിര്‍ദിഷ്ട ഭേദഗതികള്‍ സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളിലുമുള്ള സെന്‍ഷര്‍ഷിപ്പിനാണ് വഴിവെക്കുന്നതെന്ന് വിവിധ ന്റര്‍നെറ്റ് ആക്റ്റിവിസ്റ്റുകളും നിയമ വിദഗ്ധരും വിലയിരുത്തുന്നു. ഇലക്ട്രോണിക്‌സ്- ഐടി മന്ത്രാലയം അഭിപ്രായ സമാഹരണത്തിനായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഈ അഭിപ്രായമുയര്‍ന്നത്. അധിക്ഷേപാര്‍ഹമായ ഉള്ളടക്കങ്ങള്‍ ഇല്ലാതാക്കുന്നതില്‍

Business & Economy Slider

ആറ് മുന്‍നിര കമ്പനികള്‍ക്ക് വിപണി മൂല്യത്തില്‍ നഷ്ടമായത് 38,153 കോടി രൂപ

ന്യൂഡെല്‍ഹി: ഓഹരി വിപണിയില്‍ രാജ്യത്തെ മുന്‍നിര കമ്പനികളുടെ മൂല്യത്തില്‍ ചാഞ്ചാട്ടം തുടരുകയാണ്. വിപണി മൂല്യത്തില്‍ മുന്‍നിരയിലുള്ള 10 കമ്പനികളില്‍ ഒരെണ്ണം മാത്രമാണ് ഡിസംബര്‍ 29ന് അവസാനിച്ച വ്യാപാര ആഴ്ചയില്‍ നഷ്ടം വരുത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞയാഴ്ച ആറു മുന്‍നിര കമ്പനികള്‍ക്ക് സംയോജിതമായി വിപണി

Current Affairs Slider

സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരമളക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് 70 ഇന ഗ്രേഡിംഗ്

ന്യൂഡെല്‍ഹി: സംസ്ഥാനങ്ങളിവെ വിദ്യാഭ്യാസ നിലവാരം അളക്കുന്നതിനായി 70 ഇന ഗ്രേഡിംഗ് സൂചിക കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം അവതരിപ്പിച്ചു. ഒരോ ഇനത്തിലും ആയിരത്തിലാണ് സംസ്ഥാനങ്ങള്‍ക്ക് മാര്‍ക്ക് നല്‍കുകയെന്നും സംസ്ഥാനങ്ങള്‍ക്ക് തങ്ങളുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ ന്യൂനതകള്‍ തിരിച്ചറിയാന്‍ സൂചിക സഹായിക്കുമെന്നും കേന്ദ്ര മാനവവിഭവശേഷി മന്ത്രി

Current Affairs Slider

റെയ്ല്‍വേ സ്റ്റേഷനുകള്‍ ചെക്ക്-ഇന്‍ രീതിയിലേക്ക്

ന്യൂഡെല്‍ഹി: വിമാനത്താവളങ്ങളുടെ മാതൃകയില്‍ യാത്ര പുറപ്പെടുന്നതിന് നിശ്ചിത സമയം മുമ്പ് യാത്രികര്‍ റെയില്‍വേ സ്റ്റേഷനില്‍ ചെക്ക് ഇന്‍ ചെയ്യുന്നതിന് എത്തണമെന്ന വ്യവസ്ഥ നിലവില്‍ വരുന്നു. 15- 20 മിനിറ്റ് നേരത്തെ സ്റ്റേഷനില്‍ എത്തി സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്ന നിബന്ധന രാജ്യത്തെ 204ഓളം

Business & Economy Slider

ലയന-ഏറ്റെടുക്കലുകളില്‍ 129.4 ബില്യണ്‍ ഡോളറിന്റെ റെക്കോഡ്

ന്യൂഡെല്‍ഹി: ലയന-ഏറ്റെടുക്കല്‍ (എം ആന്‍ഡ് എ) കരാറുകളില്‍ ഇരട്ടി നേട്ടം രേഖപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍. 2018ല്‍ ഇന്ത്യന്‍ കമ്പനികള്‍ ഉള്‍പ്പെട്ടിട്ടുള്ള മൊത്തം 129.4 ബില്യണ്‍ ഡോളറിന്റെ ലയന-ഏറ്റെടുക്കല്‍ കരാറുകളാണ് പ്രഖ്യാപിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കരാര്‍ മൂല്യം 104.7 ശതമാനം വര്‍ധിച്ചു.

Business & Economy Slider

ഇന്ത്യയില്‍ 500 ടൗണ്‍ഹൗസ് ഹോട്ടലുകള്‍ കൂട്ടിച്ചേര്‍ക്കുമെന്ന് ഒയോ

ന്യൂഡെല്‍ഹി: ബിസിനസ് വിപുലീകരണത്തിനൊരുങ്ങി ഹോസ്പിറ്റാലിറ്റി സംരംഭമായ ഒയോ. ഈ വര്‍ഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി 500 ടൗണ്‍ഹൈസ് ഹോട്ടലുകള്‍ കൂട്ടിച്ചേര്‍ക്കുമെന്ന് കമ്പനിയുടെ ടൗണ്‍ഹൗസ് വിഭാഗം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അന്‍കിത് ടാന്‍ഡണ്‍ പറഞ്ഞു. ഡെല്‍ഹി, ഹൈദരാബാദ്, ബെംഗളൂരു, കൊല്‍ക്കത്ത, മുംബൈ, നോയിഡ,

Business & Economy Slider

2018ലെ തൊഴില്‍ നഷ്ടം 11 മില്യണ്‍; കൂടുതല്‍ നഷ്ടം സ്ത്രീകള്‍ക്ക്

ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷം മാത്രം ഏകദേശം 11 മില്യണ്‍ ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി (സിഎംഐഇ)യുടെ റിപ്പോര്‍ട്ട്. ഇന്ത്യയുടെ ഗ്രാമീണ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ തൊഴില്‍ നഷ്ടമുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴിലില്ലാത്തവരുടെ എണ്ണം വലിയ തോതില്‍

Business & Economy

വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിക്ക് 18ന് തുടക്കം

ഗാന്ധിനഗര്‍: ഈ വര്‍ഷം നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിയില്‍ (വിജിജിഎസ്) സംസ്ഥാനത്തെ പുനരുല്‍പ്പാദന ഊര്‍ജ മേഖലയില്‍ 50,000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കാന്‍ ധാരണയായേക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഈ മാസം 18-ാം തിയതിയാണ് ത്രിദിന ബിനാലെ ഉച്ചകോടിക്ക്

Auto

സുസുകി ജിക്‌സര്‍ 250 ഒരുങ്ങുന്നു

ന്യൂഡെല്‍ഹി : ജിക്‌സര്‍ മോഡല്‍ അടിസ്ഥാനമാക്കി സുസുകി വികസിപ്പിക്കുന്ന 250 സിസി മോട്ടോര്‍സൈക്കിളിന്റെ എന്‍ജിന്‍ സംബന്ധിച്ച പേറ്റന്റ് ചിത്രങ്ങള്‍ ചോര്‍ന്നു. എന്‍ജിന്‍ വിശദാംശങ്ങള്‍ പുറത്തായിരിക്കുന്നു. 250 സിസി, സിംഗിള്‍ സിലിണ്ടര്‍, 4 വാല്‍വ് എസ്ഒഎച്ച്‌സി എന്‍ജിനായിരിക്കും സുസുകി ജിക്‌സര്‍ 250 ഉപയോഗിക്കുന്നത്.

Auto

ബിഎംഡബ്ല്യു എക്‌സ്7, എക്‌സ്4 ഇന്ത്യയില്‍ അസംബിള്‍ ചെയ്യും

ന്യൂഡെല്‍ഹി : ബിഎംഡബ്ല്യു എക്‌സ്7, എക്‌സ്4 എസ്‌യുവികള്‍ പ്രാദേശികമായി അസംബിള്‍ ചെയ്യും. മറ്റ് മോഡലുകള്‍ക്കൊപ്പം ചെന്നൈ പ്ലാന്റിലായിരിക്കും ഇരു എസ്‌യുവികളുടെയും വാഹനഘടകങ്ങളും പാര്‍ട്‌സുകളും കൂട്ടിയോജിപ്പിക്കുന്നത്. ബിഎംഡബ്ല്യു എക്‌സ്7 ഈ മാസം 31 നാണ് ഇന്ത്യയില്‍ പുറത്തിറക്കുന്നതെങ്കില്‍ എക്‌സ്4 എസ്‌യുവി ഫെബ്രുവരി 7

Business & Economy Slider

സ്വകാര്യ വിമാനക്കമ്പനികള്‍ അതിജീവനത്തിന് സ്വയം പരിശ്രമിക്കണം: സുരേഷ് പ്രഭു

ന്യൂഡെല്‍ഹി: നഷ്ടവും കടവും കാരണം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വെയ്‌സ് പോലുള്ള സ്വകാര്യ വിമാനക്കമ്പനികള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ സ്വന്തമായി കൈകാര്യം ചെയ്യണമെന്ന് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി സുരേഷ് പ്രഭു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടിപ്പിച്ച പാര്‍ട്ണര്‍ഷിപ്പ് സമ്മിറ്റില്‍

Business & Economy Slider

എഫ്പിഐ അറ്റ പിന്‍വലിക്കല്‍ 83,000 കോടി രൂപ

മുംബൈ: കഴിഞ്ഞ കലണ്ടര്‍ വര്‍ഷത്തില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചത് 83,146 കോടി രൂപ. ഡോളറിനെതിരേ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വലിയ കയറ്റവുമാണ് 2018ല്‍ ഇന്ത്യന്‍ വിപണിയ്ല്‍ വിദേശ നിക്ഷേപകരെ നിരുല്‍സാഹപ്പെടുത്തിയത്. 2017ല്‍

Current Affairs Slider

ക്രിസ്മസ് പുതുവല്‍സര കാലത്ത് കേരളത്തിലുണ്ടായത് റെക്കോഡ് മദ്യവില്‍പ്പന

തിരുവനന്തപുരം: ഈ ക്രിസ്മസ് പുതുവല്‍സര കാലത്ത് കേരളത്തിലുണ്ടായത് റെക്കോഡ് മദ്യവില്‍പ്പന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 34 കോടിയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. ക്രിസ്മസിന് ഏറ്റവും കൂടുതല്‍ വില്‍പ്പന ഉണ്ടായത് നെടുമ്പാശ്ശേരിയിലും പുതുവല്‍സരത്തിന് പാലാരിവട്ടവും ആയിരുന്നു. ഡിസംബര്‍ 22 മുതല്‍ 31 വരെയുള്ള ക്രിസ്മസ്

Slider World

പെന്റഗണ്‍ ചീഫ് ഓഫ് സ്റ്റാഫ് രാജിവെച്ചു

വാഷിംഗ്ടണ്‍: യുഎസ് പ്രതിരോധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് കെവിന്‍ സ്വീനി രാജിവച്ചു. പ്രതിരോധ സെക്രട്ടറി സ്ഥാനത്തുനിന്ന് ജെയിംസ് മാറ്റിസ് വിരമിച്ച് ഒരുമാസം പിന്നിടുമ്പോഴാണ് ചീഫ് ഓഫ് സ്റ്റാഫും പടിയിറങ്ങുന്നത്. ഇനി സ്വകാര്യ മേഖലയിലേക്ക് മടങ്ങേണ്ട സമയമായെന്ന് കെവിന്‍ പ്രസ്താവനയില്‍ അറിയിച്ചു.

Business & Economy Slider

വിജയ് മല്യ പിടികിട്ടാ സാമ്പത്തിക കുറ്റവാളി തന്നെയെന്ന് കോടതി

മുംബൈ: ബാങ്കുകളെ കബളിപ്പിച്ചു രാജ്യം വിട്ട മദ്യവ്യവസായി വിജയ് മല്യയെ വിദേശത്ത് അഭയം തേടിയ സാമ്പത്തിക കുറ്റവാളിയായി (എഫ്ഇഒ) പ്രത്യേക കോടതി പ്രഖ്യാപിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഹര്‍ജിയെത്തുടര്‍ന്നാണു നടപടി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നിലവില്‍ വന്ന എഫ്ഇഒ നിയമപ്രകാരം സാമ്പത്തിക കുറ്റവാളിയായി

Current Affairs Slider

ഉജ്ജ്വല യോജന പദ്ധതി വ്യാപിപ്പിക്കുന്നു

കൊച്ചി: ദാരിദ്ര്യരേഖയ്ക്ക് താഴെയുളള സ്ത്രീകള്‍ക്ക് എല്‍പിജി കണക്ഷന്‍ നല്‍കുന്നതിനുളള പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി വ്യാപിപ്പിക്കുന്നു. എല്ലാവര്‍ക്കും ഗ്യാസ് കണക്ഷന്‍ ലഭ്യമാക്കാനാണ് ഈ നടപടി. ഇതൊടൊപ്പം ഗ്യാസ് കണക്ഷന് നിക്ഷേപം നല്‍കേണ്ട ആവശ്യമില്ല. റേഷന്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ്, എന്നിവയ്‌ക്കൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിക്കൊണ്ടുളള