കാണികളുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് ദുബായ് ഗ്ലോബല്‍ വില്ലേജ്

കാണികളുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് ദുബായ് ഗ്ലോബല്‍ വില്ലേജ്

കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ദുബായ് ഗ്ലോബല്‍ വില്ലേജില്‍ സന്ദര്‍ശകരായെത്തിയത് 3 മില്യണ്‍ ആളുകള്‍

23ാമത് ഗ്ലോബല്‍ വില്ലേജ് ആഘോഷങ്ങള്‍ ദുബായില്‍ പൊടിപൊടിക്കുമ്പോള്‍ കാണികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടെ മൂന്ന് ദശലക്ഷം ആളുകള്‍ ഗ്ലോബല്‍ വില്ലേജില്‍ കാണികളായി എത്തിയെന്ന് സംഘാടകര്‍ അറിയിച്ചു. ഒക്‌റ്റോബര്‍ 30ന് ആരംഭിച്ച ദുബായിലെ ആഘോഷവിരുന്ന് ‘ഗസ്റ്റ് ഹാപ്പിനെസ് ഇന്‍ഡെക്‌സി’ല്‍ 9/10 റേറ്റിംഗ് കരസ്ഥമാക്കിയെന്നും സംഘാടകര്‍ അറിയിച്ചു.

അടിസ്ഥാനസൗകര്യങ്ങളിലും സംവിധാനങ്ങളിലും വരുത്തിയ വമ്പന്‍ അഴിച്ചുപണിയും മാറ്റങ്ങളുമാണ് ഇത്തവണ ഇത്രയധികം കാണികളെ മള്‍ട്ടികള്‍ച്ചറല്‍ ഫെസ്റ്റിവല്‍ പാര്‍ക്കിലേക്ക് ആകര്‍ഷിച്ചത്. ഗ്ലോബല്‍ വില്ലേജില്‍ പങ്കെടുക്കാനെത്തുന്ന കാണികള്‍ക്ക് വരുന്നതിനും പോകുന്നതിനും വലിയ തിരക്ക് അനുഭവപ്പെടുന്നില്ല എന്നതാണ് ഈ വര്‍ഷത്തെ മുഖ്യ ആകര്‍ഷണം. വാരാന്ത്യങ്ങളിലും അവധിദിനങ്ങളിലും പ്രത്യേക പരിപാടികള്‍ ഉള്ള ദിവസങ്ങളില്‍ പോകും പാര്‍ക്കിനുള്ളിലേക്ക് കടക്കുന്നതിനും ഇറങ്ങുന്നതിനുമായി 9 മിനിട്ട് സമയം മാത്രമേ എടുക്കുന്നുള്ളു.

ഈജിപ്ഷ്യന്‍ സൂപ്പര്‍സ്റ്റാര്‍ മുഹമ്മദ് ഹംകിയുടെ സംഗീതവിരുന്നില്‍ പങ്കെടുക്കാനായി 130,000 ആളുകളാണ് കഴിഞ്ഞ വെള്ളിയാഴ്ച ഗ്ലോബല്‍ വില്ലേജിലെത്തിയത്. ഗ്ലോബല്‍ വില്ലേജിലെ ഒറ്റദിവസത്തെ കാണികളുടെ എണ്ണത്തില്‍ കുറിക്കപ്പെട്ട പുതിയ റെക്കോഡാണിത്.

്അന്താരാഷ്ട്ര നിലവാരത്തില്‍ പരിപാടി അവതരിപ്പിക്കാനും ഗ്ലോബല്‍ വില്ലേജില്‍ ഭാഗഭാക്കാകുന്ന സംസ്‌കാരങ്ങളിലെ സമ്പന്നമായ പാരമ്പര്യം കാണികളിലെത്തിക്കാനും ഈ വര്‍ഷം സാധിച്ചതായി സിഇഒ ബദര്‍ അന്‍വാഹി പറഞ്ഞു. കാണികളുടെ എണ്ണത്തില്‍ പുതിയ റെക്കോഡാണ് ഇത്തവണ പ്രതീക്ഷിക്കുന്നതെന്നും യുഎഇയിലെ ടൂറിസം മേഖലയ്ക്ക് ഇത് ഗുണം ചെയ്യുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. രാജ്യാന്തരതലത്തില്‍ എല്ലാ വിഭാഗത്തില്‍ പെട്ട ആളുകളും കുടുംബമായി എത്താനാഗ്രഹിക്കുന്ന ഏറ്റവും മികച്ച സഞ്ചാരയിടങ്ങളില്‍ ഒന്നാണ് ദുബായ് ഗ്ലോബല്‍ വില്ലേജെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്ഷണം വിളമ്പുന്ന 24 െറസ്‌റ്റൊറന്റുകളും കഫേകളും 140 തട്ടുകടകളുമാണ് ഗ്ലോബല്‍ വില്ലേജിന്റെ മറ്റൊരു ആകര്‍ഷണം. കാണികള്‍ക്ക് ഷോപ്പിംഗ് അവസരങ്ങളൊരുക്കി 3,500ലധികം റീട്ടെയില്‍ ഔട്ട്‌ലെറ്റുകളാണ് ഗ്ലോബല്‍ വില്ലേജില്‍ ഒരുക്കിയിരിക്കുന്നത്.

ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം 4 മണി മുതല്‍ രാത്രി 12 മണിവരെയും വ്യാഴം, വെള്ളി അവധി ദിനങ്ങള്‍ തുടങ്ങിയ ദിവസങ്ങളില്‍ വൈകുന്നേരം നാലുമുതല്‍ രാത്രി 1 മണി വരെയുമാണ് സന്ദര്‍ശക സമയം. തിങ്കളാഴ്ചകളില്‍ കുടുംബങ്ങള്‍ക്കും സ്ത്രീകള്‍ക്കും മാത്രമാണ് പാര്‍ക്കില്‍ പ്രവേശനം. 15 ദിര്‍ഹമാണ് പരിപാടിയില്‍ പങ്കെടുക്കാനുള്ള ടിക്കറ്റ് നിരക്ക്. ഏപ്രില്‍ 6ന് ഗ്ലോബല്‍ വില്ലേജ് സമാപിക്കും.

Comments

comments

Categories: Arabia