ബഫറ്റിന്റെ നഷ്ടം നാല് ബില്യണ്‍ ഡോളര്‍

ബഫറ്റിന്റെ നഷ്ടം നാല് ബില്യണ്‍ ഡോളര്‍

ന്യൂയോര്‍ക്ക്: ആപ്പിള്‍ ഓഹരികള്‍ക്കു നേരിട്ട തിരിച്ചടി ബിസിനസ് അതികായനായ വാറന്‍ ബഫറ്റിന് ഇന്നലെ മാത്രം സമ്മാനിച്ചത് നാല് ബില്യണ്‍ ഡോളറിന്റെ നഷ്ടം. 252.5 ദശലക്ഷം ഓഹരികള്‍ കൈവശമുള്ള ബഫറ്റിന്റെ ബെര്‍ക്‌ഷെയര്‍ ഹതാവേയാണ് ആപ്പിളിന്റെ രണ്ടാമത്തെ വലിയ നിക്ഷേപകര്‍. 10 ശതമാനം ഇടിവാണ് കഴിഞ്ഞ ദിവസം ആപ്പിളിന്റെ ഓഹരികളില്‍ ഉണ്ടായത്. ബെര്‍ക്‌ഷെയറിന്റെ ആപ്പിള്‍ ഓഹരികളുടെ മൂല്യം 36 ബില്യണ്‍ ഡോളറിലേക്ക് ഇടിഞ്ഞു. ബുധനാഴ്ചത്തെ 40 ബില്യണ്‍ ഡോളറില്‍ നിന്നാണ് ഈ വീഴ്ച.

ആപ്പിളിന്റെ ഏറ്റവും വലിയ ഓഹരിയുടമ, മ്യൂച്വല്‍ ഫണ്ട് ഭീമനായ വാന്‍ഗാര്‍ഡിനും വന്‍ തിരിച്ചടിയേറ്റിട്ടുണ്ട്. ചൈനയിലെ തിരിച്ചടി മൂലം സാമ്പത്തിക പാദത്തില്‍ വലിയ പ്രതിസന്ധിയുണ്ടാവുമെന്ന ആപ്പിളിന്റെ വെളിപ്പെടുത്തലാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. ജപ്പാനിലെ നിക്കി സൂചിക മൂന്ന് ശതമാനം ഇടിഞ്ഞു. ജപ്പാനിലെ ആപ്പിളിന്റെ വിതരണക്കാരായ ഷാര്‍പ്, ക്യോസെറ എന്നിവയുടെ ഓഹരികള്‍ നാല് ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ ഓഹരി വിപണികളായ നസ്ഡാക് മൂന്ന് ശതമാനമാണ് ഇടിഞ്ഞത്.

Comments

comments

Categories: Business & Economy, Slider
Tags: Apple