ബിഎംഡബ്ല്യു ഗ്രൂപ്പ് നേടിയത് 13 ശതമാനം വളര്‍ച്ച

ബിഎംഡബ്ല്യു ഗ്രൂപ്പ് നേടിയത് 13 ശതമാനം വളര്‍ച്ച

2018 കലണ്ടര്‍ വര്‍ഷത്തില്‍ ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ വിറ്റത് 11,105 പാസഞ്ചര്‍ വാഹനങ്ങള്‍

ന്യൂഡെല്‍ഹി : 2018 കലണ്ടര്‍ വര്‍ഷത്തില്‍ ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ വിറ്റത് 11,105 പാസഞ്ചര്‍ വാഹനങ്ങള്‍. മിനി ബ്രാന്‍ഡ് കാറുകള്‍ ഉള്‍പ്പെടെയാണിത്. 13 ശതമാനം വില്‍പ്പന വളര്‍ച്ച കൈവരിച്ചു. ബിഎംഡബ്ല്യു 5 സീരീസ് സെഡാന്‍, ബിഎംഡബ്ല്യു 6 സീരീസ് ജിടി മോഡലുകളാണ് ഏറ്റവുമധികം വിറ്റുപോയത്. 2018 ല്‍ 700 മിനി കാറുകള്‍ വിറ്റുപോയി. മിനി ബ്രാന്‍ഡ് നേടിയത് 66 ശതമാനം വളര്‍ച്ച! 10,405 ബിഎംഡബ്ല്യു വാഹനങ്ങളാണ് ഗ്രൂപ്പ് വിറ്റത്. 11 ശതമാനം വര്‍ധന.

2018 ല്‍ ബിഎംഡബ്ല്യു എസ്‌യുവികള്‍ക്ക് ആവശ്യക്കാര്‍ കൂടുതലായിരുന്നു. 2018 കലണ്ടര്‍ വര്‍ഷത്തില്‍ ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയുടെ ആകെ വില്‍പ്പനയില്‍ 50 ശതമാനം സംഭാവന ചെയ്തത് എസ്‌യുവികളാണ്. എക്‌സ്3 യാണ് ഇന്ത്യയില്‍ ബിഎംഡബ്ല്യുവിന്റെ ബെസ്റ്റ് സെല്ലിംഗ് എസ്‌യുവി. എക്‌സ്1, എക്‌സ്3, എക്‌സ്5 എസ്‌യുവികള്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്യുകയാണ്. വരാനിരിക്കുന്ന എക്‌സ്4, എക്‌സ്7 എസ്‌യുവികള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതും പരിഗണനയിലാണ്.

നിലവില്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ആഡംബര കാര്‍ നിര്‍മ്മാതാക്കളാണ് ബിഎംഡബ്ല്യു. 2019 ല്‍ ഇന്ത്യയില്‍ പന്ത്രണ്ട് വാഹനങ്ങള്‍ ലോഞ്ച് ചെയ്യുമെന്നാണ് ബിഎംഡബ്ല്യുവിന്റെ പ്രഖ്യാപനം. മെഴ്‌സേഡീസ് ബെന്‍സ് കൂടുതല്‍ വിയര്‍ക്കും. എക്‌സ്2, എക്‌സ്4, പുതിയ എക്‌സ്5, എക്‌സ്7 എന്നീ എസ്‌യുവികള്‍ ഈ വര്‍ഷം ഇന്ത്യയിലെത്തും. കൂടുതല്‍ മിനി മോഡലുകളും ഇന്ത്യയിലേക്ക് പുറപ്പെടും.

Comments

comments

Categories: Auto
Tags: BMW