യുഎം ഡിഎസ്ആര്‍ അഡ്വഞ്ചര്‍ 200 ഇന്ത്യയില്‍ അരങ്ങേറും

യുഎം ഡിഎസ്ആര്‍ അഡ്വഞ്ചര്‍ 200 ഇന്ത്യയില്‍ അരങ്ങേറും

യുഎം മോട്ടോര്‍സൈക്കിള്‍സിന്റെ ഓള്‍-ന്യൂ 200 സിസി അഡ്വഞ്ചര്‍ ബൈക്കാണ് ഡിഎസ്ആര്‍ അഡ്വഞ്ചര്‍ 200

ന്യൂഡെല്‍ഹി : യുഎം ഡിഎസ്ആര്‍ അഡ്വഞ്ചര്‍ 200 മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കും. അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യുഎം മോട്ടോര്‍സൈക്കിള്‍സിന്റെ ഓള്‍-ന്യൂ 200 സിസി അഡ്വഞ്ചര്‍ ബൈക്കാണ് ഡിഎസ്ആര്‍ അഡ്വഞ്ചര്‍ 200. ലോഞ്ച് ചെയ്യാനിരിക്കുന്ന ഹീറോ എക്‌സ്പള്‍സ് 200 ആയിരിക്കും പ്രധാന എതിരാളി. ഇന്ത്യയില്‍ യുഎം മോട്ടോര്‍സൈക്കിള്‍സിന്റെ ആദ്യ അഡ്വഞ്ചര്‍ മോഡലാണ് ഡിഎസ്ആര്‍ അഡ്വഞ്ചര്‍ 200.

196 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിന്‍ യുഎം ഡിഎസ്ആര്‍ അഡ്വഞ്ചര്‍ 200 മോട്ടോര്‍സൈക്കിളിന് കരുത്തേകും. ഈ മോട്ടോര്‍ 8,500 ആര്‍പിഎമ്മില്‍ 16 ബിഎച്ച്പി കരുത്തും 6,500 ആര്‍പിഎമ്മില്‍ 16 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. കാര്‍ബുറേറ്റഡ് എന്‍ജിനുമായി 6 സ്പീഡ് ഗിയര്‍ബോക്‌സ് ചേര്‍ത്തുവെയ്ക്കും. അഡ്വഞ്ചര്‍ ബൈക്കുകളില്‍ സാധാരണ കാണുന്നതുപോലെ ഫ്രണ്ട് ബീക്ക്, ഡുവല്‍ പര്‍പ്പസ് ടയറുകള്‍, ലോംഗ് ട്രാവല്‍ സസ്‌പെന്‍ഷന്‍, എന്‍ജിന്‍ ബാഷ് പ്ലേറ്റ് എന്നിവ ലഭിക്കും.

യുഎം ഡിഎസ്ആര്‍ അഡ്വഞ്ചര്‍ 200 മൂന്ന് നിറങ്ങളില്‍ വിപണിയിലെത്തിക്കും. 2019 ആദ്യ പാദത്തില്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. 17 ഇഞ്ച് വീലുകള്‍, രണ്ട് ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകള്‍, സ്റ്റാന്‍ഡേഡായി സിംഗിള്‍ ചാനല്‍ എബിഎസ് എന്നിവ നല്‍കും. 1.39 ലക്ഷം രൂപയായിരിക്കും എക്‌സ് ഷോറൂം വില.

Comments

comments

Categories: Auto