2000ത്തിന്റെ പുതിയ നോട്ടടിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല: ധനകാര്യ സെക്രട്ടറി

2000ത്തിന്റെ പുതിയ നോട്ടടിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല: ധനകാര്യ സെക്രട്ടറി

ന്യൂഡെല്‍ഹി: 2000 രൂപ നോട്ടിന്റെ തുടര്‍ന്നുളള അച്ചടിയുമായി ബന്ധപ്പെട്ട് പുതിയ ഒരു തീരുമാനവും സര്‍ക്കാര്‍ എടുത്തിട്ടില്ലെന്ന് കേന്ദ്ര സാമ്പത്തിക കാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ്. തന്റെ ട്വിറ്റര്‍ എക്കൗണ്ടിലൂടെയാണ് ഗാര്‍ഗ് പ്രതികരിച്ചത്.

2000 രൂപ നോട്ടിന്റെ അച്ചടി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു.

കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നത് ആവശ്യകതയ്ക്ക് അനുസരിച്ചാണ്. ഇപ്പോള്‍ വിനിമയത്തിലുളള ആകെ കറന്‍സി മൂല്യത്തിന്റെ 35 ശതമാനമാണ് 2000 രൂപ നോട്ടുകളെന്നും ഗാര്‍ഗ് വ്യക്തമാക്കി.

കള്ളപ്പണം വെളുപ്പിക്കാനും, നികുതി വെട്ടിക്കാനുമെല്ലാം 2000 രൂപ നോട്ടുകള്‍ വലിയ തോതില്‍ ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അച്ചടി നിര്‍ത്തുന്നത്.2016 നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നോട്ട് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് 2000 നോട്ട് നിലവില്‍ വന്നത്.

മാര്‍ച്ച് 2018ലെ കണക്ക് പ്രകാരം ഇന്ത്യയില്‍ 18.03 ലക്ഷം കോടി രൂപയാണ് വിനിമയത്തില്‍ ഉള്ളത്. ഇതില്‍ 6.73 ലക്ഷം കോടി രൂപ 2000 നോട്ടിലാണ് വിനിമയം ചെയ്യപ്പെടുന്നത്. ഇത് മൊത്തം വിനിമയം ചെയ്യുന്ന പണത്തിന്റെ 37 ശതമാനം വരും.

Comments

comments

Categories: Business & Economy, Slider
Tags: 2000 rupee