ലോകത്തിലെ ഏറ്റവും സുന്ദരനായ സിനിമാ താരം ഹൃത്വിക് റോഷന്‍

ലോകത്തിലെ ഏറ്റവും സുന്ദരനായ സിനിമാ താരം ഹൃത്വിക് റോഷന്‍

ലോകത്തിലെ ഏറ്റവും സുന്ദരന്‍മാരായ സിനിമാ താരങ്ങളുടെ പട്ടികയില്‍ ഹൃത്വിക് റോഷന്‍ ഒന്നാമത്. വേള്‍ഡ്‌സ് ടോപ്പ്‌മോസ്റ്റ് ഡോട്ട്‌കോം എന്ന അന്താരാഷ്ട്ര വെബ്‌സൈറ്റ് നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പിലാണ് ബോളിവുഡിന്റെ ഗ്രീക്ക് ഗോഡസ് എന്നറിയപ്പെടുന്ന ഹൃത്വിക് ഒന്നാമതെത്തിയത്.

ബ്രാഡ് പിറ്റ്, റോബര്‍ട്ട് പാറ്റിന്‍സണ്‍, ടോം ഹിഡില്‍റ്റണ്‍, ഹെന്റി കാവില്‍, നോഹ മില്‍സ്, ക്രിസ് ഇവാന്‍സ് തുടങ്ങിയ ഹോളിവുഡ് താരങ്ങളെ പിന്തള്ളിയാണ് ഹൃത്വിക് ഒന്നാമതെത്തിയത്.

ആദ്യ പത്തില്‍ ബോളിവുഡില്‍ നിന്നും സല്‍മാനും ഇടം നേടിയിട്ടുണ്ട്. ഏഴാമതാണ് സല്‍മാന്റെ സ്ഥാനം. ബ്രാഡ് പിറ്റാണ് രണ്ടാം സ്ഥാനത്ത്. കൊറിയന്‍ നടന്‍ ഗോഡ്‌ഫ്രെ ആണ് മൂന്നാമത്. റോബര്‍ട്ട് പാറ്റിന്‍സണ്‍, ഡെന്‍സല്‍ വാഷിംഗ്ടണ്‍ എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. ടോാം ക്രൂയിസിന് ഒമ്പതാം സ്ഥാനമാണ് ലഭിച്ചത്. വില്യം രാജകുമാരന്‍ പത്താം സ്ഥാനത്തുണ്ട്.

Comments

comments

Categories: Movies