മ്യൂച്വല്‍ ഫണ്ട് ആസ്തി: എച്ച്ഡിഎഫ്‌സി ഒന്നാമത്

മ്യൂച്വല്‍ ഫണ്ട് ആസ്തി: എച്ച്ഡിഎഫ്‌സി ഒന്നാമത്

ന്യൂഡെല്‍ഹി: മ്യൂച്വല്‍ ഫണ്ട് കമ്പനികളില്‍ ആസ്തിയില്‍ എച്ച്ഡിഎഫ്‌സി ഒന്നാമത്. ഐസിഐസിഐ പ്രൂഡന്‍ഷ്യലിനെ മറികടന്നാണ് എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ട് ഒന്നാമതെത്തിയത്.

രണ്ട് വര്‍ഷത്തിന് ശേഷമാണ് എച്ച്ഡിഎഫ്‌സി ഐസിഐസിഐയെ മറികടക്കുന്നത്.

എച്ച്ഡിഎഫ്‌സിയുടെ ആസ്തി 3.35 ലക്ഷം കോടി രൂപയാണ്. ഐസിഐസിഐയുടേത് 3.08 ലക്ഷം കോടി രൂപയും. ഒക്‌റ്റോബര്‍-ഡിസംബര്‍ കാലയളവില്‍ എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ടിന്റെ ആസ്തി വര്‍ദ്ധിച്ചത് ഒന്‍പത് ശതമാനമാണ്.

Comments

comments

Categories: Business & Economy