ജിഎംആര്‍ ഗ്രൂപ്പുമായുള്ള കരാര്‍ എംഎഎച്ബി റദ്ദ് ചെയ്തു

ജിഎംആര്‍ ഗ്രൂപ്പുമായുള്ള കരാര്‍ എംഎഎച്ബി റദ്ദ് ചെയ്തു

ഡിസംബര്‍ 31ന് മുമ്പ് കമ്പനി കരാര്‍ വ്യവസ്ഥകള്‍ പൂര്‍ത്തീകരിക്കാത്തതിനാലാണ് നടപടി

മുംബൈ: ജിഎംആര്‍ ഗ്രൂപ്പുമായുള്ള ഓഹരി വാങ്ങല്‍ കരാര്‍ (എസ്പിഎ) അവസാനിപ്പിച്ചതായി മലേഷ്യ എയര്‍പോര്‍ട്ട്‌സ് ഹോള്‍ഡിംഗ് ബെര്‍ണാര്‍ഡ് (എംഎഎച്ബി). ഡിസംബര്‍ 31ന് മുമ്പ് കമ്പനി കരാര്‍ വ്യവസ്ഥകള്‍ പൂര്‍ത്തീകരിക്കാത്തതിനാലാണ് ഈ നടപടി. ഹൈദരാബാദ് വിമാനത്താവളത്തിലെ 11 ശതമാനം ഓഹരി ജിഎംആര്‍ ഗ്രൂപ്പിന് വില്‍ക്കാനായിരുന്നു കരാര്‍.

തങ്ങളുടെ സഹ സ്ഥാപനമായ ജിഎംആര്‍ എയര്‍പോര്‍ട്ട്‌സ് മലേഷ്യ എയര്‍പോര്‍ട്ട്‌സ് ഹോള്‍ഡിംഗ് ബെര്‍ണാര്‍ഡുമായി കരാറില്‍ ഏര്‍പ്പെട്ടെന്നും ജിഎംആര്‍ ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മലേഷ്യന്‍ കമ്പനിക്കുള്ള 11 ശതമാനം ഓഹരി 76 മില്യണ്‍ ഡോളറിന് വാങ്ങുമെന്നും ഫെബ്രുവരി 2018-ല്‍ ജിഎംആര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പറഞ്ഞിരുന്നു.

കമ്പനി 2018 ഡിസംബര്‍ 31ന് മുമ്പ് വ്യവസ്ഥകള്‍ പൂര്‍ത്തീകരിക്കാത്തതിനാല്‍ കരാര്‍ അവസാനിപ്പിക്കുന്നതായി എംഎഎച്ബി ബോര്‍ഡ് അറിയിച്ചു. അതുകൊണ്ടുതന്നെ, എംഎഎച്ബി, എംഎഎച്ബി (മൗറീഷ്യസ്) തന്നെ ആയിരിക്കും ജിഎച്‌ഐ എഎല്‍ ഓഹരി ഉടമകള്‍-എംഎഎച്ബി പ്രസ്താവനയിലൂടെ അറിയിച്ചു.

Comments

comments

Categories: Business & Economy
Tags: GMR