സിയാസിന്റെ കൂടുതല്‍ കരുത്തുറ്റ ഡീസല്‍ വേര്‍ഷന്‍ ഉടന്‍

സിയാസിന്റെ കൂടുതല്‍ കരുത്തുറ്റ ഡീസല്‍ വേര്‍ഷന്‍ ഉടന്‍

കൂടുതല്‍ കരുത്തുറ്റ പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ മാരുതി സുസുകി സിയാസില്‍ അരങ്ങേറ്റം നടത്തും

ന്യൂഡെല്‍ഹി : മാരുതി സുസുകി സിയാസ് ഫേസ്‌ലിഫ്റ്റിന്റെ പുതിയ ഡീസല്‍ എന്‍ജിന്‍ വേര്‍ഷന്‍ വൈകാതെ വിപണിയില്‍ അവതരിപ്പിക്കും. നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന, ഫിയറ്റില്‍ നിന്ന് വാങ്ങിയ 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന് പകരമാണ് പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ നല്‍കുന്നത്. മാരുതി സുസുകി സിയാസില്‍ പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ അരങ്ങേറ്റം നടത്തുകയാണെന്ന് പറയാം.

ഹൈബ്രിഡ് സാങ്കേതികവിദ്യ ഇല്ലാതെയാണ് പുതിയ ഡീസല്‍ എന്‍ജിന്‍ മാരുതി സുസുകി സിയാസില്‍ നല്‍കുന്നത്. 1,498 സിസി, 4 സിലിണ്ടര്‍, ഡിഡിഐഎസ് 225 എന്‍ജിന്‍ 4,000 ആര്‍പിഎമ്മില്‍ 94 ബിഎച്ച്പി കരുത്തും 1,500-2,500 ആര്‍പിഎമ്മില്‍ 225 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഡുവല്‍ മാസ് ഫ്‌ളൈവീല്‍ എന്‍ജിന് ഭാരം കുറവാണ്. ഒരു ലിറ്റര്‍ ഡീസല്‍ ഉപയോഗിച്ച് 26.82 കിലോമീറ്റര്‍ സഞ്ചരിക്കാം.

പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ കൂടാതെ, നിലവിലെ 1.3 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ ബിഎസ്-6 പ്രാബല്യത്തിലാകുന്നതുവരെയെങ്കിലും പുതിയ സിയാസില്‍ തുടരും. 1.3 ലിറ്റര്‍ എന്‍ജിന്‍ 89 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 103 ബിഎച്ച്പി പുറപ്പെടുവിക്കുന്ന 1.5 ലിറ്റര്‍ എന്‍ജിനാണ് പുതിയ സിയാസിന്റെ പെട്രോള്‍ വേര്‍ഷന്‍ ഉപയോഗിക്കുന്നത്. പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഭാവിയില്‍ മറ്റ് മോഡലുകളിലും മാരുതി സുസുകി നല്‍കിയേക്കും.

Comments

comments

Categories: Auto
Tags: Ciaz