ലോകത്തിലെ അത്യുഗ്ര ശേഷിയുള്ള ബോംബുമായി ചൈന

ലോകത്തിലെ അത്യുഗ്ര ശേഷിയുള്ള ബോംബുമായി ചൈന

ബെയ്ജിംഗ് : അമേരിക്കയുടെ അത്യുഗ്ര ശേഷിയുള്ള ബോംബിനെ വെല്ലുന്ന ഭീമന്‍ ബോംബ് ചൈന വികസിപ്പിച്ചു.ചൈനയിലെ പ്രതിരോധ സ്ഥാപനമായ നൊറിന്‍കോയാണ് ഈ ഏരിയല്‍ ബോംബ് പ്രദര്‍ശിപ്പിച്ചത്.

ആണവ ഇതര ആയുധങ്ങളില്‍ ഏറ്റവും സംഹാര ശേഷിയുള്ളത് എന്നതാണ് ചൈന ഈ ബോംബിന് നല്‍കുന്ന വിശേഷണം.എച്ച്6കെ ബോംബര്‍ വിമാനത്തില്‍ നിന്ന് താഴേക്ക് പതിച്ച ബോംബ് അത്യുഗ്ര സ്‌ഫോടനത്തോടെയാണ് പൊട്ടിയത്.

‘ബോംബുകളുടെയെല്ലാം മാതാവ്’ എന്നായിരുന്നു അമേരിക്ക ഉഗ്രശേഷിയുള്ള ബോംബിന് നല്‍കിയ വിശേഷണം.അമേരിക്കയുടെ ഈ ബോംബിനെ അപേക്ഷിച്ച് ചെറുതും ഘനം കുറഞ്ഞതുമാണ് ചൈനീസ് ബോംബ്. ആറ് മീറ്ററോളം നീളമുള്ള ബോംബിന് എത്ര ടണ്ണാണ് ഭാരമെന്ന് വ്യക്തമല്ല. വലിപ്പവും ഭാരക്കൂടുതലും ഉള്ളതിനാല്‍ അമേരിക്കന്‍ ബോംബ് വലിയ വിമാനത്തില്‍ മാത്രമേ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനാകൂ. അതേ സമയം ചൈനയുടേത് ബോംബര്‍ വിമാനങ്ങളില്‍ തന്നെ എത്തിക്കാനാകും.

Comments

comments

Categories: World
Tags: Bomb, China