സൗദി റെസ്റ്ററന്റുകള്‍ മെനുവില്‍ കലോറിയും പ്രദര്‍ശിപ്പിക്കണം

സൗദി റെസ്റ്ററന്റുകള്‍ മെനുവില്‍ കലോറിയും പ്രദര്‍ശിപ്പിക്കണം

2019 ജനുവരി ഒന്ന് മുതല്‍ പുതിയ നിയമം പ്രാബല്യത്തിലായി

റിയാദ്: ഹോട്ടല്‍, റെസ്റ്ററന്റ് വ്യവസായ രംഗത്ത് സുപ്രധാന പരിഷ്‌കരണവുമായി സൗദി അറേബ്യ. റെസ്റ്ററന്റുകള്‍ ഇനി തങ്ങളുടെ ഭക്ഷ്യ വിഭവങ്ങളുടെ മെനുവില്‍ കലോറി കണക്കു കൂടി പ്രദര്‍ശിപ്പിച്ചിരിക്കണമെന്നാണ് ഫുഡ് അതോറിറ്റിയുടെ ഉത്തരവ്. ജനുവരി ഒന്ന് മുതല്‍ ഉത്തരവ് പ്രാബല്യത്തിലായിട്ടുണ്ടെന്ന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അസോസിയേഷന്‍, മുനിസിപ്പല്‍ ആന്‍ഡ് റൂറല്‍ അഫയേഴ്‌സ് മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് ഫുഡ് അതോറിറ്റി പദ്ധതി നടപ്പിലാക്കുന്നത്.

ജനങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം ഗുണകരമായ തീരുമാനമാണ് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടേതെന്നാണ് വിലയിരുത്തല്‍. ഭക്ഷ്യവിഭവങ്ങളുടെ നുട്രീഷണല്‍ മൂല്യത്തെ കുറിച്ച് ഉപഭോക്താക്കളെ ബോധവാന്മാരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കലോറി, പ്രോട്ടീന്‍, വിറ്റാമിന്‍, മിനറല്‍സ്, മൊത്തം കൊഴുപ്പ്, കൊളസ്‌ട്രോള്‍, സോഡിയം തുടങ്ങി ഭക്ഷ്യവിഭവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എല്ലാം തന്നെ മെനുവില്‍ വേണം.

Comments

comments

Categories: Arabia
Tags: restaurant