പാക്കിസ്ഥാന് വേണ്ടി ചൈനയുടെ അത്യാധുനിക നാവിക യുദ്ധക്കപ്പല്‍ ?

പാക്കിസ്ഥാന് വേണ്ടി ചൈനയുടെ അത്യാധുനിക നാവിക യുദ്ധക്കപ്പല്‍ ?

നിര്‍മ്മാണം പൂര്‍ത്തിയായാല്‍ പാക്കിസ്ഥാന്‍ നാവിക സേനയിലെ ഏറ്റവും വലുതും സാങ്കേതിപരമായി അത്യാധുനികവുമായ ഒന്നായിരിക്കും ഈ യുദ്ധക്കപ്പല്‍. ഇന്ത്യന്‍ മഹാസമുദ്രത്തിലെ സമാധാനവും സ്ഥിരതയും നിലനിര്‍ത്തി അധികാര വിനിയോഗത്തിലെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുന്നതിനായുള്ള പാക്കിസ്ഥാന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ഈ യുദ്ധക്കപ്പല്‍ മുതല്‍ക്കൂട്ടാകുമെന്നും ചൈനീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ബീജിംഗ് പാക്കിസ്ഥാന് വേണ്ടിയുള്ള അത്യാധുനികമായ നാവിക യുദ്ധക്കപ്പിലിന്റെ പണിപ്പുരയിലാണ് ചൈനയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ അധികാരം സംബന്ധിച്ച് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സുപ്രധാന വ്യാപാരക്കരാറിന്റെ അടിസ്ഥാനത്തില്‍ നാല് നാവിക യുദ്ധക്കപ്പലുകള്‍ പാക്കിസ്ഥാന് കൈമാറാമെന്നാണ് ചൈനയുടെ വാക്ക്. ഇതിലൊന്നാണ് നിര്‍മ്മാണത്തിലിരിക്കുന്നതെന്നാണ് സൂചന.

ആധുനിക ആയുധ-ഡിറ്റെക്ഷന്‍ സംവിധാനങ്ങളുള്ള ഈ കപ്പലിന് മുങ്ങിക്കപ്പലുകളെയും മറ്റ് യുദ്ധക്കപ്പലുകളെയും വ്യോമമാര്‍ഗമുള്ള പ്രതിരോധ ആക്രമണങ്ങളോയും ചെറുക്കാന്‍ കഴിയുമെന്ന് ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ചൈന സ്‌റ്റേറ്റ് ഷിപ്ബില്‍ഡിംഗ് കോര്‍പ്പറേഷനെ(സിഎസ്എസ്‌സി) ഉദ്ധരിച്ചുകൊണ്ട് ചൈനീസ് സ്‌റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.

നിര്‍മ്മാണത്തിലിരിക്കുന്ന ഈ നാവിക യുദ്ധക്കപ്പല്‍ ചൈനീസ് നാവികസേനയുടെ അത്യാധുനിക ഗൈഡഡ് മിസൈല്‍ യുദ്ധക്കപ്പലിന്റെ പതിപ്പായിരിക്കും. ഏത് വിഭാഗത്തില്‍ പെടുന്നതാണ് ഈ യുദ്ധക്കപ്പലെന്ന് സിഎസ്എസ്‌സി വ്യക്തമാക്കിയിട്ടില്ലെങ്കിലും ഹുഡോങ്-ഷൊന്‍ഹുവ കപ്പല്‍ നിര്‍മ്മാണശാലയിലാണ് പാക്കിസ്ഥാന് വേണ്ടിയുള്ള ഈ ആധുനിക യുദ്ധക്കപ്പലിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നതെന്ന് സിഎസ്എസ്‌സി അറിയിച്ചു.

പാക്കിസ്ഥാന്റെ നേര്‍ക്ക് എന്നും സഹായഹസ്തം നീട്ടിയിട്ടുള്ള ചൈന തന്നെയാണ് അവര്‍ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വിതരണം ചെയ്യുന്നതും. വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ജെഎഫ് തണ്ടര്‍ എന്ന സിംഗിള്‍ എഞ്ചിന്‍ യുദ്ധവിമാനം നിര്‍മ്മിക്കുന്നത് പാക്കിസ്ഥാനും ചൈനയും സംയുക്തമായാണ്.

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ 054എ വിഭാഗത്തിലുള്ള 054എപി ക്ലാസിലുള്ളതാണ് പുതിയ യുദ്ധക്കപ്പലെന്നാണ് പാക്കിസ്ഥാന്‍ നാവികസേന നല്‍കുന്ന വിവരം. ഇത്തരത്തിലുള്ള നാലോണം യുദ്ധക്കപ്പലുകള്‍ക്കുള്ള ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നാണ് നേരത്തെ പാക് നാവികസേന പറഞ്ഞിട്ടുള്ളത്.

നിര്‍മ്മാണം പൂര്‍ത്തിയായാല്‍ പാക്കിസ്ഥാന്‍ നാവിക സേനയിലെ ഏറ്റവും വലുതും സാങ്കേതിപരമായി അത്യാധുനികവുമായ ഒന്നായിരിക്കും ഈ യുദ്ധക്കപ്പല്‍. ഇന്ത്യന്‍ മഹാസമുദ്രത്തിലെ സമാധാനവും സ്ഥിരതയും നിലനിര്‍ത്തി അധികാര വിനിയോഗത്തിലെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുന്നതിനായുള്ള പാക്കിസ്ഥാന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ഈ യുദ്ധക്കപ്പല്‍ മുതല്‍ക്കൂട്ടാകുമെന്നും ചൈനീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി ഇതിനോടകം തന്നെ പാക്കിസ്ഥാനിലെ തന്ത്രപ്രധാനമായ ഗ്വദാര്‍ തുറമുഖം ഏറ്റെടുത്ത ചൈനയ്ക്ക് ഇന്ത്യന്‍ മഹാസമുദ്രത്തിലുള്ള താത്പര്യം വ്യക്തമാണ്. ഇന്ത്യന്‍ മണ്ണില്‍ കണ്ണുള്ള പാക്കിസ്ഥാന് ഇതിനായി വേണ്ട സഹായങ്ങള്‍ ഒരുക്കികൊടുക്കുക എന്നതാണ് ചൈനയുടെ തന്ത്രം. ജിബൂട്ടിയിലെ സൈനികതാവളവും ശ്രീലങ്കയിലെ ഹംബന്‍ടോട്ട തുറമുഖവും ചൈന ഏറ്റെടുത്തിരുന്നു.

പാക് അധീന കാശ്മീരിലൂടെ കടന്നുപോകുന്നു എന്നതിനാല്‍ ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയെ ഇന്ത്യ എതിര്‍ത്തിരുന്നു.

Comments

comments

Categories: Slider, World