നാലായിരത്തോളം മുന്‍നിര ശാസ്ത്രജ്ഞരില്‍ ഇന്ത്യയില്‍ നിന്ന് 10 പേര്‍ മാത്രം

നാലായിരത്തോളം മുന്‍നിര ശാസ്ത്രജ്ഞരില്‍ ഇന്ത്യയില്‍ നിന്ന് 10 പേര്‍ മാത്രം

ന്യൂഡെല്‍ഹി: നിരവധി മികച്ച സയന്‍സ്, സോഷ്യല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടുകളാണ് ഇന്ത്യയിലുള്ളത്.എന്നാല്‍ ലോകത്തിലെ നാലായിരത്തോളം മുന്‍നിര ശാസ്ത്രജ്ഞരില്‍ ഇന്ത്യയില്‍ നിന്ന് ഉള്‍പ്പെട്ടത് വെറും പത്ത് പേര്‍ മാത്രം.

ഇവരില്‍ മിക്കവരും തന്നെ രാജ്യത്തെ പ്രമുഖ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നുള്ളവരല്ല എന്നതാണ് മറ്റൊരു പ്രത്യേകത. ക്ലാരിവറ്റെ അനലിറ്റിക്‌സ് എന്ന കമ്പനിയാണ് ലോകത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ ഗവേഷകരുടെ പട്ടിക പ്രസിദ്ധീകരിച്ചത്.

ഹര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ളവരാണ് ലിസ്റ്റില്‍ ഏറ്റവും കൂടുതലുള്ളത്. 186 പേര്‍. അതേസമയം ഇന്ത്യയുടെ അയല്‍ രാജ്യമായ ചൈന പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി.

സാമൂഹ്യ-സാമ്പത്തിക-സാംസ്‌കാരിക ഘടകങ്ങള്‍, രാജ്യത്തെ അക്കാദമിക് സ്വഭാവം എന്നിവയെല്ലാം മൂലമാണ് ഇന്ത്യ പട്ടികയില്‍ പിന്നിലായി പോയത്.

Comments

comments

Categories: Current Affairs
Tags: scientists