പുതിയ ഡിജിറ്റല്‍ പേമെന്റ് സംവിധാനവുമായി നോബ്രോക്കര്‍

പുതിയ ഡിജിറ്റല്‍ പേമെന്റ് സംവിധാനവുമായി നോബ്രോക്കര്‍

ബെംഗളൂരു: റിയല്‍ എസ്റ്റേറ്റ് സെര്‍ച്ച് വെബ്‌സൈറ്റായ നോബ്രോക്കര്‍ ഉപഭോക്താക്കള്‍ക്കായി പുതിയ പേമെന്റ് സംവിധാനം അവതരിപ്പിച്ചു. വാടക തുക കാര്‍ഡ്, യുപിഐ, വാലെറ്റ്, നെറ്റ് ബാങ്കിംഗ് മുതലായ ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ അടയ്ക്കാന്‍ സഹായിക്കുന്നതാണ് നോബ്രോക്കേഴ്‌സ് പേ എന്ന പുതിയ സംവിധാനം.

പേമെന്റ് ഇടപാട് ലളിതമാക്കുന്നതിന്റെ ഭാഗമായി എല്ലാ മാസവും ഒരു പ്രത്യേക തിയതി സെറ്റ് ചെയ്തി വെച്ച് ഓട്ടോമാറ്റിക്കായി വാടക തുക അടയ്ക്കാനുള്ള സൗകര്യം പ്ലാറ്റ്‌ഫോം നല്‍കുന്നുണ്ട്. ഒരു പ്രാവശ്യം പണം നല്‍കുന്നയാളുടെയും സ്വീകര്‍ത്താവിന്റെയും വിവരങ്ങള്‍ നല്‍കിയാല്‍ പണം ഓട്ടോമാറ്റിക്കായി കൃത്യസമയത്തിന് അടയ്ക്കുകയും ഇടപാട് നടന്ന കാര്യം ഇരു കൂട്ടരെയും അറിയിക്കുകയും ചെയ്യും. സെക്യൂരിറ്റി ഡെപ്പോസിറ്റ്, അറ്റകുറ്റപണികളുടെ ചെലവുകള്‍ തുടങ്ങിയ പേമെന്റ് ഇടപാടുകള്‍ സുഗമമായി നടത്താനും പുതിയ സംവിധാനം പ്രയോജനകരമാണ്.

വാടകയിനത്തില്‍ ഇന്ത്യയില്‍ വിവിധ മാധ്യമങ്ങളിലൂടെ വര്‍ഷം തോറും 50 ബില്യണ്‍ ഡോളറിന്റെ പേമെന്റ് നടക്കുന്നുണ്ടെന്നാണ് കണക്ക്. നോബ്രോക്കേഴ്‌സ് പേ താമസസ്ഥലം അന്വേഷിക്കുന്നവരെയും അത് കെട്ടിട ഉടമകളെയും പരസ്പരം നേരിട്ട് ബന്ധിപ്പിക്കുക മാത്രമല്ല താമസിക്കുന്നതിന് ശരിയായ സ്ഥലമാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്നും മികച്ച അനുഭവം ലഭിക്കുമെന്നും ഉറപ്പാക്കുകയും ചെയ്യുമെന്ന് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോബ്രോക്കേഴ്‌സിന്റെ ചീഫ് ടെക്‌നോളജി ഓഫീസര്‍ അഖില്‍ ഗുപ്ത പറഞ്ഞു.

Comments

comments

Categories: Business & Economy
Tags: No broker