എന്‍സിഎല്‍ടി വഴി വീണ്ടെടുത്തത് 80,000 കോടി രൂപ

എന്‍സിഎല്‍ടി വഴി വീണ്ടെടുത്തത് 80,000 കോടി രൂപ

ന്യൂഡെല്‍ഹി: വായ്പാദാതാക്കളെ 80,000 കോടി രൂപയോളം വീണ്ടെടുക്കുവാന്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ (എന്‍സിഎല്‍ടി) സഹായിച്ചുവെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. 66 കേസുകളിലായാണ് ഈ നടപടി. മാര്‍ച്ച് അവസാനത്തോടെ 70,000 കോടി രൂപയോളം വീണ്ടെടുത്തേക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോര്‍പ്പറേറ്റ് പാപ്പരത്ത കേസുകള്‍ 2016ന്റെ അവസാനത്തോടെയാണ് എന്‍സിഎല്‍ടി സ്വീകരിച്ച് തുടങ്ങിയത്. ഇതിനോടകം നിരവധി കേസുകളാണ് ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക് എത്തിയത്.

ഭൂഷണ്‍ പവര്‍ ആന്‍ഡ് സ്റ്റീല്‍, എസ്സാര്‍ സ്റ്റീല്‍ ഇന്ത്യ തുടങ്ങിയവ ഉള്‍പ്പെടെ പന്ത്രണ്ടോളം കേസുകളാണ് നിലവില്‍ പരിഗണിച്ച് വരുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം തന്നെ ഈ കേസുകള്‍ പരിഹരിക്കുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത്.

Comments

comments

Categories: Business & Economy