എല്‍ഐസി മേധാവിക്കായി അഭിമുഖം നാളെ

എല്‍ഐസി മേധാവിക്കായി അഭിമുഖം നാളെ

എല്‍ഐസി ചെയര്‍മാന്‍, മാനേജിംഗ് ഡയറക്റ്റര്‍ തസ്തികളിലേക്കുള്ള അഭിമുഖം ജനുവരി നാലിന്

മുംബൈ: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) ചെയര്‍മാനെയും മാനേജിംഗ് ഡയറക്റ്ററേയും ഡെല്‍ഹിയില്‍ ജനുവരി നാലിന് നടത്തുന്ന അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും. ബാങ്ക്‌സ് ബോര്‍ഡ് ബ്യുറോ (ബിബിബി) ആണ് അഭിമുഖം സംഘടിപ്പിക്കുന്നത്. രണ്ട് തസ്തികളിലേക്കും എട്ട് ഉദ്യോഗസ്ഥരുടെ അഭിമുഖം നടത്തും. നിലവിലെ ചെയര്‍മാനായ വികെ ശര്‍മ്മയുടെ കാലാവധി ഡിസംബര്‍ 31ന് അവസാനിക്കും. മാനേജിംഗ് ഡയറക്റ്റര്‍ ഉഷാ സംഗ്വാന്‍ സെപ്റ്റംബര്‍ 30ന് വിരമിച്ചിരുന്നു.

മുംബൈയിലെ സോണല്‍ മാനേജരായ വിപിന്‍ ആനന്ദ്, എല്‍ഐസി മ്യുച്വല്‍ ഫണ്ട് സിഇഒ രാജ് കുമാര്‍ എന്നിവര്‍ അഭിമുഖത്തില്‍ പങ്കെടുക്കുന്ന എട്ട് ഉദ്യോഗാര്‍ത്ഥികളില്‍ ഉള്‍പ്പെടുന്നു. കെ ഗണേഷ്, മുകേഷ് കുമാര്‍ ഗുപ്ത, എം ആര്‍ കുമാര്‍, എച് എസ് ശശി കുമാര്‍, ടി സി സുശീല്‍ കുമാര്‍, എസ് നല്ലകുട്ടാളം എന്നിവരും അഭിമുഖത്തില്‍ പങ്കെടുക്കും.

2016 സെപ്റ്റംബറിലും ഡിസംബറിലും എല്‍ഐസി ആക്ടിംഗ് ചെയര്‍മാന്‍ ആയിരുന്നു വികെ ശര്‍മ്മ. ഡിസംബര്‍ 2016ന് അന്നത്തെ ചെയര്‍മാനായ എസ് കെ റോയ് വിരമിച്ചപ്പോള്‍ ശര്‍മ്മ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. ഏതാനും മാസങ്ങള്‍ക്കുളില്‍ മൂന്ന് മാനേജിംഗ് ഡയറക്റ്റര്‍മാര്‍ കൂടി വിരമിക്കും. മാര്‍ച്ച് 2019-ല്‍ സുനിത ശര്‍മ്മയും മേയ് 2019-ല്‍ ബി വേണുഗോപാലും ജൂലൈ 2019-ല്‍ ഹേമന്ത് ഭാര്‍ഗ്ഗവയും വിരമിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എല്‍ഐസി-യുടെ പുതിയ ചെയര്‍മാനെ പ്രഖ്യാപ്പിക്കാന്‍ കുറച്ചു സമയമെടുക്കുമെന്നും ഹേമന്ത് ഭാര്‍ഗ്ഗവ ആയിരിക്കും പുതിയ ആക്ടിംഗ് ചെയര്‍മാനെന്നും ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Comments

comments

Categories: FK News
Tags: LIC