2018ലെ അവസാന ദിനങ്ങളില്‍ നടന്നത് വമ്പന്‍ പ്രോപ്പര്‍ട്ടി ഡീലുകള്‍

2018ലെ അവസാന ദിനങ്ങളില്‍ നടന്നത് വമ്പന്‍ പ്രോപ്പര്‍ട്ടി ഡീലുകള്‍

2018ലെ അവസാന 10 ദിവസത്തില്‍ 5.1 ബില്ല്യണ്‍ ഡോളറിന്റെ റിയല്‍ ഇടപാടുകളാണ് നഗരത്തില്‍ നടന്നതെന്ന് ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ്

ദുബായ്: 2018ലെ അവസാന നാളുകളില്‍ ദുബായ് കേന്ദ്രീകരിച്ച് നടന്നത് അസാധാരണവും അപ്രതീക്ഷിതവുമായ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളാണെന്ന് ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്്‌മെന്റ്. ഏകദേശം 5.1 ബില്ല്യണ്‍ ഡോളര്‍ മൂല്യം വരുന്ന ഇടപാടുകളാണ് 2018ലെ അവസാന 10 ദിവസങ്ങളില്‍ ദുബായ് കേന്ദ്രീകച്ച് നടന്നത്.

ഈ കാലയളഴില്‍ 2,000ത്തിലധികം പ്രോപ്പര്‍ട്ടി ഇടപാടുകളാണ് നടന്നതെന്ന് ഡിഎല്‍ഡി ഡയറക്റ്റര്‍ ജനറല്‍ സുല്‍ത്താന്‍ ഭുട്ടി ബിന്‍ മെര്‍ജ്രെന്‍ പറഞ്ഞു. 2019 ദുബായ് റിയല്‍ എസ്റ്റേറ്റിനെ സംബന്ധിച്ച് ശുഭകരമായ വര്‍ഷമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ റിയല്‍റ്റി കണക്കുകള്‍ മേഖലയ്ക്ക് വളരെയധികം പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Comments

comments

Categories: Arabia

Related Articles