വേറിട്ട ഗുണങ്ങളുമായി ചിക്കന്‍ നൂഡില്‍ സൂപ്പ്

വേറിട്ട ഗുണങ്ങളുമായി ചിക്കന്‍ നൂഡില്‍ സൂപ്പ്

ഒരു ബൗള്‍ ചിക്കന്‍ നൂഡില്‍ സൂപ്പ് കഴിച്ചാല്‍ ജലദോഷവും കഫവും ഉള്‍പ്പടെയുള്ള അവസ്ഥകളില്‍ ആശ്വാസം ലഭിക്കുമത്രെ

ദുബായ്: ചില വിഭവങ്ങള്‍ നമ്മള്‍ കരുതുന്നതിനേക്കാള്‍ കൂടുതല്‍ പോഷകം ഒളിപ്പിച്ച് വയ്ക്കുന്നവയാണ്. അത്തരത്തില്‍, പലരുടേയും പ്രിയപ്പെട്ട ഒന്നാണ് ചിക്കന്‍ നൂഡില്‍ സൂപ്പ്. തണുപ്പ് കാലത്ത് ഏറെ ആശ്രയിക്കാവുന്ന ഭക്ഷ്യവിഭവമാണിത്. മൂക്കടപ്പ്, ജലദോഷലക്ഷണങ്ങള്‍ എന്നിവയില്‍ നിന്ന് രക്ഷനേടുന്നതിനും ഇത് സഹായകമായേക്കും.

ആരോഗ്യകരമായ ഒരു സൂപ്പ് നല്ല ഹൃദ്യവും സുഖകരവുമാണ്. ഇത് ശരീരത്തില്‍ ജലാംശം ഉണ്ടാക്കുന്ന ഒരു വലിയ സ്രോതസ്സാണ്. നിങ്ങള്‍ക്ക് തൊണ്ട വേദന പോലുള്ള ശാരീരിക ആസ്വാസ്സ്ഥ്യങ്ങള്‍ ഉള്ള സമയങ്ങളില്‍ പ്രത്യേകിച്ച് ഇത് ഗുണകരമാകും-അവര്‍ വ്യക്തമാക്കുന്നു.

ചിക്കനില്‍ അടങ്ങിയിട്ടുള്ള ട്രിപ്‌റ്റോഫാന്‍ അമിനോ ആസിഡ് മനോനിലയെ ശക്തിപ്പെടുത്തുന്നതിനു സഹായിക്കുന്ന സെറോടോനിനെ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കും. പൂര്‍ണമായും ഹൃദ്യമായ അനുഭവം സമ്മാനിക്കാന്‍ ചിക്കന്‍ നൂഡില്‍ സൂപ്പിന് കഴിയും-അലോനെന്‍ പറയുന്നു.

ഉയര്‍ന്ന പ്രോട്ടീന്‍ പ്രദാനം ചെയ്യുന്നതിനാല്‍ രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുന്നതടക്കമുള്ള വലിയ ഗുണങ്ങള്‍ ചിക്കന്‍ നൂഡില്‍ സൂപ്പില്‍ അടങ്ങിയിരിക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ജീവകം ബി പോലുള്ള വിറ്റാമിനുകളുടെയും ധാരാളം ധാതുക്കളുടെയും ഉറവിടം കൂടിയാണ് ചിക്കന്‍ നൂഡില്‍ സൂപ്പ്. രോഗ പ്രതിരോധത്തോടൊപ്പം ദഹനത്തെയും ഇത് ത്വരിതപ്പെടുത്തുന്നു.

Comments

comments

Categories: Arabia

Related Articles