വന്‍ വിലക്കുറവുകള്‍ നല്‍കിയിട്ടും കാര്‍ വില്‍പ്പനയില്‍ ഇടിവ്

വന്‍ വിലക്കുറവുകള്‍ നല്‍കിയിട്ടും കാര്‍ വില്‍പ്പനയില്‍ ഇടിവ്

റോയല്‍ എന്‍ഫീല്‍ഡിന്റെ ഡിസംബറിലെ മൊത്തവ്യാപാരത്തില്‍ 13 ശതമാനത്തിന്റെ പ്രതിവര്‍ഷ ഇടിവാണ് രേഖപ്പെടുത്തിയത്

ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വമ്പിച്ച വിലകുറവ്വുകള്‍ പ്രഖ്യാപിച്ചിട്ടും ഡിസംബറില്‍ കാര്‍ വിപണി താഴോട്ട് തന്നെ. 20 മുതല്‍ 25 ശതമാനം വരെ വിലകുറവ് നല്‍കിയിട്ടും ഉപഭോക്താകള്‍ കാറുകള്‍ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചില്ല. എന്നാല്‍ വിലക്കുറവ് മൂലം ഡിസംബറിലെ മൊത്തവ്യാപാരം മാറ്റമില്ലാതെ തുടര്‍ന്നു.

രാജ്യത്തെ അഞ്ചു പ്രധാന കാര്‍ നിര്‍മ്മാതാക്കളുടെ പ്രതിവര്‍ഷ വളര്‍ച്ച രണ്ട് ശതമാനം ആയിരുന്നു. ഈ ഉത്സവ കാലത്തെ വിപണി മോശമായിരുന്നുവെന്ന് മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗ്ഗവ മുമ്പ് ചൂണ്ടിക്കാണിച്ചിരുന്നു. വിപണിയിലെ അനിശ്ചിതത്വം രണ്ടാംപാതി കൂടുതല്‍ വഷളാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നുവെന്ന് സെപ്റ്റംബര്‍ പാദ ഫലങ്ങള്‍ക്ക് ശേഷം ഭാര്‍ഗ്ഗവ നിരീക്ഷിച്ചു. ക്രൂഡിന്റെ അന്താരാഷ്ട്ര വില ഉയര്‍ന്നത് ഇന്ത്യയെ സാരമായി ബാധിച്ചു. തേര്‍ഡ് പാര്‍ട്ടി പ്രീമിയം കൂടിയതും വില കൂടാന്‍ കാരണമായി-മാരുതി ചെയര്‍മാന്‍ പറഞ്ഞു.

ഡിസംബറില്‍ ഓള്‍ട്ടോ, വാഗണ്‍ ആര്‍, സ്വിഫ്റ്റ് പോലുള്ള മാരുതി മോഡലുകള്‍ക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സാധിച്ചില്ല. മഹിന്ദ്ര ആന്‍ഡ് മഹിന്ദ്ര ഡിസംബര്‍ മാസം പ്രതിവര്‍ഷ വളര്‍ച്ചയില്‍ മൂന്ന് ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്ന് മഹിന്ദ്ര ആന്‍ഡ് മഹിന്ദ്ര ഓട്ടോമോട്ടീവ് സെക്ടര്‍ പ്രസിഡന്റ് രാജന്‍ വധേര നിരീക്ഷിച്ചു.

ഏപ്രില്‍-ജൂണ്‍ പാദത്തിലെ യാത്ര വാഹനങ്ങളുടെ വില്‍പ്പനയില്‍ 20 ശതമാനം വാര്‍ഷിക വളര്‍ച്ചയാണുണ്ടായത്. പിന്നീട് ഇതിന് വിപരീതമാണ് സംഭവിച്ചത്. ജൂലൈ-സെപ്റ്റംബര്‍ പാദം ഇത് മൂന്ന് ശതമാനമായി ഇടിഞ്ഞു. ഈ ഉത്സവ കാലം കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ ഏറ്റവും മോശമായിരുന്നുവെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

റോയല്‍ എന്‍ഫീല്‍ഡിന്റെ ഡിസംബറിലെ മൊത്തവ്യാപാരത്തില്‍ 13 ശതമാനം വാര്‍ഷിക ഇടിവാണ് രേഖപ്പെടുത്തിയത്. വാണിജ്യ വാഹന വിഭാഗത്തിന്റെ വളര്‍ച്ചയും താഴോട്ടാണ്.

ടാറ്റ മോട്ടോഴ്‌സിന്റെ വാണിജ്യ വാഹന വിപണി ഏഴ് മാസത്തെ വളര്‍ച്ചയ്ക്ക് ശേഷം ഡിസംബറില്‍ നഷ്ടത്തിലായിരുന്നു. പലിശ നിരക്ക് കൂടിയതും ഇന്ധന വില കൂടിയതുമാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. മീഡിയം ആന്‍ഡ് ഹെവി കൊമേര്‍ഷ്യല്‍ വിഭാഗത്തില്‍ പ്രതിവര്‍ഷം 27 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. എന്നാല്‍, ചെറിയ വാഹനങ്ങളുടെ വില്‍പ്പനയില്‍ അഞ്ചു ശതമാനം നഷ്ടമാണുണ്ടായത്.

ഉപഭോക്താക്കള്‍ ഇന്ധന വില കുറയുന്നതിനും വിലകുറവുകള്‍ക്കും കാത്തിരുന്നുവെന്ന് വാണിജ്യ വാഹന വിഭാഗം വൈസ് പ്രസിഡന്റ് ഗിരീഷ് വാഗ് പറഞ്ഞു. മഹിന്ദ്ര ആന്‍ഡ് മഹിന്ദ്ര ഹെവി വെഹിക്കിള്‍ വിഭാഗത്തില്‍ പ്രതിവര്‍ഷം 31 ശതമാനം ഇടിവും ലൈറ്റ് കൊമേര്‍ഷ്യല്‍ വെഹിക്കിള്‍ വിഭാഗത്തില്‍ 9 ശതമാനം ഇടിവുമാണ് രേഖപ്പെടുത്തിയത്.

Comments

comments

Categories: Auto
Tags: Car sale