ഇന്നൊവേഷന്റെ പുതുവര്‍ഷം

ഇന്നൊവേഷന്റെ പുതുവര്‍ഷം

പോയവര്‍ഷം ആഗോളസാമ്പത്തിക രംഗത്ത് വലിയ കുഴഞ്ഞുമറിച്ചിലുകള്‍ ഉണ്ടാക്കിയെങ്കിലും ഇന്ത്യ ഇതില്‍ നിന്ന് ഒഴിഞ്ഞു മാറി നില്‍ക്കുകയായിരുന്നു. പുതുവര്‍ഷത്തില്‍ കുതിച്ചുചാട്ടത്തിനു സഹായിക്കുന്ന സാങ്കേതികവിദ്യകളാണ് രക്ഷയ്‌ക്കെത്തുക

ഒരു പുതുവര്‍ഷത്തെക്കൂടി ലോകം വരവേറ്റിരിക്കുന്നു. പ്രതീക്ഷാനിര്‍ഭരമായ കണ്ണുകളോടെയാണ് ബിസിനസ് ലോകം പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്നത്. ഇന്നൊവേഷന്‍ രംഗത്തായിരിക്കും ഈ വര്‍ഷം കൂടുതല്‍ പേരും നിക്ഷേപമിറക്കുകയെന്നു വിലയിരുത്തപ്പെടുന്നു. മത്സരരംഗത്ത് ഒരുപടികൂടി മുന്നേറാനുള്ള ഒരു ഉപാധിയായിട്ടായിരിക്കാം അതിനെ ലോകം നോക്കിക്കാണുന്നത്. മുമ്പോട്ടുള്ള പാതയില്‍ പുതിയൊരു വഴിത്തിരിവായിത്തീരുമത് എന്നു പ്രതീക്ഷിക്കപ്പെടുന്നു. ഇന്നൊവേഷനെ പ്രചോദിപ്പിക്കുന്ന ചില കാര്യങ്ങള്‍ ഇവിടെയുണ്ട്. പുതുവര്‍ഷപ്രതിജ്ഞകളെടുക്കുമ്പോള്‍, ഇക്കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നത് അഭികാമ്യം.

2018 ല്‍ സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ നിരാശാജനകമായ ഒരു കുറിപ്പ് നല്‍കിയിരുന്നു. ലോകത്തിലെ മിക്ക വിപണികളും എട്ടു മുതല്‍ 25% വരെ ഇടിയുമെന്നായിരുന്നു ഇതില്‍ പറഞ്ഞിരുന്നത്. സെന്‍സെക്‌സ്, നിഫ്റ്റി തുടങ്ങിയ ഇന്ത്യന്‍ വിപണികള്‍, ആഗോള വിപണികളെ അപേക്ഷിച്ച് മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചെങ്കിലും 2018 ആയപ്പോള്‍ ഏതാണ്ട് 15 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയിരുന്നു. ക്രൂഡ് ഓയില്‍ വിലയില്‍ 40 ശതമാനവും ലോഹവിലയില്‍ 27 ശതമാനവും ഇടിവുണ്ടായി, ഇക്വിറ്റി മാര്‍ക്കറ്റുകളിലും കാര്യമായ ഇടിവുണ്ടായി. ഈ പശ്ചാത്തലത്തില്‍, ലോക സമ്പദ്ഘടനയിലും 2019 ലെ ആഭ്യന്തര ഓഹരി വിപണിയിലും എന്ത് സംഭവിക്കുമെന്നു പരിശോധിക്കുക അത്യാവശ്യമാണ്.

2019ന്റെ ആദ്യം തന്നെ തുടര്‍ച്ചയായ വ്യാപാരയുദ്ധത്തിന്റെ പരിണിതഫലമായി കൂടുതല്‍ പണച്ചുരുക്ക സമ്മര്‍ദ്ദങ്ങള്‍ കാണാന്‍ കഴിയും. എന്നിരുന്നാലും, 2019 ന്റെ മധ്യത്തോടെ, ഈ സമ്മര്‍ദ്ദങ്ങള്‍ പിന്‍വാങ്ങിയേക്കും. ഇത് അമേരിക്കയുടെയും ചൈനയുടെയും ജിഡിപി വളര്‍ച്ച മന്ദഗതിയിലാക്കുന്നു. ഇറക്കുമതി തീരുവയില്‍ കുതിച്ചുയര്‍ന്നെങ്കിലും അമേരിക്കന്‍ ട്രേഡ് ബാലന്‍സില്‍ യാതൊരു പുരോഗതിയും ഉണ്ടായില്ല. ആഗോളതലത്തില്‍ എണ്ണ, ലോഹം എന്നിവയുടെ വില 2019 ന്റെ മധ്യത്തോടെ 10-15 ശതമാനം വരെ മെച്ചപ്പെടുത്തും. ബ്രെന്റ് എണ്ണ, ബാരലിന് ഈ വര്‍ഷം 60 ഡോളറിന് ലഭിക്കാനാണ് സാധ്യത. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് വളരെ ലാഭകരമാണ്. കഴിഞ്ഞ വര്‍ഷം ബാരലിന് 86 ഡോളറെന്ന റെക്കോര്‍ഡ് തുകയിലെത്തിയിരുന്നു.

നാണയപ്പെരുപ്പത്തിന്റെ സമ്മര്‍ദ്ദവും പണപ്പെരുപ്പത്തിലെ മിതത്വവും മൂലം, 2019 ന്റെ ആദ്യ പകുതിയില്‍ അമേരിക്കയുടെ കടബാധ്യത ഗണ്യമായി കുറയാന്‍ സാധ്യതയുണ്ട്. വ്യാപാരയുദ്ധം, എണ്ണ വിലയിടിവ്, പണപ്പെരുപ്പനിരക്കിലെ സ്ഥിരതകൈവരിക്കല്‍, പലിശനിരക്കുകള്‍ എന്നിവ 2019 ന്റെ രണ്ടാം പകുതിയോടെ ആഗോള സാമ്പത്തികവളര്‍ച്ചയെ തിരിച്ചടിപ്പിക്കും. ജപ്പാനും യൂറോപ്യന്‍ സമ്പദ്‌വ്യവസ്ഥകളും 2019 പകുതിയോടെ സങ്കോചത്തില്‍ നിന്ന് വളര്‍ച്ചയിലേക്ക് വരാന്‍ സാധ്യതയുണ്ട്. അതേസമയം, ആഭ്യന്തരനിരയില്‍ ആഗോള നാണയപ്പെരുപ്പത്തിന്റെയും അമേരിക്കയിലെ പലിശനിരക്കുകളുടെ സ്ഥിരതയുടെയും പശ്ചാത്തലത്തില്‍ വിദേശനൂലധന നിക്ഷേപം ഇന്ത്യയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാനാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഇത് രൂപയുടെ വിനിമയനിരക്കും വര്‍ദ്ധിപ്പിക്കും. പണപ്പെരുപ്പവും താഴ്ന്ന പലിശ നിരക്കും ഇന്ത്യയിലും പ്രതീക്ഷിക്കാം. പൊതുമേഖലാ ബാങ്കുകളുടെ കഴിഞ്ഞകാല പുനരധിവാസത്തിനായി സര്‍ക്കാര്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പിന്തുണയോടെ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഈ നീക്കം സര്‍ക്കാരിനെ വികസന ചെലവുകളില്‍ കൂടുതല്‍ കൂടുതല്‍ ചെലവിടാന്‍ പ്രേരിപ്പിക്കും. കുറഞ്ഞ പലിശനിരക്കും, താഴ്ന്ന എണ്ണവിലയും, സ്വകാര്യ നിക്ഷേപങ്ങളും ഉയരുകയും ചെയ്യും.

കഴിഞ്ഞ 10 വര്‍ഷക്കാലത്തിനിടയില്‍ ആഗോള ഘടകങ്ങള്‍ ആഭ്യന്തര നിക്ഷേപകരെ ഭയപ്പെടുത്തി, എന്നാല്‍ പിന്നീട് ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റുകള്‍ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഇതിന്റെ പ്രതിഫലം നല്‍കി. ഇത്തവണയും ആഗോളസാഹചാര്യങ്ങളില്‍ നിന്നും ഭയപ്പെടേണ്ടി വരും. കേന്ദ്രസര്‍ക്കാരിന്റെ ഏതെങ്കിലും നിലയ്ക്കുള്ള അസ്ഥിരത മാത്രമേ വിപണിയുടെ ഹ്രസ്വകാല ഇടിവിന് കാരണമാകൂ. അല്ലാത്തപക്ഷം, 2019 ല്‍ 15-20% നേട്ടം ആഭ്യന്തര വിപണിയില്‍ ഉണ്ടാകും. സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത് കേന്ദ്രബാങ്കുകള്‍ ഉത്തേജകപദ്ധതികള്‍ പിന്‍വലിക്കാന്‍ തുടങ്ങിയിരുന്നു.

വ്യാപാരയുദ്ധം ഒരു സ്തംഭനാവസ്ഥയിലേക്കാണ് ലോകത്തെ നയിക്കുന്നതെങ്കില്‍ ചൈനയുടെ സമ്പദ് ഘടന പുനഃക്രമീകരിച്ച്, അമേരിക്കയുമായി സമ്പര്‍ക്കം പുലര്‍ത്തരുതെന്ന തീരുമാനമെടുക്കാം. എന്നാല്‍, വ്യാപാര തടസ്സങ്ങള്‍ ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കുന്നതാണെങ്കില്‍ അതിന്റെ ഭവിഷ്യത്ത് ആഗോള സാമ്പത്തിക മാന്ദ്യം തന്നെയായിരിക്കും. ഇന്ന് ആഗോള ജിഡിപിയുടെ 60 ശതമാനവും കൈയാളുന്നത് എമര്‍ജിംഗ് മാര്‍ക്കറ്റുകളും വികസ്വര രാജ്യങ്ങളുമാണ്.

നവസാങ്കേതികതയുടെയും ചങ്ങാത്ത മുതലാളിത്തത്തിന്റെയും കാലത്ത് മൂലധനവും സാങ്കേതികവിദ്യയും ഉപയോഗിക്കാവുന്ന ഒട്ടേറെ മേഖലകള്‍ തുറന്നിടുന്നുണ്ട്. സ്റ്റാര്‍ട്ടപ്പുകളുടെ വികാസവും ഇന്നൊവേഷന്റെ സാധ്യതയും ഇവിടെയാണു വരുന്നത്. സര്‍ക്കാരാകട്ടെ, സ്വകാര്യമേഖലയാകട്ടെ നവ സംരംഭകര്‍ക്ക് നിരവധി സാധ്യതകള്‍ തുറക്കുന്നു. കോര്‍പ്പറേറ്റുകള്‍ തന്നെ നേരിട്ട് നിക്ഷേപം നടത്തി സ്റ്റാര്‍ട്ടപ്പുകളെ വളര്‍ത്തുന്നതിന് മുന്നിട്ടിറങ്ങുന്നു. ഇന്നോവേഷനുകളെ പിന്തുണയ്ക്കുന്ന ഘടകങ്ങള്‍ ഏതൊക്കെയാണെന്നു പരിശോധിക്കാം.

മാറ്റം അംഗീകരിക്കുക

ഇന്നൊവേഷന്‍ എന്നത് ഒരു ക്രിയാത്മക ആശയം മാത്രമല്ല, ഈ ആശയത്തിന്അംഗീകാരവും നടപ്പിലാക്കലും ആവശ്യമാണ്. സര്‍ക്കാര്‍ പവര്‍ ഗ്രിഡില്‍ നിന്നു വൈദ്യുതി സ്വീകരിക്കുന്നതു നിര്‍ത്തി സൗരോര്‍ജം ഉപയോഗിക്കുന്ന പദ്ധതികള്‍ പല വികസിതരാജ്യങ്ങളിലും സ്വകാര്യവ്യക്തികള്‍ ഇന്നു പിന്തുടരുന്നു. അവര്‍ക്കു വൈദ്യുതി ബില്ലുകള്‍ അടയ്‌ക്കേണ്ടതില്ല. വാസ്തവത്തില്‍, അവര്‍ സര്‍ക്കാര്‍ വൈദ്യുതി സേവനം ഉപയോഗിക്കുന്നില്ലെന്നു മാത്രമല്ല, പാരമ്പേര്യതരഊര്‍ജം ഉല്‍പ്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു.

അധികമായി ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി അവര്‍ ഗ്രിഡിലേക്ക് തിരികെ അയച്ചു പണം സമ്പാദിക്കുകയും ചെയ്യുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ മുമ്പേ നിക്ഷേപ ചെലവ് അവര്‍ക്ക് അങ്ങനെ തിരിച്ചുപിടിക്കാനാകുന്നു. ഈ മാതൃക ഇപ്പോള്‍ കൂടുതല്‍ വികസിപ്പിക്കാനാണ്അവര്‍ ആലോചിക്കുന്നത്. നിലവിലെ സംവിധാനത്തെ ചോദ്യം ചെയ്യുന്നതിനൊപ്പം തുടരുന്നതിനോടൊപ്പം പരിഹാര നടപടികളും കൈക്കൊള്ളുന്നത് വലിയ വ്യത്യാസം ഉണ്ടാക്കും. ഇന്നൊവേഷന്‍ പോലുള്ളമഹത്തായ ആശയങ്ങള്‍ സ്വീകരിക്കുകയും വരും വര്‍ഷങ്ങളില്‍ നിങ്ങളുടെ അനുഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കാന്‍ തുടങ്ങുകയും വേണം.

ശാക്തീകരണം

തൊഴില്‍ നൈപുണ്യ പരിശീലനം നേടുന്നത് ജനങ്ങളെ പുതുമയെ സ്വീകരിക്കാന്‍ പ്രാപ്തരാക്കുന്നു. ഇന്നൊവേഷന്‍ പോലുള്ള കാര്യങ്ങളില്‍ അവര്‍ക്കു കൂടുതല്‍ സംഭാവനകള്‍ നല്‍കാനാകും. കാര്‍ഷിക പ്രതിസന്ധിയും തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളും വര്‍ദ്ധിച്ചതോടെ, ഒരുപാട് കര്‍ഷകര്‍ ഇടവിളക്കൃഷിയിലേക്കു മാറുകയുണ്ടായി. കൃഷിയിറക്കാനും ഭക്ഷണ ശൃഖലകള്‍ക്കുമായി പുതിയ ആശയങ്ങള്‍ പരീക്ഷിക്കാന്‍ അവര്‍ ഭയപ്പെട്ടു. ഒരു കാര്‍ഷികവിളയുടെ വിലയിടിയുന്ന നേരത്ത് അതിനെ സംസ്‌കരിച്ച് ഉല്‍പ്പന്നവൈവിധ്യം വരുത്തുന്നതിനെക്കുറിച്ച് മുമ്പ് കൃഷിക്കാര്‍ ചിന്തിച്ചിരുന്നില്ല.

കൈതച്ചക്കയുടെയോ മാതളത്തിന്റെയോ വിലയിടിയുമ്പോള്‍ വിളകള്‍ നശിപ്പിക്കാറുള്ള കര്‍ഷകര്‍ക്ക്, അവയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കാവുന്ന പഴസത്ത്, പഴച്ചാറുകള്‍, ആരോഗ്യപാനീയം, മറ്റ് ഉത്പന്നങ്ങള്‍ എന്നിവക്ക് ലഭിക്കുന്ന നല്ല വിലയെക്കുറിച്ച് ചിന്തിക്കാന്‍ കഴിഞ്ഞില്ല. കാരണം അവര്‍ക്ക് അതേക്കുറിച്ച്് അറിയില്ലായിരുന്നു. സഹപ്രവര്‍ത്തകരെയും അയല്‍ക്കാരെയും ബിസിനസില്‍ സാഹസികത കാട്ടാന്‍ ശക്തിപ്പെടുത്തുക. ഇതിലൂടെ അവരെ പിന്തുണയ്ക്കാനാകുമെന്നു മാത്രമല്ല, ആയിരക്കണക്കിന് ഇന്നൊവേഷനുകള്‍ക്ക് തുടക്കതമിടാന്‍ സാഹയമേകാനും കഴിയും.

സര്‍ഗ്ഗാത്മകതയെ പരിപോഷിപ്പിക്കുക

സര്‍ഗാത്മകത ഒരു ആശയമല്ല, അത് ഒരു മനോഭാവമാണ്. ശാസ്ത്രത്തെയും കലകളെയും തമ്മില്‍ വിഭജിക്കുന്ന പ്രവണതയുണ്ടെന്നത് സങ്കടകരമാണ്. പ്രശസ്ത ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ സംഗീതത്തെ ഫിസിക്‌സിനോളമോ അതിനേക്കാളേറെയോ സ്‌നേഹിച്ചിരുന്നു. ശാസ്ത്രീയകണ്ടുപിടിത്തങ്ങളിലേക്കുള്ള അവസാന കുതിപ്പ് അപഗ്രഥനമല്ല, മറിച്ച് ഭാവനയാണെന്ന് പറയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ഇതായിരിക്കാം. ഉപരിപ്ലവമായ വിനോദശീലങ്ങളേക്കാള്‍ ക്രിയാത്മകതാല്‍പ്പര്യങ്ങളാണ് വളര്‍ത്തിയെടുക്കേണ്ടത്. ആധുനികകാലത്തെ തൊഴിലിടങ്ങളില്‍ കര്‍മകുശലരാകാന്‍ സര്‍ഗാത്മകരാകേണ്ടത് അത്യന്താപേക്ഷിതമാണ്. എക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിന്റെ ഡ്രൈവിംഗ് ദ് സ്‌കില്‍സ് അജന്‍ഡ റിപ്പോര്‍ട്ടനുസരിച്ച് 58 ശതമാനം തൊഴില്‍ദാതാക്കളും അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ജീവനക്കാരില്‍ നിന്നു സര്‍ഗാത്മകശേഷിയാണു കൂടുതല്‍ പ്രതീക്ഷിക്കുന്നതത്രെ.

ജീവനക്കാര്‍ തൊഴിലിടത്തു വികസിപ്പിച്ചെടുക്കേണ്ട പത്തു കഴിവുകളിലൊന്നായി ലോകസാമ്പത്തികഫോറം നിര്‍ദേശിക്കുന്ന സര്‍ഗാത്മകതയ്ക്കു സ്ഥാനക്കയറ്റമുണ്ടായിരിക്കുന്നു. 2015-ല്‍ പത്താംസ്ഥാനം അലങ്കരിച്ചിരുന്ന സര്‍ഗാത്മകത 2020 എത്തുമ്പോള്‍ മൂന്നാമതെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിങ്ങളുടെ കാഴ്ചപ്പാടുകളെ അതെങ്ങനെ മാറ്റുന്നുവെന്നും നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളെയും സൃഷ്ടിപരമായി സ്വാധീനിക്കുന്നതെങ്ങനെയെന്നും അനുഭവിച്ചറിയുക തന്നെ വേണം. സര്‍ഗാത്മകതകയെന്നു വെച്ചാല്‍ വൈവിധ്യങ്ങളെ സ്വാഗതം ചെയ്യാനാകും വിധം നവീകരിക്കപ്പെടുകയെന്നാണ് അര്‍ത്ഥം. സര്‍ഗ്ഗാത്മകതയിലേക്ക് പല വഴികളുമുണ്ട്, എന്നാല്‍ അതൊരിക്കലും യാഥാസ്ഥിതികത്വത്തിന്റെ ഏകമാര്‍ഗ്ഗമല്ല.

കാര്യം നിസ്സാരം

ലാഘവവും സൗഹാര്‍ദ്ദവവും പിന്തുണയുമുള്ള അന്തരീക്ഷത്തില്‍ മാത്രമേ മികച്ച ആശയങ്ങള്‍ രൂപമെടുക്കുകയുള്ളൂ. അതിനാല്‍ സൗഹാര്‍ദ്ദാന്തരീക്ഷം സൃഷ്ടിക്കുക. കുട്ടികളുമായി സമയം ചെലവഴിക്കുക. സൃഷ്ടിപരമായ കാര്യങ്ങള്‍ക്ക് ചിലപ്പോള്‍ അവര്‍ക്ക് അതിശയകരമായ ഉള്‍ക്കാഴ്ച നല്‍കാന്‍ കഴിയും. കരുത്തന്മാരായവരെയാണോ സഹായികളെയാണോ നേതാക്കളായി കാണേണ്ടതെന്ന ചോദ്യമുയരുന്നു. കാലാകാലങ്ങളായി തുടരുന്ന കാര്യങ്ങളെ ചോദ്യം ചെയ്യുമ്പോഴാകും കൂടുതല്‍ ഉള്‍ക്കാഴ്ച ലഭിക്കുക. അത് പ്രയോഗവല്‍ക്കരിക്കുമ്പോള്‍ കൂടുതല്‍ ഉപകാരപ്രദമായ കാര്യങ്ങളും സംഭവിക്കുന്നു.

Comments

comments

Categories: Business & Economy, Slider
Tags: Innovation