ടയര്‍ വ്യവസായരംഗം കുതിപ്പിലേക്ക്

ടയര്‍ വ്യവസായരംഗം കുതിപ്പിലേക്ക്

അഞ്ച് വര്‍ഷത്തില്‍ ഉണ്ടാകാന്‍ പോകുന്നത് 79 ശതമാനത്തിന്റെ വളര്‍ച്ച

മുംബൈ: ഇന്ത്യന്‍ ടയര്‍ ഇന്‍ഡസ്ട്രിയില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉണ്ടാകാന്‍ പോകുന്നത് 79 ശതമാനത്തിന്റെ വളര്‍ച്ചയെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ. പ്രാദേശിക ഓട്ടോമൊബീല്‍ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള അനുകൂല സാഹചര്യമാണ് ടയര്‍ മേഖലയ്ക്ക് ഗുണം ചെയ്യുകയെന്നും ഐസിആര്‍എ പറയുന്നു.

ഇക്കാലയളവില്‍ 20,000 കോടി രൂപയുടെ മൂലധന ചിലവാണ് മേഖലയില്‍ ഉണ്ടാകുക.. കൂടാതെ, കഴിഞ്ഞ പാദത്തില്‍ പൊതുവെ മന്ദഗതിയിലുള്ള വളര്‍ച്ച നേരിട്ട പ്രാദേശിക ടയര്‍ വ്യവസായ മേഖല ക്രൂഡ് ഓയില്‍ വില കുറഞ്ഞതിന്റെയും നാച്ചുറല്‍ റബ്ബറിന്റെ വില സ്ഥിരത നിലനിര്‍ത്തുന്നതിന്റൈയും സാഹചര്യത്തില്‍ രണ്ടാംപാദത്തില്‍ നില മെച്ചപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്തെ ടയര്‍ വ്യവസായ രംഗം പൊതുവെ സ്ഥിരതയാര്‍ന്ന പ്രകടനമായിരിക്കും വരും വര്‍ഷങ്ങളില്‍ കാഴ്ചവെക്കുക. കാര്യക്ഷമത വര്‍ധനവിനായുള്ള നിരന്തര നിക്ഷേപങ്ങളും ലിക്വിഡിറ്റി പൊസിഷനും മൂലധന നിക്ഷേവും കവറേജ് സൂചികകളും മേഖലയിലെ അതികായന്മാരുടെ സുരക്ഷിതമായ വരുമാനവും പണശേഖരവും കാരണം തൃപ്തികരമായി തുടരുമെന്നാണ് വിലയിരുത്തല്‍.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ വ്യവസായ മേഖലകളില്‍ നാലംസ്ഥാനത്തുള്ള ഇന്ത്യ 20121ഓടെ മൂന്നാംസ്ഥാനത്തേക്ക് എ്തിപ്പെടുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കേരളത്തിലെ പ്രളയം, സാമ്പത്തിക ഞെരുക്കം, ഇരുചക്ര വാഹന വിപണിയെ ബാധിക്കുന്ന തരത്തില്‍ ഇന്‍ഷുറന്‍സ് നിബന്ധനകളില്‍ വരുത്തിയ മാറ്റം, ഇന്ധവിലയിലും പലിശ നിരക്കിലുമുള്ള വര്‍ധനവ് എന്നീ പ്രതികൂല സാഹചര്യങ്ങള്‍ക്കിടെയും മിക്ക വിപണന മേഖലകളിലും നല്ലരീതിയിലുള്ള വില്‍പ്പനയാണ് നടക്കുന്നത്.

Comments

comments

Categories: Business & Economy
Tags: Tyre