ജിഎസ്ടി റിട്ടേണ്‍ ഉയര്‍ന്നു, പിരിവ് കുറഞ്ഞു

ജിഎസ്ടി റിട്ടേണ്‍ ഉയര്‍ന്നു, പിരിവ് കുറഞ്ഞു

ന്യൂഡെല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) പിരിവില്‍ കഴിഞ്ഞ മാസം കുറവ് രേഖപ്പെടുത്തി. കഴിഞ്ഞമാസം 94,726 കോടി രൂപയാണ് പരിഞ്ഞുകിട്ടിയത്. നവംബറില്‍ ഇത് 97,637 കോടി രൂപയായിരുന്നു.

അതേസമയം ജിഎസ്ടി നികുതി റിട്ടേണ്‍ ഫയലിംഗ് ഉയര്‍ന്നു. നവംബറില്‍ 69.6 ലക്ഷം റിട്ടേണ്‍ ഫയല്‍ ചെയ്ത സ്ഥാനത്ത് ഡിസംബറില്‍ അത് 72.44 ലക്ഷമായി ഉയര്‍ന്നു.

നവംബറില്‍ നടന്ന വ്യാപാര സേവന ഇടപാടുകളുടെ ജിഎസ്ടിയാണ് ഡിസംബറില്‍ ഫയല്‍ ചെയ്യപ്പെടുന്നത്. എല്ലാ മാസവും ഒരു ലക്ഷം കോടിയിലേറെ രൂപ നികുതി പരിവാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Comments

comments

Categories: Business & Economy, Slider
Tags: GST