Archive

Back to homepage
FK News

ഡിസംബറില്‍ നടന്നത് 620.17 ദശലക്ഷം യുപിഐ ഇടപാടുകള്‍

ന്യൂഡെല്‍ഹി: കഴിഞ്ഞ മാസം രാജ്യത്ത് 620.17 യുപിഐ പണമിടപാടുകള്‍ നടന്നതായി നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ). 524.94 ദശലക്ഷം ഇടപാടുകള്‍ നടന്ന മുന്‍ മാസത്തേക്കാള്‍ 18 ശതമാനം കൂടുതലാണിത്. 102,594.82 കോടി രൂപയാണ് ഡിസംബറിലെ യുപിഐ ഇടപാടുകളുടെ ആകെ മൂല്യം.

FK News

എന്‍ജിനീയറിംഗ് കാംപസ് നിയമനങ്ങളില്‍ 15 ശതമാനം വര്‍ധന

പൂനെ: രാജ്യത്തെ മുന്‍നിര എന്‍ജിനീയറിംഗ് കോളെജുകളിലെ കാംപസ് നിയമനങ്ങളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 15 ശതമാനം വര്‍ധനവുണ്ടായതായി കണക്കുകള്‍. മുന്‍ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി പ്രോഗ്രാമിംഗ് ടെസ്റ്റുകള്‍ നടത്തിയതായിട്ടാണ് ഭൂരിഭാഗം കമ്പനികളും ഈ വര്‍ഷം നിയമനങ്ങള്‍ നടത്തിയത്. കഴിഞ്ഞ വര്‍ഷം

Business & Economy

പുതുവര്‍ഷാരംഭത്തില്‍ നഷ്ടം കുറിച്ച് ഓഹരി വിപണി

മുംബൈ: പുതുവര്‍ഷാരംഭത്തില്‍ ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരത്തിനിടെ ഒരുവേള സെന്‍സെക്‌സ് 520 പോയിന്റ് കൂപ്പുകുത്തി. നിഫ്റ്റിയാകട്ടെ 175 പോയിന്റും താഴ്ന്നു. സെന്‍സെക്‌സ് 363.05 പോയിന്റ് താഴ്ന്ന് 35891.52ലും നിഫ്റ്റി117.60 പോയിന്റ് നഷ്ടത്തില്‍ 10792.50 ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ

Business & Economy

എഐ 340 ബില്യണ്‍ ഡോളര്‍ ലാഭിക്കാന്‍ സഹായിക്കും : കാപ്‌ജെമിനി

പാരീസ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗം റീട്ടെയ്ല്‍ മേഖലയില്‍ 340 ബില്യണ്‍ ഡോളറിന്റെ ചെലവ് ലാഭിക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഫ്രഞ്ച് ടെക്‌നോളജി സേവനദാതാക്കളായ കാപ്‌ജെമിനിയുടെ പഠന റിപ്പോര്‍ട്ട്. ഇത് റീട്ടെയ്ല്‍ കമ്പനികള്‍ക്ക് അവരുടെ ബിസിനസ് വികസനത്തിനും നിലവിലുള്ള സേവനങ്ങളുടെ സാധ്യത വര്‍ധിപ്പിക്കാനും കഴിയുമെന്നും

Business & Economy

ഒരു ബില്യണ്‍ ഡോളറിന്റെ നിക്ഷേപസമാഹരണത്തിനൊരുങ്ങി സൊമാറ്റോ

ബെംഗളൂരു: പുതുവര്‍ഷത്തില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി വിപണിയിലെ മത്സരം കടുപ്പിച്ചുകൊണ്ട് 500 ദശലക്ഷം ഡോളര്‍ മുതല്‍ ഒരു ബില്യണ്‍ ഡോളര്‍ വരെ നിക്ഷേപം സമാഹരിക്കാനുള്ള പരിശ്രമത്തിലാണ് സൊമാറ്റോ. ചൈനീസ് പ്രൈവറ്റ് ഇക്വിറ്റി കമ്പനിയായ പ്രിമവേര കാപ്പിറ്റല്‍, മുന്‍ നിക്ഷേപകരായ ആലിബാബയുടെ പേമെന്റ്‌സ്

Current Affairs Slider

ഐടി ആക്റ്റ് ഭേദഗതി ചെയ്യാനൊരുങ്ങി കേന്ദ്രം

ന്യൂഡെല്‍ഹി: ഐടി നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നു. വ്യാജവാര്‍ത്തകള്‍ നല്‍കുന്ന വെബ്‌സൈറ്റുകള്‍ക്കും കുട്ടികളെ മോശമായി ചിത്രീകരിക്കുന്ന ആപ്പുകള്‍ക്കും വിലക്കേര്‍പ്പെടുത്താനാണ് നീക്കം. ഇത്തരം ഉള്ളടക്കങ്ങളുള്ള സൈറ്റുകളും ആപ്പുകളും കണ്ടെത്തുന്ന വേഗത്തില്‍ തന്നെ നീക്കം ചെയ്യാനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

FK News

ചൈനയില്‍ നിന്നുള്ള സിന്തറ്റിക് റബറിന് തീരുവ ചുമത്തിയേക്കും

ന്യൂഡെല്‍ഹി: ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സിന്തറ്റിക് റബറിന് 18 മാസ കാലയളവിലേക്ക് തീരുവ ചുമത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി സൂചന. ഓട്ടോമൊബീല്‍ വ്യവസായത്തിലും മറ്റ് വ്യവസായങ്ങളിലുമായി ഇറക്കുമതി റബ്ബറിന്റെ ഉപയോഗം വ്യാപകമായതോടെയാണ് ഇത്തരമൊരു നീക്കം. ഒരു കിലോയ്ക്ക് 0.078- 7.31

Sports

ടി20 ലോകകപ്പില്‍ നേരിട്ട് യോഗ്യത നേടിയ ടീമുകളെ പ്രഖ്യാപിച്ച് ഐസിസി

ന്യൂഡെല്‍ഹി:അടുത്ത ടി20 ലോകകപ്പില്‍ നേരിട്ട് യോഗ്യത നേടിയ ടീമുകളെ പ്രഖ്യാപിച്ച് ഐസിസി. ഇന്ത്യ ഉള്‍പ്പെടെ എട്ട് ടീമുകളാണ് സൂപ്പര്‍ 12 ഘട്ടത്തിലേക്ക് നേരിട്ട് യോഗ്യത നേടിയിരിക്കുന്നത്. 12 ടീമുകളാണ് 2020ല്‍ നടക്കുന്ന ലോകകപ്പില്‍ കളിക്കുക. ടി20 റാങ്കിംഗില്‍ ആദ്യ പത്തിലുള്ള ബാക്കി

Current Affairs

ഭക്ഷണ പദാത്ഥങ്ങളുടെ പുതിയ നിലവാര മാനദണ്ഡങ്ങള്‍ നിലവില്‍ വന്നു

ന്യൂഡെല്‍ഹി: ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഗുണ നിലവാരം പരിശോധിക്കാനായി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാര്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ള പുതിയ മാനദണ്ഡങ്ങളില്‍ ചിലത് നിലവില്‍ വന്നു. ധാന്യങ്ങള്‍, ജൈവ ഭക്ഷണം, തേന്‍ എന്നിവയ്ക്കായുള്ള നിലവാര മാനദണ്ഡങ്ങള്‍ പുതുവര്‍ഷ ദിനം മുതല്‍ നടപ്പാക്കുകയാണ്.

Current Affairs

പരസ്യത്തില്‍ ബാര്‍ട്ടര്‍ സംവിധാനം നടപ്പാക്കാന്‍ റെയ്ല്‍വേ

മുംബൈ: ഇനി മുതല്‍ ട്രെയ്‌നുകളില്‍ പരസ്യം അനുവദിക്കുന്നതിന് ബാര്‍ട്ടര്‍ രീതി നടപ്പാക്കാന്‍ ഇന്ത്യന്‍ റെയ്ല്‍വേ തയാറെടുക്കുന്നു. നോട്ട് നിലവില്‍ വരുന്നതിന് മുന്‍പ് വസ്തുക്കള്‍ക്ക് പകരം വസ്തുക്കള്‍ തന്നെ കൈമാറുന്നതിന് നടപ്പിലാക്കിയിരുന്നു രീതിയാണ് ബാര്‍ട്ടര്‍ സംവിധാനം. ട്രെയ്‌നിന്റെ ബോഗികളില്‍ പരസ്യങ്ങള്‍ അനുവദിക്കുകയും പകരം

Banking

4 പൊതുമേഖലാ ബാങ്കുകളിലേക്കായി കേന്ദ്ര സര്‍ക്കാരിന്റെ 10,882 കോടി രൂപ

ന്യൂഡെല്‍ഹി: നാല് പൊതുമേഖലാ ബാങ്കുകളിലേക്കുള്ള മൂലധന സഹായമായി മൊത്തം 10,882 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ കൈമാറി. ഏഴ് പൊതുമേഖലാ ബാങ്കുകള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 28,615 കോടി രൂപയുടെ മൂലധ സഹായ പദ്ധതിയുടെ ഭാഗമായാണിത്. യുസിഒ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്,

Business & Economy

യുപിഐ ഇടപാടുകളുടെ മൂല്യം ഒരു ലക്ഷം കോടി കടന്നു

ന്യൂഡെല്‍ഹി: യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഉപയോഗിച്ച് നടത്തിയ ഇടപാടുകളുടെ മൂല്യം ഡിസംബറില്‍ഒരു ലക്ഷം കോടി കവിഞ്ഞതായി നാഷണല്‍ പെയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ). ഡിസംബര്‍ മാസത്തില്‍ 1.02 ലക്ഷം കോടിയുടെ 620 ദശലക്ഷം ഇടപാടുകള്‍ യുപിഐ ചാനല്‍ വഴി

Tech

ആപ്പിളിനെ ആകര്‍ഷിക്കാന്‍ ആനുകൂല്യങ്ങള്‍ നല്‍കിയേക്കും

ന്യൂഡെല്‍ഹി: ആപ്പിള്‍ ഉള്‍പ്പടെയുള്ള വന്‍കിട ഇലക്ട്രോണിക്‌സ് മാനുഫാക്ചറിംഗ് കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതിന് നയങ്ങളില്‍ ചില പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. നിലവില്‍ ഇതുമായി ബന്ധപ്പെട്ട് ആപ്പിളിന്റെ പ്രതിനിധികല്‍ വാണിജ്യ മന്ത്രാലയവുമായും റവന്യു വകുപ്പുമായും ചര്‍ച്ച നടത്തുകയാണ്. ഘടകഭാഗങ്ങളുടെ മാനുഫാക്ചറിംഗിന്

FK News

കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ പുതിയ പദ്ധതികളുമായി മോദി

ന്യൂഡെല്‍ഹി: നിരാശയിലാണ്ട രാജ്യത്തെ കര്‍ഷകരായിരിക്കും വരുന്ന തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ ആര് അധികാരത്തിലെത്തണമെന്ന് തീരുമാനിക്കുക. അതുകൊണ്ടുതന്നെ കര്‍ഷകരെ കയ്യിലെടുക്കുക എന്നതാണ് ഏതൊരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും മുഖ്യതെരഞ്ഞെടുപ്പ് തന്ത്രം. കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്നതുള്‍പ്പടെ മൂന്നോളം പദ്ധതികളാണ് കര്‍ഷകരുടെ ആധി കുറയ്ക്കാന്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ മനസിലുള്ളത്. തെരഞ്ഞെടുപ്പിന്

Business & Economy

ടയര്‍ വ്യവസായരംഗം കുതിപ്പിലേക്ക്

മുംബൈ: ഇന്ത്യന്‍ ടയര്‍ ഇന്‍ഡസ്ട്രിയില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉണ്ടാകാന്‍ പോകുന്നത് 79 ശതമാനത്തിന്റെ വളര്‍ച്ചയെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ. പ്രാദേശിക ഓട്ടോമൊബീല്‍ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള അനുകൂല സാഹചര്യമാണ് ടയര്‍ മേഖലയ്ക്ക് ഗുണം ചെയ്യുകയെന്നും ഐസിആര്‍എ പറയുന്നു. ഇക്കാലയളവില്‍ 20,000 കോടി