താമരശേരി ചുരത്തിലെ ഗതാഗത നിയന്ത്രണത്തിന് ഇളവ്

താമരശേരി ചുരത്തിലെ ഗതാഗത നിയന്ത്രണത്തിന് ഇളവ്

കൊച്ചി: കോഴിക്കോട് – വയനാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന താമരശേരി ചുരത്തില്‍ റോഡ് ഇടിഞ്ഞതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണത്തില്‍ 12 വീല്‍ വരെ ലോറികള്‍ക്ക് ഇളവ് അനുവദിക്കും.

ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അതേസമയം കണ്ടയ്‌നര്‍ ലോറികള്‍ക്ക് നിലവിലുള്ള നിരോധനം തുടരും.

നിലവില്‍ രാത്രി 11 മുതല്‍ രാവിലെ ആറു മണി വരെയുള്ള ഗതാഗത സംവിധാനത്തിനു പുറമേ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ ചരക്ക് ഗതാഗതം അനുവദിക്കാന്‍ തീരുമാനിച്ചു. അമിതഭാരം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും. കൂടാതെ പരിശോധനയും ശക്തമാക്കും.

Comments

comments

Categories: Current Affairs