രാജ്യത്തെ ആദ്യത്തെ സോളാര്‍ ഇന്ധന ഔട്ട്‌ലെറ്റ് കേരളത്തില്‍

രാജ്യത്തെ ആദ്യത്തെ സോളാര്‍ ഇന്ധന ഔട്ട്‌ലെറ്റ് കേരളത്തില്‍

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ സോളാര്‍ ഇന്ധന ഔട്ട്‌ലെറ്റ് കേരളത്തില്‍ തുറന്നു. പൂര്‍ണമായും സോളാര്‍ ഊര്‍ജ്ജത്തിന്റെ സഹായത്തോടെയാണ് ഔട്ട്‌ലെറ്റിന്റെ പ്രവര്‍ത്തനം.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് ഈ 24×7 സോളാര്‍ ഇന്ധന റീട്ടെയില്‍ ഔട്ട്‌ലെറ്റ് അങ്കമാലി പൊങ്ങത്ത് തുറന്നത്.

പ്രതിമാസം 332 കിലോലിറ്റര്‍ പെട്രോളും 954 കിലോലിറ്റര്‍ ഡീസലും ഔട്ട്‌ലെറ്റില്‍ നിന്നും വില്‍പ്പന നടത്തുന്നു.

ബസുകള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്യുന്നതിനുള്ള വിശാലമായ ഇടം. കോഫീ ഷോപ്പിനും വെജിറ്റേറിയന്‍ റെസ്റ്റോറന്റിനും പുറമെ ശലഭപാര്‍ക്കും മീന്‍കുളവും ഔഷധസസ്യത്തോട്ടവും ഇവിടെ ഒരുക്കിയിരിക്കുന്നു. തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കുന്നതിനും യാത്രക്കാര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുമുള്ള സൗകര്യവും ഇതോടൊപ്പം തയ്യാറാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ അടിമുടി മാറ്റവുമായാണ് പൊങ്ങത്തെ ഔട്ട്‌ലെറ്റ് ഈ പുതുവര്‍ഷത്തില്‍ ഉപഭോക്താക്കള്‍ക്കായി എത്തിയിരിക്കുന്നത്.

1.5 മെഗാവാട്ട് സോളാര്‍ വൈദ്യുതിയാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. 69 ലക്ഷം രൂപ ചെലവില്‍ ഇവിടെ സ്ഥാപിച്ചിട്ടുള്ള സൗരോര്‍ജ്ജ കേന്ദ്രം ഔട്ട്‌ലെറ്റിന്റെ മുഴുവന്‍ വൈദ്യുതി ആവശ്യവും നിറവേറ്റുന്നു. താമസിയാതെ കേരളത്തിലെ മുഴുവന്‍ ഔട്ട്‌ലെറ്റുകളും ഹൈടെക്കും ഒപ്പം പ്രകൃതിസൗഹൃദവുമാക്കാനാണ് ഐഒസിയുടെ തീരുമാനം.

Comments

comments

Categories: Business & Economy

Related Articles