പിഎസ്‌യു ഓഹരി വില്‍പ്പന വഴി സര്‍ക്കാര്‍ നേടിയത് 77,417 കോടി രൂപ

പിഎസ്‌യു ഓഹരി വില്‍പ്പന വഴി സര്‍ക്കാര്‍ നേടിയത് 77,417 കോടി രൂപ

ന്യൂഡെല്‍ഹി: 2018ല്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പ്പന വഴി സര്‍ക്കാര്‍ സമാഹരിച്ചത് 77,417 കോടി രൂപ. എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം ഉള്‍പ്പെടെയുള്ള പദ്ധതികളുമായി നടപ്പു വര്‍ഷവും മുന്നോട്ട് പോകാനാണ് സര്‍ക്കാരിന്റെ തീരുമാനം.

ഒഎന്‍ജിസി-എച്ച്പിസിഎല്‍ ഇടപാട്, സിപിഎസ്ഇ ഇടിഎഫ്, ഭാരത് -22 ഇടിഎഫ്, കോള്‍ ഇന്ത്യ ഓഹരി വില്‍പ്പന, ആറ് പ്രാഥമിക ഓഹരി വില്‍പ്പന എന്നിവ വഴിയാണ് 77,417 കോടി രൂപ സര്‍ക്കാര്‍ സമാഹരിച്ചത്.

എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പനയ്ക്കാണ് ഈ വര്‍ഷം സര്‍ക്കാര്‍ കൂടുതല്‍ പ്രധാന്യം നല്‍കുന്നത്. ഇതിനായി പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് വരികയാണ്. ഇതിന്റെ ഭാഗമായി എയര്‍ ഇന്ത്യ അനുബന്ധ സ്ഥാപനങ്ങളായ എയര്‍ ഇന്ത്യ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് ലിമിറ്റഡ്, എയര്‍ ഇന്ത്യ എന്‍ജിനിയറിംഗ് സര്‍വീസ് ലിമിറ്റഡ്, എയര്‍ ഇന്ത്യയുടെ കെട്ടിട ആസ്തികള്‍ എന്നിവയെല്ലാം വില്‍ക്കാനാണ് തീരുമാനം. ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ കടബാധ്യതയില്‍29,000 രൂപയുടെ കുറവ് ഇതുമൂലം വരുമെന്നാണ് കണക്കാക്കുന്നത്.

Comments

comments

Categories: Business & Economy