ചിപ്പില്ലാത്ത കാര്‍ഡുകള്‍ ഇന്നും ഉപയോഗിക്കാം

ചിപ്പില്ലാത്ത കാര്‍ഡുകള്‍ ഇന്നും ഉപയോഗിക്കാം

ന്യൂഡെല്‍ഹി: മാഗ്‌നറ്റിക് സ്ട്രിപ് മാത്രമുള്ള എ.ടി.എം കാര്‍ഡുകള്‍ ഇന്നും ഉപയോഗിക്കാമെന്ന് വ്യക്തമായി. ഇത്തരം കാര്‍ഡുകള്‍ മാറ്റി ചിപ്പ് ഘടിപ്പിച്ച ഇ.എം.വി ഡെബിറ്റ് കാര്‍ഡുകളാക്കുന്നതിന് ആര്‍ബിഐ അനുവദിച്ച സമയപരിധി ഇന്നലെ അര്‍ധരാത്രി അവസാനിച്ചിരുന്നു.

ഇന്നുമുതല്‍ സാധാരണ എടിഎം കാര്‍ഡുകള്‍ പ്രവര്‍ത്തിക്കില്ലെന്നായിരുന്നു ഇടപാടുകാരുടെ ആശങ്ക. എന്നാല്‍ ചിപ്പ് ഇല്ലാത്ത ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇന്നും ഇടപാടുകാര്‍ക്ക് പണം പിന്‍വലിക്കാന്‍ സാധിച്ചു.

ഇടപാടുകാരുടെ സുരക്ഷയ്ക്കായാണ് മാഗ്‌നറ്റിക് സ്ട്രിപ്പുള്ള കാര്‍ഡുകള്‍ മാറ്റി ചിപ്പ് ഘടിപ്പിച്ച കാര്‍ഡുകള്‍ നല്‍കണമെന്ന് ആര്‍ബിഐ നിര്‍ദേശിച്ചത്.

Comments

comments

Categories: Business & Economy
Tags: ATM