23 ഇനങ്ങളുടെ ജിഎസ്ടി നിരക്ക് ഇന്ന് മുതല്‍ കുറയും

23 ഇനങ്ങളുടെ ജിഎസ്ടി നിരക്ക് ഇന്ന് മുതല്‍ കുറയും

കൊച്ചി : 23 ഇനങ്ങളുടെ ജിഎസ്ടി നിരക്ക് കേന്ദ്രസര്‍ക്കാര്‍ കുറച്ചത് ഇന്നുമുതല്‍ പ്രാബല്യത്തില്‍. സിനിമാ ടിക്കറ്റ്, ടിവി, മാര്‍ബിള്‍, പവര്‍ബാങ്ക്, ഡിജിറ്റല്‍ ക്യാമറ, ചെരിപ്പ്, വാക്കിംഗ് സ്റ്റിക്ക് തുടങ്ങിയവയുടെ വില കുറയും. മിക്ക ഉത്പന്നങ്ങള്‍ക്കും 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായാണ് നിരക്ക് കുറഞ്ഞത്.

ജന്‍ധന്‍, ബേസിക് സേവിങ്‌സ് ബാങ്ക് എക്കൗണ്ട് ഉടമകള്‍ക്ക് ബാങ്ക് നല്‍കുന്ന സേവനങ്ങള്‍ക്ക് നികുതിയില്ല.

സാങ്കേതിക പരിഷ്‌കാരങ്ങള്‍ കൊണ്ട് സുരക്ഷിതമാക്കിയ ചെക്ക് ട്രങ്കേഷന്‍ സിസ്റ്റം അനുസരിച്ച് തയ്യാറാക്കിയ സിടിഎസ് ചെക്കുകള്‍ അല്ലാത്ത ചെക്കുകള്‍ ഉപയോഗിച്ച് ഇനി മുതല്‍ മറ്റുള്ളവര്‍ക്ക് പണം നല്‍കാനാവില്ല. സിടിഎസ് ചെക്കുകള്‍ 2010 മുതല്‍ പ്രചാരത്തിലുണ്ടെങ്കിലും ക്ലിയറിംഗ് സംവിധാനത്തില്‍ നിന്നും പരമ്പരാഗത ചെക്കുകളെ റിസര്‍വ് ബാങ്ക് ഇതുവരെ പൂര്‍ണമായും ഒഴിവാക്കിയിരുന്നില്ല.

പരമ്പരാഗത ചെക്ക് ബുക്കുകള്‍ ഉള്ളവര്‍ ഉടന്‍ തന്നെ ബാങ്കുകളില്‍ മടക്കിയേല്‍പ്പിച്ച് സിടിഎസ് ചെക്കുകള്‍ വാങ്ങണം. ചെക്കുകളില്‍ സിടിഎസ് 2010 എന്ന് രേഖപ്പെടുത്തിയിരിക്കുമെന്ന് ആര്‍ബിഐ അറിയിച്ചു.

Comments

comments

Categories: Business & Economy, Slider
Tags: GST