ചാന്ദ്രയാന്‍ 2 ജനുവരി മൂന്നിന് വിക്ഷേപിക്കില്ലെന്ന് ഐഎസ്ആര്‍ഒ

ചാന്ദ്രയാന്‍ 2 ജനുവരി മൂന്നിന് വിക്ഷേപിക്കില്ലെന്ന് ഐഎസ്ആര്‍ഒ

ന്യൂഡെല്‍ഹി: ചന്ദ്രയാന്‍ 2 ജനുവരിയില്‍ വിക്ഷേപിക്കില്ലെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. നേരത്തെ ജനുവരി മൂന്നിന് വിക്ഷേപിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ മൂന്നിന് വിക്ഷേപിക്കില്ലെന്നും പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ശിവന്‍ കെ അറിയിച്ചു.

വേറെ കുറച്ചു ദൗത്യത്തില്‍ ആയതുകൊണ്ട് ചന്ദ്രയാനില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ പറ്റിയില്ല, അടുത്ത ആഴ്ചകളില്‍ കുറച്ചു വിക്ഷേപണങ്ങള്‍ ഉണ്ട് അതിനാല്‍ അത് കഴിഞ്ഞിട്ടെ ചന്ദ്രയാന്‍ 2 വിക്ഷേപിക്കുവെന്ന് അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Current Affairs
Tags: Isro, Sivan K