ഹിമാലയയുടെയും ചിക്കോയുടെയും ഉല്‍പ്പന്നങ്ങള്‍ നിരീക്ഷണത്തില്‍

ഹിമാലയയുടെയും ചിക്കോയുടെയും ഉല്‍പ്പന്നങ്ങള്‍ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: നവജാതശിശുക്കള്‍ക്കായി ഉല്‍പ്പനങ്ങള്‍ നിര്‍മ്മിച്ച് വിപണിയില്‍ ഇറക്കുന്ന ഹിമാലയയും ചിക്കോയും ഉള്‍പ്പെടെയുളള പ്രമുഖ കമ്പനികളുടെ ബ്രാന്‍ഡുകളും ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന് പിന്നാലെ നിരീക്ഷണത്തില്‍.

ഇതിന്റെ ഭാഗമായി വിവിധ ടാല്‍ക്കം പൗഡറുകള്‍, സോപ്പുകള്‍, ഷാമ്പുകള്‍ ഉള്‍പ്പെടെയുളള കുട്ടികളുടെ ഉല്‍പ്പനങ്ങളുടെ 200 സാമ്പിളുകള്‍ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ശേഖരിച്ചു. സുരക്ഷാപരിശോധനയുടെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി.

കുട്ടികളുടെ ടാല്‍ക്കം പൗഡറുമായി ബന്ധപ്പെട്ട് മാത്രം 150 സാമ്പിളുകളാണ് ശേഖരിച്ചത്. ബേബി ഷാമ്പൂ, ക്രീം, ലോഷന്‍, സോപ്പ് തുടങ്ങിയ കുട്ടികളുടെ മറ്റു ഉല്‍പ്പനങ്ങളില്‍ നിന്നുമാണ് മറ്റു 50 സാമ്പിളുകളും ശേഖരിച്ചിട്ടുളളത്. ഉല്‍പ്പന്നങ്ങള്‍ക്ക് പുറമേ അസംസ്‌കൃത വസ്തുക്കളില്‍ നിന്നുമായി 14 സാമ്പിളുകള്‍ വെറേയും അധികൃതര്‍ ശേഖരിച്ചിട്ടുണ്ട്.

ഡിസംബറില്‍ ജോണ്‍സണ്‍ ജോണ്‍സണിന്റെ കുട്ടികള്‍ക്കായുളള പൗഡറില്‍ ആസ്ബറ്റോസിന്റെ അംശം ഉളളതായുളള അമേരിക്കയില്‍ നിന്നുളള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കമ്പനിയുടെ മുംബൈയിലും ബാദിയിലുമുളള ഫാക്ടറികളില്‍ മരുന്നുനിയന്ത്രണ ഏജന്‍സി പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് നിര്‍മ്മാണത്തിന് സൂക്ഷിച്ചിരിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചുളള ഈ രണ്ടുഫാക്ടറികളില്‍ നിന്നുളള ഉല്‍പ്പാദനം ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മറ്റു കമ്പനികളുടെ ഉല്‍പ്പനങ്ങളിലും അധികൃതര്‍ നിരീക്ഷണം ശക്തമാക്കിയത്.

Comments

comments

Categories: Business & Economy, Slider
Tags: Himalaya