ഹാരിയറില്‍ പ്രതീക്ഷ; 2019ല്‍ കുതിക്കാനുറച്ച് ടാറ്റ

ഹാരിയറില്‍ പ്രതീക്ഷ; 2019ല്‍ കുതിക്കാനുറച്ച് ടാറ്റ

2018 ടാറ്റ മോട്ടോഴ്‌സിനെ സംബന്ധിച്ചിടത്തോളം മികച്ച വര്‍ഷമായിരുന്നു. പുതുതലമുറയെ ആകര്‍ഷിക്കാന്‍ പ്രാപ്തമായ നൂതനാത്മക മോഡലുകളുടെ കരുത്തിലാണ് ടാറ്റ 2019നെ വരവേല്‍ക്കുന്നത്

മുംബൈ: ടാറ്റാ മോട്ടോഴ്‌സിന്റെ ചരിത്രത്തിലെ നിര്‍ണ്ണായക വഴിത്തിരിവുകള്‍ സൃഷ്ടിച്ച വര്‍ഷമായിരുന്നു 2018. വളര്‍ച്ചയില്‍ സ്ഥിരത കൈവരിക്കാന്‍ ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചേഴ്‌സ് വാഹന വിഭാഗത്തിന് സാധിച്ചുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. പുതിയ തലമുറയ്ക്ക് അനുയോജ്യമായ വാഹനങ്ങള്‍ പുറത്തിറക്കിയതാണ് തുടര്‍ച്ചയായി വളര്‍ച്ച കൈവരിക്കാന്‍ ടാറ്റയെ സഹായിച്ചത്.

ALFARC,OMEGRAC എന്നീ രണ്ട് പുതിയ പ്ലാറ്റ്‌ഫോമുകളും ഹാരിയര്‍ മോഡലും 45എക്‌സിന്റെ കണ്‍സപ്‌ററ് മോഡലും ടാറ്റ അവതരിപ്പിച്ചു. നാല് പുതിയ ഉല്‍പ്പന്നങ്ങളാണ് ഈ ഉല്‍സവ സീസണില്‍ ടാറ്റാ പുറത്തിറക്കിയത്. നെക്‌സണ്‍ ക്രാസ്, ടിയാഗോ എന്‍ആര്‍ജി, പുതിയ ടിഗോര്‍ ജെടിപി ട്വിന്‍സ് എന്നിവയാണ് പുതിയതായി അവതരിപ്പിച്ചത്. നെക്‌സണും പുതിയ ടിഗോറും അന്താരാഷ്ട്ര വിപണിയിലേക്ക് കയറ്റി അയക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

ടാറ്റായുടെ ബ്രാന്‍ഡ് സാന്നിധ്യവും വിപുലപ്പെടുത്താന്‍ ഈ വര്‍ഷം സാധിച്ചു. വിവോ ഇന്ത്യ പ്രീമിയര്‍ ലീഗില്‍ ഔദ്യോഗിക പാര്‍ട്ണറായിരുന്നു ടാറ്റാ നെക്‌സണ്‍. ടാറ്റാ ടിഗോറിന്റെ ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് താരം ഋതിക് റോഷനെ നിയമിച്ചതും 2018ല്‍ ശ്രദ്ധേയമായി.

ടാറ്റയുടെ നിര്‍മ്മാണ യൂണിറ്റുകളെല്ലാം മികച്ച ഉല്‍പാദനമാണ് നടത്തുന്നത്. പരമാവധി ഉല്‍പാദനമാണ് എല്ലായിടത്തും നടക്കുന്നത്. ഓഗസ്റ്റ് മാസത്തില്‍ മാത്രം 50000 നെക്‌സോണ്‍ ആണ് രഞ്ജനഗാവ് പ്ലാന്റില്‍ ഉല്‍പാദിപ്പിച്ചത്. ഒക്ടോബറിര്‍ 50000 വാഹനങ്ങള്‍ നിര്‍മ്മിച്ച സാനന്ദ് പ്ലാന്റിന് ബെസ്റ്റ് പ്ലാന്റ് സേഫ്റ്റി പുരസ്‌കാരം, സിഐഐയുടെ ഗ്രീന്‍കോ പ്ലാറ്റിനം സര്‍ട്ടിഫിക്കേഷന്‍ എന്നിവ ലഭിച്ചുവെന്ന് കമ്പനി അറിയിച്ചു.

വരാനിരിക്കുന്ന ടാറ്റയുടെ ഏറ്റവും പ്രധാനപ്പെട്ട മോഡലുകളിലൊന്നായ ഹാരിയറിനായി ജെഎല്‍ആറിന്റെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് ലോകോത്തര നിലവാരത്തിലുള്ള അസംബ്ലി ലൈന്‍ പൂനെയില്‍ സ്ഥാപിച്ച് കഴിഞ്ഞു. പുതിയതായി 27 ഡീലര്‍ഷിപ്പുകളും ഇക്കാലയളവില്‍ ആരംഭിച്ചു. കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ മാത്രം 7 വീതം പുതിയ ഡീലര്‍ഷിപ്പുകളാണ് തുടങ്ങിയത്.

ധാരാളം പുതിയ ഉപഭോക്തൃ സേവന പദ്ധതികള്‍ക്കും ടാറ്റാ മോട്ടോഴ്‌സ് തുടക്കം കുറിച്ചിട്ടുണ്ട്. 45 മിനിറ്റുകള്‍ക്കുള്ളില്‍ റോഡ് സൈഡ് സേവനം 24 മണിക്കൂറും എത്തിക്കുന്ന പദ്ധതിക്ക് ടാറ്റ തുടക്കമിട്ടു. മികച്ച മുന്നേറ്റത്തോടെയാണ് ടാറ്റാ മോട്ടോഴ്‌സ് 2018 ന് തുടക്കം കുറിച്ചതെന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മായങ്ക് പരീഖ് ചൂണ്ടിക്കാട്ടി. 63 മാസങ്ങളില്‍ വെച്ച് ഏറ്റവും കൂടുതല്‍ വില്‍പന രേഖപ്പെടുത്തിയത് ജനുവരി മാസത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. സമ്പദ് വ്യവസ്ഥയിലെ ചില പ്രശ്‌നങ്ങള്‍ തിരിച്ചടിയായിട്ടുണ്ടെങ്കിലും മികച്ച മുന്നേറ്റം കാഴ്ച വെക്കാന്‍ 2018ല്‍ സാധിച്ചെന്നും മായങ്ക് പരീഖ് വ്യക്തമാക്കി.

 

  • ടാറ്റ മോട്ടോഴ്‌സ് ഇലക്ട്രിക് വാഹന ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുമെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍
  • ടാറ്റ കാപ്പിറ്റലുമായും ടാറ്റ പവറുമായും സഹകരിച്ചായിരിക്കും ഇലക്ട്രിക് പദ്ധതിയെന്നും എന്‍ ചന്ദ്രശേഖരന്‍
  • ഹാരിയറില്‍ ടാറ്റയ്ക്കുള്ള വന്‍ പ്രതീക്ഷ. യുവാക്കളുടെ മനം കവര്‍ന്നേക്കും

Comments

comments

Categories: Auto
Tags: Harrier