2019 ല്‍ 7.8% വളര്‍ച്ചാ ലക്ഷ്യമെന്ന് നിതി ആയോഗ്

2019 ല്‍ 7.8% വളര്‍ച്ചാ ലക്ഷ്യമെന്ന് നിതി ആയോഗ്

ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കും; സര്‍ക്കാര്‍ പരിഷ്‌കാരങ്ങള്‍ ശക്തമായി നടപ്പാക്കും

ന്യൂഡെല്‍ഹി: പുതുവര്‍ഷത്തില്‍ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് നിതി ആയോഗ്. പരിസ്ഥിതി സൗഹൃദ യാത്രാ മാര്‍ഗമായ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുകയും മോദി സര്‍ക്കാരിന്റെ പരിഷ്‌കരണ നടപടികള്‍ വേഗത്തിലാക്കുകയും ചെയ്യുമെന്നും നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ വ്യക്തമാക്കി. ‘വരുന്ന കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിക്കും. നിക്ഷേപങ്ങള്‍ ഇതിനോടകം തന്നെ വര്‍ധിക്കാനാരംഭിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം അത് കൂടുതല്‍ കരുത്താര്‍ജിക്കുകയും കൂടുതല്‍ സ്വകാര്യ നിക്ഷേപങ്ങളുണ്ടാവുകയും ചെയ്യും,’ അദ്ദേഹം പറഞ്ഞു.

ബാങ്കിംഗ് ഇതര കമ്പനികള്‍ (എന്‍ബിഎഫ്‌സി) നേരിടുന്ന സാമ്പത്തിക ഞെരുക്കത്തെ കാര്യക്ഷമമായി പരിഹരിക്കുമെന്നും കണിശമായ തിരുത്തല്‍ നടപടികളുടെ (പിസിഎ) അടിസ്ഥാനത്തില്‍ ബാങ്കുകളുടെ വായ്പാ വിതരണ ശേഷി വര്‍ധിക്കുമെന്നും പ്രതീക്ഷിക്കുന്നതായി രാജീവ് കുമാര്‍ പറഞ്ഞു. ഊര്‍ജ മേഖലകളില്‍ ഇറക്കുമതി ആശ്രയത്വം കുറയ്ക്കാനും വടക്കുകിഴക്കന്‍ മേഖലയുടെ വികസനത്തിനുമായി കൂടുതല്‍ നയപരിപാടികള്‍ പ്രഖ്യാപിക്കും. ആദ്യമായാണ് പണപ്പെരുപ്പമില്ലാതെ 7.5 ശതമാനം വളര്‍ച്ച നേടാനാകുന്നത്. 2022-23 ഓടെ 9 ശതമാനം വളര്‍ച്ച കൈവരിക്കാനുള്ള വളരെ ശക്തമായ സാമ്പത്തിക അടിത്തറയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments

comments

Categories: FK News, Slider
Tags: NITI Ayog