കണ്ണൂര്‍-ഗോവ ഇന്‍ഡിഗോ സര്‍വീസ് ജനുവരി 25 മുതല്‍

കണ്ണൂര്‍-ഗോവ ഇന്‍ഡിഗോ സര്‍വീസ് ജനുവരി 25 മുതല്‍

പനജി: ജനുവരി 25 മുതല്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഗോവയിലേക്ക് ഇന്‍ഡിഗോ വിമാന സര്‍വീസ് ആരംഭിക്കും. ബുക്കിംഗ് തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.

1999 രൂപയ്ക്കാണ് ഇപ്പോള്‍ ബുക്കിങ് തുടങ്ങിയിട്ടുള്ളത്. രാത്രി 10.05ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 11.35ന് ഗോവയിലെ വാസ്‌കോ വിമാനത്താവളത്തിലെത്തും. രാത്രി 11.55ന് ഗോവയില്‍ നിന്ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 1.15ന് കണ്ണൂരിലെത്തും.

Comments

comments

Categories: Current Affairs