2019 ല്‍ പന്ത്രണ്ട് ലോഞ്ചുകളെന്ന് ബിഎംഡബ്ല്യു

2019 ല്‍ പന്ത്രണ്ട് ലോഞ്ചുകളെന്ന് ബിഎംഡബ്ല്യു

ഏറ്റവും വലിയ എസ്‌യുവിയായ എക്‌സ്7 ജനുവരി 31 ന് ഇന്ത്യയില്‍ അവതരിപ്പിക്കും

ന്യൂഡെല്‍ഹി : 2019 ല്‍ ബിഎംഡബ്ല്യു ഇന്ത്യയില്‍ നടത്തുന്നത് പന്ത്രണ്ട് ലോഞ്ചുകള്‍. ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളുടെ ഏറ്റവും വലിയ എസ്‌യുവിയായ എക്‌സ്7 ജനുവരി 31 ന് ഇന്ത്യയില്‍ അവതരിപ്പിക്കും. 6 സീറ്റ്, 7 സീറ്റ് എന്നീ ഓപ്ഷനുകളില്‍ ലഭിക്കും. പുതു തലമുറ എക്‌സ്4 എസ്‌യുവി-കൂപ്പെയാണ് ബിഎംഡബ്ല്യു ഇന്ത്യയിലെത്തിക്കുന്ന അടുത്ത വാഹനം.

പെര്‍ഫോമന്‍സ് വേര്‍ഷനുകളായ ബിഎംഡബ്ല്യു എക്‌സ്4എം, എക്‌സ്3എം എന്നിവയും 2019 ല്‍ ഇന്ത്യയിലെത്തും. 2019 മോഡല്‍ 3 സീരീസ് (ജി20) സെഡാനാണ് ഇന്ത്യ കാത്തിരിക്കുന്ന അടുത്ത മോഡല്‍. പുതു തലമുറ എക്‌സ്5 തീര്‍ച്ചയായും ഈ വര്‍ഷമെത്തും.

അനാവരണം ചെയ്യാനിരിക്കുന്ന അടുത്ത തലമുറ ബിഎംഡബ്ല്യു എക്‌സ്6 ആണ് ഇന്ത്യയിലേക്ക് പരിഗണിക്കുന്ന മറ്റൊരു കാര്‍. പുതിയ 8 സീരീസും 2019 ല്‍ ഇന്ത്യയിലെത്തും. പുതിയ ബിഎംഡബ്ല്യു ഇസഡ്4 അടുത്ത വര്‍ഷം ഇന്ത്യന്‍ ഉപയോക്താക്കളെ തേടിയെത്തും. ഇവ കൂടാതെ എക്‌സ്1, ഫഌഗ്ഷിപ്പ് 7 സീരീസ് എന്നിവയുടെ പരിഷ്‌കരിച്ച പതിപ്പുകളും വിപണിയിലെത്തിക്കും.

Comments

comments

Categories: Auto
Tags: BMW