ഓഹരികള്‍ തിരിച്ചുവാങ്ങാനൊരുങ്ങി ഒയോ

ഓഹരികള്‍ തിരിച്ചുവാങ്ങാനൊരുങ്ങി ഒയോ

ഗുരുഗ്രാം: ഇന്ത്യന്‍ യുണികോണ്‍ കമ്പനിയായ ഒയോ റൂംസ് ജീവനക്കാരില്‍ നിന്ന് കമ്പനിയുടെ ഓഹരികള്‍ തിരികെ വാങ്ങാനൊരുങ്ങുന്നു. നിലവിലുള്ളതും മുന്‍ ജീവനക്കാരും ഉള്‍പ്പെടെ യോഗ്യരായ 250 പേര്‍ക്കാണ് ഓഹരി വില്‍പ്പനയ്ക്കായി ഒയോ ഓഫര്‍ നല്‍കിയിരിക്കുന്നത്. ഒയോയുടെ നിലവിലെ നിക്ഷേപകര്‍ ഭാഗമാകുന്ന ഇഎസ്ഒപി ലിക്യുഡിറ്റി പ്രോഗ്രാം വഴി ജനുവരിയോടെ 40-50 കോടി രൂപയുടെ ഓഹരികള്‍ തിരിച്ച് വാങ്ങാനാണ് പദ്ധതി. ഈ പ്രോഗ്രാം വഴി കുറച്ചു വര്‍ഷം കൊണ്ട് 150-200 ദശലക്ഷം ഓഹരികള്‍ തിരികെ ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ജീവനക്കാരോടുള്ള കമ്പനിയോടുള്ള നന്ദി പ്രകടമാക്കാനും അവരുടെ കഠിന്വാധാനത്തിന് അംഗീകാരം നല്‍കാനുമുള്ള ഒയോയുടെ ശ്രമങ്ങളുടെ ഭാഗമാണ് പദ്ധതിയെന്ന് ഒയോ ഹോട്ടല്‍സ് & ഹോംസ് ചീഫ് ഹ്യൂമണ്‍ റിസോഴ്‌സ് ഓഫീസര്‍ ദിനേഷ് രാമമൂര്‍ത്തി പറഞ്ഞു. സ്ഥാപനത്തിലെ ജീവനക്കാരുടെ വ്യക്തിപരമായ സ്ഥാനങ്ങള്‍, സംഭാവന, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സാധ്യത എന്നിവ അടിസ്ഥാനമാക്കിയാണ് ഈ ദ്വീതിയ ഓഹരി വില്‍പ്പനയില്‍ പങ്കാളിയാകാനുള്ള അവരുടെ യോഗ്യത കണക്കാക്കുന്നത്.

Comments

comments

Categories: Business & Economy
Tags: OYO