വിഖ്യാത സംവിധായകന്‍ മൃണാള്‍ സെന്‍ അന്തരിച്ചു

വിഖ്യാത സംവിധായകന്‍ മൃണാള്‍ സെന്‍ അന്തരിച്ചു

കൊല്‍ക്കത്ത: വിഖ്യാത സംവിധായകന്‍ മൃണാള്‍ സെന്‍ (95) അന്തരിച്ചു. കൊല്‍ക്കത്തയിലെ ഭവാനിപുരിലെ വീട്ടിലായിരുന്നു അന്ത്യം. സത്യജിത്ത് റായ്, ഋത്വിക് ഘട്ടക് എന്നിവര്‍ക്കൊപ്പം ഇന്ത്യയിലെ സമാന്തര സിനിമയുടെ പ്രയോക്താക്കളില്‍ ഒരാളായ സെന്നിനെ രാജ്യം പത്മഭൂഷണ്‍, ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് എന്നിവ നല്‍കി ആദരിച്ചിട്ടുണ്ട്.

കാൻ, വെന്നീസ്, മോസ്‌കോ, കെയ്‌റോ, ബർലിൻ, ഷിക്കാഗോ, മോൺട്രിയൽ  തുടങ്ങിയ ചലച്ചിത്രമേളകളിലൂടെ അന്താരാഷ്‌ട്ര പുരസ്‌കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചു. വിദേശ ചലച്ചിത്രമേളകളിൽ ജൂറിയായും പ്രവർത്തിച്ചിട്ടുണ്ട്.

1998 മുതല്‍ 2003 വരെ രാജ്യസഭാംഗം ആയിരുന്നു. ഇന്ത്യന്‍ നവതരംഗ സിനിമയ്ക്ക് തുടക്കമിട്ടവരില്‍ പ്രമുഖനായിരുന്നു മൃണാള്‍ സെന്‍.

ഇന്ത്യൻ സിനിമയിൽ തന്നെ മാറ്റം വരുത്തിയ ഭുവൻഷോം എന്ന ചിത്രമാണ് അദ്ദേഹത്തെ അന്താരാഷ്ട്ര തലത്തിലേക്ക് തന്നെ ഉയര്‍ത്തിയ ചിത്രം. മൃഗയ, ഏക് ദിന്‍ പ്രതിദിന്‍ എന്നീ ചിത്രങ്ങള്‍ ലോക ശ്രദ്ധ നേടി. ഭുവന്‍ ഷോം, ഏക് ദിന്‍ പ്രതിദിന്‍(1979), അകലെര്‍ സന്ധാനെ, ഖന്ധര്‍ (1984) എന്നീ ചിത്രങ്ങള്‍ക്ക് മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡും അദ്ദേഹം സ്വന്തമാക്കി.

Comments

comments

Categories: Current Affairs, Movies
Tags: Mrinal Sen